മംഗള ലക്ഷദീപ് – 1 5അടിപൊളി  

മംഗള ലക്ഷദീപ് – 1

[ Arun ]


നമസ്കാരം ചെറിയ ഒരു കഥയാണ് എല്ലാവരുടെയും സപ്പോർട്ട് വേണം

മംഗള ലക്ഷദീപ്

പാർട്ട് -1

അന്നൊരു കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു ..

എറണാകുളം നഗരത്തിലെ കാലത്തെ പതിവ് തിരക്കിനിടയിൽ ബ്ലോക്ക് കൾ ഇടയിൽപെട്ട് കാറിന്റെ വിന്ഡോയിലൂടെ മഴയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ ,

“എന്താണ് എനിക്ക് ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സംഭവിച്ചത് ”

“എന്നാണ് ഞാൻ അവൾക് അന്യനായത്

എന്തിനാണ് അവൾ എന്നോട് ഈ ചതി ചെയ്തത് ”

മനസ്സിൽ ഓർത്തു കൊണ്ട് പതിയെ മയങ്ങി പോയി

സാർ എന്ന ഒരു വിളി ആണ് എന്നെ ആ മയക്കത്തിൽ നിന്ന് എഴുനെല്പിച്ചത്

” ലൊക്കേഷൻ എത്തി ”

“ആഹ്”

യൂബർ ഡ്രൈവർക്ക് പൈസയും കൊടുത്തു എറണാകുളം റെയിൽവേ സ്റ്റേഷൻന്റെ പടികൾ കയറുമ്പോൾ മനസ് ശൂന്യമായിരുന്നു,

സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് പ്ലാറ്റഫോം നമ്പർ ഒന്നിലെ ഒരു ഒഴിഞ്ഞ സീറ്റിലേക് ഇരുന്നു.

9 മണി ആകുന്നതേ ഒള്ളു, 10:30 ക്ക് ആണ് ട്രെയിൻ.

നിരവധി ആളുകൾ അങ്ങോട്ടേക്കും ഇങ്ങോട്ടേകും നടക്കുന്നു ചിലരുടെ മുഖത്തു പ്രിയപെട്ടവരെ വിട്ടുപോകുന്നതിന്റെ സങ്കടം, ചിറക് ആണേൽ ജന്മനാട്ടിലേക് വന്ന സന്തോഷം.

9:45 ആയപ്പൊളേക്കും ട്രെയിൻ വന്നു ,

“മംഗള ലക്ഷദീപ് എക്സ്പ്രസ്സ്”

ബോർഡ് വായിച്ചു ഉറപ്പു വരുത്തി കോച്ച് നമ്പർ തപ്പി നടന്നു

” ബി 3 ”

കോച്ച് നമ്പർ ബി 3 യിലേക് കേറി സീറ്റ് നമ്പർ 47 ഇല്ല ബാഗ് വെച്ച് ഇരുന്നു

ഒരു സൈഡ് ലോവർ സീറ്റ് ആയിരുന്നു അത്

അമ്മക്ക് സീറ്റ് കിട്ടി എന്ന് ഒരു

മെസ്സേജ് അയച്ചു,

എന്നെ പരിചയപ്പെടുത്താം ഞാൻ സിദ്ധാർഥ് മാധവൻ , മാധവന്റെയും ലതികയുടെയും മകൻ

അച്ഛൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് അമ്മ ആകട്ടെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ് ആണ്,

മെസ്സേജ് ഡെലിവെർഡ് ആയിട്ടില്ല, ഡ്യൂട്ടിയിൽ ആയിരിക്കും

ഇന്ന് ഞാൻ പോകുന്നത് പ്രമാണിച്ചു ലീവ് എടുക്കാൻ നിന്നതാ, പക്ഷെ ഹോസ്പിറ്റലിലെ തിരക്കുകാരണം കിട്ടിയില്ല,

അമ്മക്ക ഞാൻ പോകുന്നതിൽ വിഷമം ഉണ്ട്,

ഒറ്റക് ആകും എന്ന തോന്നൽ പുള്ളികാരിയെ നല്ലോണം അലട്ടുന്നുണ്ട്

പക്ഷെ എന്റെ ഭാവിയും അപ്പോളത്തെ എന്റെ മാനസികാവസ്ഥയും മനസിലാക്കി അമ്മ തന്നെ ആയിരുന്നു നാട്ടിൽ നിന്ന് എന്നോട് കുറച്ച നാൾ മാറിനിക് എന്ന് പറഞ്ഞത്,

എനിക്കും ഒരു മാറ്റം വേണം എന്ന് തോന്നിയത് കൊണ്ട്, ജോബ് അപ്ലൈ ചെയ്തു ചെയ്തു അങ്ങനെ കിട്ടിയത് ആണ് ഈ ഡൽഹിയിലെ ജോലി,

സീറ്റ് ലെക് ഇരുന്ന ശേഷം ഈശ്വര പ്രായമായ ആരും വരല്ലേ എന്ന് പ്രാര്ഥിച്ചതെ ഓർമ ഒള്ളു അപ്പോളേക്കും ഒരു വയസ് ആയ സ്ത്രീ മോനെ എന്ന ഉള്ള വിളി

ആ നിൽപ് കണ്ടപ്പോൾ തന്നെ കാര്യം മനസിലായി

” സീറ്റ് എക്സ്ചേഞ്ച് അകാൻ ആണോ ”

അവരുടെ ഉദ്ദേശം മുമ്പേ മനസിലായത് പോലെ ഞാൻ ചോദിച്ചു

ഒരു ചിരി ആയിരുന്നു മറുപടി

” ഏതാ സീറ്റ് ”

മിഡിൽ ബർത്ത് ആകല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ചോദിച്ചു

“സൈഡ് അപ്പർ”

ഓഹ് സമാധാനം ആയി

മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഓക്കേ പറഞ്ഞു

മകന്റെ അടുത്തേക് ഡൽഹി യിലേക് പോകുകയാണ് ആ അമ്മ

“നന്നിയുണ്ട് മോനെ ”

നല്ല ഒരു ചിരി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു

ബാഗ് എല്ലാം സീറ്റ് ന്റെ അടിയിലേക് വെക്കാൻ ഞാൻ സഹായിച്ചു

” അമ്മ ഒറ്റക് ആണോ” ഞാൻ ചോദിച്ചു

“അതെ, എന്റെ മകൻ ഡൽഹിയിൽ ജോലി ചെയ്യുവാണ് , അവന്റെ അടുത്തേക് പോകുന്നു”

ഞാൻ ഒരു നിമിഷം നിശബ്ദനായി

“എന്ത് പറ്റി മോനെ ”

” ഒന്നുമില്ല”

ഒരു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു

എന്റെ മുഖത്തെ സങ്കടം മനസിലാക്കിയവണ്ണം അവർ പിന്നെ ഒന്നും ചോദിച്ചില്ല

സരസ്വതി എന്നാണ് അവരുടെ പേര്,

സമയം 10:30 യോട് അടുക്കുന്നു, ട്രെയിൻ പുറപ്പെടാൻ സമയം ആയി

ഞങ്ങളുടെ കംപാർട്മെന്റ്ഇല് 8 സീറ്റ് ഇല് 6 ഉം നിറഞ്ഞു

ഒരു ഫാമിലി അച്ഛൻ അമ്മ ചെറിയ ഒരു 6 വയസ് ഉള്ള പെണ്കുട്ടി, പിന്നെ ഒരു ചേച്ചി ആയിരുന്നു

അവർ ആണേൽ കേറിയപ്പോ തന്നെ ആരെയോ ഒക്കെ വിളിച്ച ട്രെയിൻ ഇല് കേറി എന്നൊക്കെ പറയുന്നുണ്ട്,

ഞാൻ ഇപ്പോളും ആ അമ്മയുടെ കൂടെ സൈഡ് ലോർ സീറ്റ് ഇല്ല ഇരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *