പിന്നെ ദിവസങ്ങളോളം സംസാരിക്കാതിരിക്കുക.
പിന്നെ സോറി പറച്ചിൽ.
പിന്നെ വീണ്ടും അതേ പ്രശ്നങ്ങൾ.
ഒരു ദിവസം അവൾ ചായക്കടയിൽ എത്തിയപ്പോൾ വളരെ മൂകയായിരുന്നു.
“എന്തുപറ്റി?”
“ഒന്നുമില്ല.”
“നിന്റെ മുഖം കണ്ടാൽ ഒന്നുമില്ലെന്ന് തോന്നുന്നില്ല.”
അവൾ ഫോൺ എടുത്ത് മേശയിൽ വെച്ചു.
“ഇന്നലെ രാത്രി മൂന്ന് മണിവരെ വഴക്ക്.”
“എന്തിനാ?”
“അവൻ പറഞ്ഞു ഞാൻ അവനോട് സമയം കൊടുക്കുന്നില്ലെന്ന്.”
“നീ കൊടുക്കുന്നില്ലേ?”
“ഞാൻ ജോലി ചെയ്യുന്നു. വീട്ടിൽ പോകുന്നു. പിന്നെ അവനോട് സംസാരിക്കുന്നു. ഇനി എന്ത് ചെയ്യണം?”
“അവന് അവിടെ ഏകാന്തത ഉണ്ടാകാം.”
“എനിക്കും അതുണ്ട്.”
അവൾ പെട്ടെന്ന് നിശ്ശബ്ദയായി.
“അത് അവന് മനസ്സിലാകുന്നില്ല.”
ഞാൻ ഒന്നും പറഞ്ഞില്ല.
അവൾ ചായ കുടിച്ചു.
“ചിലപ്പോൾ ഞാൻ മാത്രേ
ഇതിനുവേണ്ടി ശ്രമിക്കുന്നുള്ളൂ എന്ന് തോന്നും.”
“പക്ഷേ ഒരു റിലേഷൻഷിപ്പിൽ ആരാണ് കൂടുതൽ ട്രൈ ചെയ്യുന്നത് എന്ന് എണ്ണിക്കൊണ്ടിരുന്നാൽ റിലേഷൻഷിപ്പ് തന്നെ ഒരു കോംപറ്റീഷൻ ആയി മാറും.”
അവൾ എന്നെ നോക്കി.
“നീ എങ്ങനെയാണ് ഇതൊക്കെ പറയുന്നത്?”
“എന്ത്?”
“എനിക്ക് അറിയില്ല. പക്ഷേ നീ പറയുമ്പോൾ കാര്യങ്ങൾ സിംപിൾ ആയി തോന്നും.”
അവൾ വീണ്ടും ചിരിച്ചു.
ആ ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾ എനിക്ക് മെസ്സേജ് ചെയ്തു.
“താങ്ക്സ്.”
ഞാൻ ചോദിച്ചു,
“എന്തിന്?”
അവൾ കുറച്ചുനേരം ടൈപ്പ് ചെയ്തു. പിന്നെ മെസ്സേജ് വന്നു.
“കൂടെ നിന്നതിന്.”
ആ രണ്ട് വാക്കുകൾ ഞാൻ ഏറെ നേരം നോക്കി നിന്നു.
അവര് വേർപിരിയണം എന്ന് എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹം ഉണ്ടെങ്കിലും, ഞാൻ പുറത്ത് കാണിച്ചില്ല.. അവളെ സപ്പോർട്ട് ചെയ്ത് നിന്നു.
കാലം പോയി.
ഞങ്ങളുടെ ചായ ഒരു ശീലമായി മാറി. ചില ദിവസങ്ങളിൽ ചായക്കട. ചിലപ്പോൾ ഓഫീസിന് അടുത്തുള്ള കഫെ. അവധി ദിവസം സിനിമ. ചിലപ്പോൾ ഒന്നും ചെയ്യാതെ ബൈക്കിൽ നഗരത്തിലൂടെ ചുറ്റുക. അപ്പോഴെല്ലാം അവളുടെ സ്പർശം ഞാൻ ആസ്വദിച്ചിരുന്നു.
ഞങ്ങൾ ഒരുമിച്ച് ഇരിക്കുമ്പോൾ പലപ്പോഴും ഒന്നും സംസാരിക്കാതെയും ഇരിക്കും.
ആ നിശബ്ദത പോലും ആസ്വാദ്യമായി.
ഒരു ദിവസം അവൾ എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് ചോദിച്ചു,
“നിനക്ക് നാട് മിസ്സ് ചെയ്യാറില്ലേ?”
“എപ്പോഴും.”
“പിന്നെ ഇവിടെ എന്തിനാ?”
“ജോലി.”
“ഒരിക്കൽ നാട്ടിലേക്ക് സ്ഥിരമായി പോകുമോ?”
“അറിയില്ല.”
“പോയാൽ?”
ഞാൻ കണ്ണാടിയിൽ അവളുടെ മുഖം നോക്കി.
“പോകും.”
അവൾ ഒന്നും പറഞ്ഞില്ല.
കുറച്ചുനേരം കഴിഞ്ഞ് വളരെ പതുക്കെ ചോദിച്ചു,
“എന്നെ മിസ്സ് ചെയ്യുമോ?”
ഞാൻ ചിരിച്ചു.
അവൾ എന്റെ തോളിൽ ചെറിയൊരു അടി തന്നു.
“ചിരിക്കാതെ ഉത്തരം പറയ്.”
“ഏയ്… എന്തിന്?”
“ഓ ജാഡ, നാട്ടിൽ പോയാൽ പിന്നെ നമ്മളൊന്നും വേണ്ടല്ലോ.”
ഞാൻ ചിരിച്ചു.
അത് ഒരു സാധാരണ സംഭാഷണം ആയിരുന്നു.
എങ്കിലും ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അവൾ ചോദിച്ച ആ ഒരു ചോദ്യം മാത്രം വീണ്ടും വീണ്ടും ഓർമ്മ വന്നു.
എന്നെ മിസ്സ് ചെയ്യുമോ? ഒരു പക്ഷെ, അവൾ എന്നിൽ നിന്ന് മറ്റേണ്ന്തെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ അവൾക്ക് നേരിട്ട് പറയാലോ. ഞങ്ങൾ അത്രക്കും അടുത്ത സുഹൃത്തുക്കൾ അല്ലേ.
ഇതിനിടയിൽ അവളുടെ റിലേഷൻഷിപ്പ് വീണ്ടും മോശമായി.
ഒരു രാത്രി അവൾ എന്നെ വിളിച്ചു.
“അയുഷ്… ഞാൻ എന്ത് ചെയ്യണം?”
ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
“എന്തുപറ്റി?”
“ഞങ്ങൾ വീണ്ടും വഴക്കായി.”
“എന്തിനാ?”
“അവൻ പറഞ്ഞു ഞാൻ മാറിപ്പോയെന്ന്.”
“നീ മാറിയോ?”
“അറിയില്ല.”
അവൾ കരയാൻ തുടങ്ങി.
“എനിക്ക് ഈ റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്നില്ല.”
ഞാൻ കുറച്ചുനേരം മിണ്ടാതെ നിന്നു.
“നീ ഇപ്പോൾ വളരെ വിഷമത്തിലാണ്. ഇന്ന് ഒന്നും തീരുമാനിക്കണ്ട.”
“എനിക്ക് ശരിക്കും മടുത്തു.”
“നമുക്ക് രാവിലെ സംസാരിക്കാം. നീ ഇപ്പോൾ ഉറങ്ങ്. ഒന്ന് റീലാക്സ് ആക്.”
“നീ എന്നോട് സമാധാനിക്കാൻ പറയുന്നു. പക്ഷേ എന്റെ ജീവിതത്തിൽ ഇത് എത്ര വിഷമമുള്ളതാണെന്ന് നിനക്കറിയില്ല.”
“അറിയാം.”

കഥയിൽ ഇപ്പോൾ മീനാക്ഷി ഇല്ലാത്തതുപോലെ ആണ് തുടങ്ങിയത്. അവസാനിച്ചതാകട്ടെ മീനാക്ഷി നായകന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നരീതിയിലും. അതിലൊരു തീരുമാനം വേണം.രതി ജീവിതത്തിന്റെ ജീവൻ ആണ്. അത് ആനുപാതികമായി ചേർത്താലേ കഥയുടെ ജീവൻ നിലനിർത്താനാകൂ.