ഉണ്ണികുട്ടന്റെ യോഗം – 5 25അടിപൊളി  

ഉണ്ണികുട്ടന്റെ യോഗം – 15

[ Vethalam ]


സമീറയെ വിളിച്ചിട്ടില്ല ഉച്ചക്കും വിളിച്ചില്ല വൈകിട്ടും വിളിച്ചില്ല ഇപ്പൊ ഒന്ന് വിളിച്ചു നോക്കിയാലോ ചുവരിലെ ക്ലോക്കിലേക്ക് നോക്കി സമയം പന്ത്രണ്ടേ മുക്കാലാവുന്നു

ഈ സമയത്ത് എങ്ങനാ വിളിക്കുന്നെ

എന്തേലും ആവട്ടെ ഒന്ന് വിളിച്ചേക്കാം

ഹാളിൽ ചെന്നു ഫോൺ ഡയൽ ചെയ്തു രണ്ട് റിംഗ് ആയപോഴേ ഫോൺ എടുത്തു

ഞാൻ ഹലോ എന്ന് പറയും മുൻപേ അവിടന്നു ഉണ്ണിയേട്ടാ എന്ന വിളിയാണ് കേട്ടത്

ഉറങ്ങിയില്ലാരുന്നോ പെണ്ണെ

ഉണ്ണിയേട്ടൻ വിളിക്കുന്നതും നോക്കി എട്ടുമണി മുതൽ കാത്തിരിക്കുന്നതാ എന്താ ഇത്ര വൈകിയേ

ഇപ്പോഴാടി പണി തീർന്നു വന്നത്

അപ്പൊ നാളെ വരുമോ

ഇല്ലെടി നാളെ കഴിഞ്ഞു വൈകിട്ട് നോക്കട്ടെ

മോള് കഴിച്ചോ

ഇല്ല വിശപ്പില്ലായിരുന്നു

അവരൊക്കെ ഉറങ്ങിയോ

മ്മ്മ്മ്മ്മ്മ്

ഉണ്ണിയേട്ടൻ കഴിച്ചോ

ഇല്ല

അതെന്താ

നീ കഴിച്ചില്ല ല്ലോ ഞാനും കഴിക്കുന്നില്ല

അയ്യോ അത് വേണ്ട ഞാനിപ്പോ പോയി കഴിച്ചോളാം ഉണ്ണിയേട്ടനും കഴിക്കണം

നീ കഴിച്ചാലെ ഞാൻ കഴിക്കു

ഉണ്ണിയേട്ടനാണേ സത്യം ഞാൻ കഴിക്കും

എന്നാ വേഗം പോയി കഴിച്ചിട്ട് കിടന്നോ

രാവിലെ വിളിക്കോ

വിളിക്കാട്ടോ

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

ഉമ്മ്മ്മ്മ്മ്മ്മ

മ്മ്മ്മ്മ്മ്മ

ഉണ്ണിയേട്ടൻ കഴിച്ചിട്ടേ കിടക്കാവുള്ളുട്ടോ

ശരി ഡി

ഫോൺ കട്ട് ആയി

പൊട്ടി പെണ്ണ് ഞാനിപ്പോഴും വിളിച്ചേൽ അത് പട്ടിണി കിടന്നേനെ അവളെ വിളിക്കാൻ വൈകിയതിൽ എനിക്ക് കുറ്റബോധം തോന്നി

ഞാൻ തിരിച്ചു മുറിയിലേക്ക് നടന്നു

എന്താരുന്നു ആ വെള്ളപേപ്പറിൽ

കൗസല്യ മുറി വാതിൽക്കൽ നിൽക്കുന്നു

മോനെവിടെ

അവനുറങ്ങി ഇനി ഒരു മണിക്കൂർ കഴിഞ്ഞു ഉണരും

നീയെന്താ ഉറങ്ങാത്തെ

എനിക്ക് ഉറക്കം തീരെ കുറവാണു അപ്പൊ വെറുതെ

എഴുനേറ്റ് നടന്നു

ഉണ്ണിച്ചേട്ടൻ പറഞ്ഞില്ല ല്ലോ ആ വെറും പേപ്പറിൽ എന്താരുന്നു

നിന്നോടാരാ അത് പൊട്ടിച്ചു നോക്കാൻ പറഞ്ഞെ

അത് ഒട്ടിക്കാതെയാ തന്നെ ഞാനാ അത് ഒട്ടിച്ചു വെച്ചേ

ഞാൻ മുറിക്കകത്തേക്ക് കയറി

അവൾ വാതിൽക്കൽ നിന്നു കൊണ്ടു തന്നെ ചോദിച്ചു

ആ ടീച്ചറിന് ഉണ്ണിചേട്ടനോട് ഒരു ഇഷ്ട്ടമുണ്ടായിരുന്നല്ലേ

ടീച്ചഴ്സിനു സ്റുഡന്റ്സിനോട് ഇഷ്ട്ടമുണ്ടാവുമല്ലോ

ഇതാ ഇഷ്ട്ടമല്ല ടീച്ചറിന് ചേട്ടനോട് വേറൊരു തരത്തിലുള്ള ഇഷ്ട്ടമുണ്ടാരുന്നു

എന്നാരു പറഞ്ഞു ടീച്ചർ പറഞ്ഞോ

ടീച്ചറൊന്നും പറഞ്ഞില്ല പക്ഷെ അവരു ചേട്ടനെ കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകളിൽ നിന്നും മുഖഭാവത്തിൽ നിന്നും എനിക്കതു മനസിലായി

എന്ത് മനസിലായി

അവർക്ക് ചേട്ടനോട് ശരിക്കും പ്രേമമായിരുന്നു ചേട്ടനങ്ങനെ തോന്നിയിട്ടില്ലേ

പിന്നെ പഠിപ്പിക്കുന്ന ടീച്ചറിനെ ആരേലും പ്രേമിക്കുമോ

ഞാൻ പ്രേമിച്ചല്ലോ

എന്നിട്ടെന്തേ അയാളെ കെട്ടാഞ്ഞേ

എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു എന്നെയും പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല സാർ വേറേ ജാതിയാന്ന് പറഞ്ഞു അവളൊരു ദീർഘനിശ്വാസമുതിർത്തു

നിങ്ങൾക്ക് ഒളിച്ചോടായിരുന്നില്ലേ

എനിക്ക് താഴെ മൂന്നനിയത്തിമരാ ചേട്ടാ ഞാനങ്ങനെ പോയാൽ അവരുടെ ഭാവി എന്താകുമെന്നാലോചിച്ചു ഞാൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഈ കല്യാണത്തിനു സമ്മതിച്ചു അതിപ്പോ ഇങ്ങനെയും ആയി

എത്ര വർഷമായി നിന്റെ കല്യാണം കഴിഞ്ഞിട്ട്

അഞ്ചു വർഷം

കുട്ടികളൊന്നുമായില്ലേ

രണ്ട് തവണ ഗർഭിണി ആയതാ പക്ഷെ കലങ്ങി പോയി

അതെങ്ങെനെ

കല്യാണത്തിന്റെ അന്ന് രാത്രി ഞാൻ ഏട്ടനോട് എന്റെ കഥ മുഴുവൻ പറഞ്ഞു അന്നേരം ഒന്നും മിണ്ടിയില്ല പക്ഷെ കുറച്ചു നാള് കഴിഞ്ഞൊരു ദിവസം സാറിനെ ഞാൻ വഴിയിൽ വെച്ചു കണ്ടു സംസാരിക്കുന്നത് ഏട്ടൻ കണ്ടു

അന്ന് വീട്ടിൽ വന്നെന്നെ പൊതിരെ

തല്ലി കൂട്ടത്തിൽ അടിവയറിനൊരു ചവിട്ടും മൂന്നു മാസം ഗർഭമായിരുന്ന സമയത്താണ് ആ ചവിട്ട് കിട്ടിയത് ചോര വാർന്നു ചാവാറായി കിടന്ന എന്നെ നാട്ടുകാരാണ് എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചത്

വീണ്ടും ഒരു തവണ കൂടി ആയി പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോൾ ബ്ലീഡിങ് ഉണ്ടായി അതും പോയി ഗർഭപാത്രത്തിനു എന്തോ തകരാറുണ്ടെന്നാ ഡോക്ടർ പറഞ്ഞെ

Leave a Reply

Your email address will not be published. Required fields are marked *