മഴയ്ക്ക് ശേഷം – 1 13അടിപൊളി  

“എനിക്ക് നിശബ്ദത ആണ് ഇഷ്ടം.”

“അതുകൊണ്ടാണ് നീ ഇങ്ങനെ അധികം സംസാരിക്കാത്ത ആളായത്.”

“നീ അതിന്റെ നേരെ എതിരാണ്.”

“അതെ.”

അവൾ ചിരിച്ചു.

അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു.

അത് വലിയ സംഭവങ്ങളിലൂടെ ആയിരുന്നില്ല.

ചെറിയ കാര്യങ്ങളിലൂടെയായിരുന്നു.

രാവിലെ ഓഫീസിൽ എന്നെ കണ്ടാൽ ഒരു ചെറിയ സ്മൈൽ.

ഉച്ചയ്ക്ക് എന്റെ അടുത്തേക്ക് വന്ന്, “ഇന്ന് എന്താ കഴിച്ചത്?” എന്ന് ചോദിക്കുക.

വൈകുന്നേരം ജോലി കഴിഞ്ഞാൽ,

“ചായ?”

എന്നൊരു മെസ്സേജ്.

ഞാൻ തിരക്കിലാണെങ്കിൽ അവൾ “ശരി” എന്ന് പറയും.

പക്ഷേ പത്ത് മിനിറ്റിനുശേഷം വീണ്ടും മെസ്സേജ് വരും.

“എത്ര തിരക്കാണ്?”

ഞാൻ ചിരിച്ച് മറുപടി കൊടുക്കും.

“എന്താ?”

“ഒന്നുമില്ല.”

“ചായ വേണോ?”

“വേണം.”

അവൾക്ക് എന്റെ ഉത്തരം അറിയാമായിരുന്നു.

എന്നും സംസാരിക്കുന്ന വിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഇന്ന് ഓഫീസ് ആണെങ്കിൽ നാളെ വീട്ടിലെ കാര്യങ്ങൾ. പിന്നെ ഫ്രണ്ട്സ്. അങ്ങനെ…

ഇതിനിടയിൽ അവളുടെ പ്രണയബന്ധത്തെക്കുറിച്ചും എനിക്ക് കൂടുതൽ മനസ്സിലായി.

ദുബായിൽ ജോലി ചെയ്യുന്ന ബോയ്ഫ്രണ്ട്. അവർ ഒരുപാട് വർഷങ്ങളായി ഒരുമിച്ചായിരുന്നു. കോളേജിൽ തുടങ്ങിയ

ബന്ധം. വീട്ടുകാർക്ക് ആദ്യം തന്നെ എതിർപ്പ്. ജാതി വേറെയായിരുന്നു. പക്ഷേ രണ്ടുപേരും വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

അവൻ ദുബായിലേക്ക് പോയത് സെറ്റിൽ ആകാനായിരുന്നു.

“അവൻ എന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്,” മീനാക്ഷി ഒരിക്കൽ പറഞ്ഞു.

“ഞാൻ സ്നേഹിക്കുന്നില്ല എന്നല്ല. പക്ഷേ… എന്നെക്കൊണ്ട് മാനേജ് ചെയ്യാൻ പറ്റുന്നില്ല.”

“എന്താണ് പ്രശ്നം?”

“ലോങ്ങ് ഡിസ്റ്റൻസ് അല്ലേ.”

അവൾ ഫോൺ മേശയിൽ വെച്ചു.

“അവിടെ അവന്റെ ജീവിതം വേറെ. ഇവിടെ എന്റെ ജീവിതം വേറെ. അവന് അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് ഇവിടെ എന്താണ് നടക്കുന്നത് എന്ന് അവന് അറിയില്ല.

പിന്നെ ചെറിയ കാര്യങ്ങൾ പോലും വലിയ വഴക്കാകും.”

“അപ്പോൾ സംസാരിച്ച് പരിഹരിക്ക്,” ഞാൻ പറഞ്ഞു.

“സംസാരിച്ചാൽ വഴക്ക്, സംസാരിച്ചില്ലെങ്കിൽ വഴക്ക്.”

ഞാൻ ചിരിച്ചു.

അവൾക്ക് ചിരിക്കാൻ തോന്നിയില്ല.

“സീരിയസ് ആണ്.”

“അറിയാം.”

“എനിക്ക് അവനെ നഷ്ടപ്പെടുമോ എന്ന പേടിയുണ്ട്.”

ആദ്യമായി അവളുടെ മുഖത്ത് ഞാൻ ആ ഭയം കണ്ടു.

“അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ഈ നിമിഷവും കടന്നുപോകും.”

“അറിയില്ല.”

“നീ അവനെ വിശ്വസിക്കുന്നുണ്ടോ?”

“ഉണ്ട്.”

“അവനും നിന്നെ വിശ്വസിക്കുന്നുണ്ടോ?”

“ഉണ്ട്.”

“അപ്പോൾ പിന്നെ എന്താ പ്രശ്നം?”

അവൾ ഒന്നും പറഞ്ഞില്ല.

അന്ന് ചായ കഴിഞ്ഞ് അവൾ കുറച്ചുനേരം റോഡിലേക്ക് നോക്കി ഇരുന്നു.

പിന്നെ പറഞ്ഞു,

“നിനക്കറിയാമോ, നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് ഒരു സമാധാനം തോന്നുന്നുണ്ട്.”

അന്ന് ഞാൻ ആ പറഞ്ഞതിന് വലിയ പ്രാധാന്യം കൊടുത്തില്ല.

അത് വെറും ഒരു സൗന്ദര്യവാചകം ആണെന്ന് കരുതി.

പക്ഷേ അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അതിന്റെ അർത്ഥം മാറി.

അവൾക്ക് ബോയ്ഫ്രണ്ടുമായി വഴക്ക് ഉണ്ടാകുമ്പോൾ

ആദ്യം എന്നെ വിളിക്കും.

“ഫ്രീ ആണോ?”

“പറ.”

“അവനുമായി വഴക്കായി.”

ചിലപ്പോൾ അവൾ കരയും.

ചിലപ്പോൾ ദേഷ്യത്തോടെ സംസാരിക്കും.

ചിലപ്പോൾ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കും.

“അവൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.”

അടുത്ത ദിവസം തന്നെ,

“അവൻ എന്നെ മനസ്സിലാക്കുന്നില്ല.”

അവളുടെ വികാരങ്ങൾ ഓരോ ദിവസവും മാറിക്കൊണ്ടിരുന്നു.

ഞാൻ ഒരിക്കലും അവനെക്കുറിച്ച് മോശമായി പറഞ്ഞില്ല.

“നിനക്ക് എന്ത് വേണമെന്ന് നീ തീരുമാനിക്കണം,” എന്നായിരുന്നു എന്റെ സ്ഥിരം മറുപടി.

അത് അവൾക്ക് ഇഷ്ടമായിരുന്നു.

ഒരു ദിവസം അവൾ പറഞ്ഞു,

“നീ ഒരിക്കലും ‘അവനെ വിട്ടേക്കൂ’ എന്ന് പറയില്ലല്ലോ.”

“അത് എന്റെ തീരുമാനം അല്ല. നിന്റെ ലൈഫ് നീയാണ് ജീവിക്കേണ്ടത്.”

അവൾ കുറച്ചുനേരം എന്നെ നോക്കി.

“അതുകൊണ്ടാണ് എനിക്ക് നിന്നോട് സംസാരിക്കാൻ ഇഷ്ടം.”

അവളുടെ റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ പതുക്കെ കൂടിക്കൊണ്ടിരുന്നു.

ആദ്യമൊക്കെ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ.

1 Comment

Add a Comment
  1. വ്യോമകേശൻ

    കഥയിൽ ഇപ്പോൾ മീനാക്ഷി ഇല്ലാത്തതുപോലെ ആണ് തുടങ്ങിയത്. അവസാനിച്ചതാകട്ടെ മീനാക്ഷി നായകന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നരീതിയിലും. അതിലൊരു തീരുമാനം വേണം.രതി ജീവിതത്തിന്റെ ജീവൻ ആണ്. അത് ആനുപാതികമായി ചേർത്താലേ കഥയുടെ ജീവൻ നിലനിർത്താനാകൂ.

Leave a Reply

Your email address will not be published. Required fields are marked *