ശരിയാണ് എന്റെ ഭാഗത്തും തെറ്റുണ്ട് അല്ല എല്ലാ തെറ്റും എന്റേത് മാത്രമാണ് പക്ഷെ എനിക്ക് എന്റെ ജീവിതത്തേക്കാൾ വലുതായിരുന്നു നിന്റെ ജീവിതം
നിന്റെ ആഗ്രഹം പോലെ നിന്റെ ഭാര്യയായി ഒരു റാണിയെ പോലെ ജീവിക്കാമായിരുന്നു എനിക്ക് പക്ഷെ അവിടെ തകർന്നു പോവുന്നത് നിന്റെ ഭാവിയാണ് എന്റെ സുഖത്തേക്കാളും സന്തോഷത്തേക്കാളും വലുത് എനിക്ക് നിന്റെ ജീവിതമായിരുന്നു കാരണം നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു
അവളുടെ സ്വരമിടറു ന്നുണ്ടായിരുന്നു
ഇതെന്താ ഹോസ്റ്റലിൽ മോനെവിടെ ഭർത്താവിനോക്കെ സുഖമല്ലേ
ടി ടി സി ക്കു പഠിക്കുമ്പോൾ പരിചയപ്പെട്ടതാ അദ്ദേഹത്തെ അന്ന് ഞാൻ ഗർഭിണിയായിരുന്നല്ലോ എന്റെ കഥകളെല്ലാം അറിഞ്ഞ ശേഷം എന്നെ അന്വേഷിച്ചാണ് സാറു നമ്മുടെ സ്കൂളിലേക്ക് വന്നത് സാറിന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക് വലിയ താല്പര്യം അന്നുമുണ്ടായിരുന്നില്ല പക്ഷെ നിന്നെ എന്റെ ലൈഫ് ൽ
നിന്നു മാറ്റി നിർത്താൻ ഇതിനേക്കാൾ
നല്ലൊരു വഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനാ കല്യാണത്തിനു സമ്മതിച്ചത്
ഞാനിപ്പോൾ പി ജി ചെയ്യാൻ വേണ്ടി ഹോസ്റ്റലിൽ നിൽക്കുവാ എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ പോവും മോൻ സാറിന്റെ അമ്മയുടെ കൂടെ മിടുക്കനായിരിക്കുന്നു
ഇനി നിന്റെ വിശേഷം പറ
എനിക്കെന്തു വിശേഷം സുഖമെന്നെക്കേ പറയാം അത്രേയുള്ളു
നന്നായി പഠിക്കണം ഇടയ്ക്കു എപ്പോഴേലും വിളിക്കണം കുറച്ചു കാലം ഈ നമ്പറിൽ എന്നെ കിട്ടും
നിന്നെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
ഇല്ല ഞാൻ വിളിച്ചോളാം
ശരി ഈ സമയത്താ എല്ലാവർക്കും ഫോൺ വരുന്നേ ഞാൻ വെച്ചോട്ടെ ഇടയ്ക്കു വിളിക്കണേ
വിളിക്കാം
ഫോൺ ഡിസ്കണക്ട് ആയി
ഞാൻ കുറച്ചു നേരം കൂടി ടൗണിൽ കറങ്ങി നടന്നു പത്ത് മണി കഴിഞ്ഞപ്പോൾ വീട്ടിലേക്കു വിട്ടു സൈനബ താത്ത പറഞ്ഞപോലെ തന്നെ ബൈക്ക് ഓഫ് ചെയ്തു ഞാൻ താമസിക്കുന്ന വീട്ടിലേക്കു കയറ്റി
വീട് തുറന്നു അകത്ത് കയറി
ഡ്രസ്സ് മാറി ഒരു കൈലി മുണ്ടുടുത്ത് തിരിച്ചിറങ്ങി നടന്നു
ഒച്ചയുണ്ടാക്കാതെ ഗേറ്റ് തുറന്നു അകത്ത് കയറി ഗേറ്റ് അടച്ചിട്ട് ഇത്താ കിടക്കുന്ന മുറിയുടെ പുറകു വശത്തേക്കു നടന്നു
ജനലിൽ പതിയെ രണ്ട് തട്ടു തട്ടി മുറിയിൽ ലൈറ്റ് ഓണായി അപ്പൊ തന്നെ ഓഫും ആയി അതായിരുന്നു ഇത്ത പറഞ്ഞ സിഗ്നൽ
ഞാൻ തിരിച്ചു മുൻവശത്ത് വന്നു ഇത്ത വാതിൽ തുറന്നു കാത്തു നിൽപുണ്ടായിരുന്നു ഞാൻ അകത്ത് കയറി ഇത്ത വാതിലടച്ചു ലോക്ക് ചെയ്തു
അവളെന്റെ കയ്യിൽ പിടിച്ചു എങ്ങും തട്ടി ഒച്ചയുണ്ടാക്കാതെ അവളുടെ റൂമിലേക്ക് നടത്തി
ഡാ മിണ്ടല്ലെട്ടോ അവരൊക്കെ കിടന്നിട്ട് കുറച്ചു നേരമേ
ആയുള്ളൂ
സമീറ എന്താ നേരത്തെ കിടന്നേ
എന്റെ അനിയത്തി വന്നിട്ടുണ്ട് അവള് ചീത്ത പറഞ്ഞു വിളിച്ചോണ്ട് പോയതാ അവളുമായിട്ട് മുട്ടൻ വഴക്കാരുന്നു അവൾ സമീറയുടെ മുറിയിലാ കിടപ്പ്
ഈ പെണ്ണിങ്ങനെ നിന്റെ കാര്യത്തിൽ വാശി കാണിച്ചാ ഇനി എന്താ ചെയ്യുക എന്നാലോചിക്കുമ്പോഴാ
അതിനിത്ര ആലോചിക്കാൻ എന്തിരിക്കിന്നു അവളെ എനിക്കങ്ങു തന്നാൽ പ്രശ്നം തീർന്നില്ലേ
പോടാ ചുമ്മാ കളിയാക്കാതെ എനിക്കറിയാം അവളെ നീ സ്വന്തം മോളെപോലെയാ കാണുന്നെ ന്നു അന്നാ സാമിയും പറഞ്ഞതങ്ങനെയല്ലേ
അന്ന് സാമി അങ്ങനെ പറഞ്ഞുന്നു കരുതി അവളുടെ അച്ഛൻ ഞാനാവോ
അതല്ലെടാ എന്റെ അനിയത്തിയുടെ കെട്ടിയോന്റെ മൂത്ത ചേട്ടന്റെ മോനുമായി നിക്കാഹ് പറഞ്ഞുറപ്പിച്ചു വെച്ചേക്കുന്ന പെണ്ണാ സമീറ എന്നിട്ട് അവളിങ്ങനെ ഇളേമ്മയായിട്ടു വഴക്കുണ്ടാക്കിയാ നാളെ അവരുടെ വീട്ടിലേക്കല്ലേ ഇവള് കേറി ചെല്ലേണ്ടേ അതെന്ന ഇവള് ചിന്തിക്കാത്തെ
അപ്പൊ നിങ്ങൾ പറഞ്ഞത് ഇക്കയുടെ ഏതോ ബന്ധുവിനാ അവളെ കെട്ടിച്ചു കൊടുക്കാൻ പോണെന്നു
സമീറക്കു വയസ്സറിയിച്ച കാലത്തു ഉറപ്പിച്ച കല്യാണമാര്ന്നു അന്നവൾക്ക് വയ്യാണ്ടിരുപ്പാണേലും അവൻ കെട്ടാൻ സമ്മതിച്ചേർന്നു
അന്ന് ഇക്കാക്കാന്റെ വീട്ടുകാർക്ക് ഷാഹിനെയെ മതിന്നാർന്നു പക്ഷെ ഇപ്പൊ ഓള്ക്ക് നന്നായപ്പോ അവർക്ക് സമീറയെ വേണമെന്ന് അവൾക്കാ നിക്കാഹിന് സമ്മതമല്ല അതാണിപ്പോ ഇക്കാക്കയുടെ പ്രശനം
