സണ്ണിച്ചന്റെ മാലാഖ – 2
[ നളിനി രമണൻ ]
അപ്രതീക്ഷിത വിരഹം
[ Previous Part ] [ www.kambi.pw]

Kambi Stories
“ഒരാളു ഡേറ്റിനൊക്കെ പോയിട്ട് വിശേഷമൊന്നും പറഞ്ഞില്ലാ…. 😌😌”
സാന്ദ്ര സ്കൂളിൽ എത്തിയതും സരിത ചാടി വീണു….
“ഓ എന്ത് പറയാനാടി… ഡെമോ ഡേറ്റ് അല്ലേ…… സീരിയസ് ഒന്നും അല്ലല്ലോ……. പുള്ളി nice ആണ്….. കാണുന്ന പോലെ ദുഷ്ടൻ ഒന്നും അല്ല…കൊറേ സംസാരിച്ചു… കുറച്ചു ഫോട്ടോസ് എടുത്തു… അത്രന്നെ…”
“മോളൂ, നിന്റെ സംസാരത്തിലൊരു ഇച്ഛാഭംഗം കാണാനുണ്ട്. അതു വേണ്ട കേട്ടോ 😌😌….”
“ഹാ… നിനക്കത് തോന്നിയോ 🥲🥲🥲? ”
“പിന്നേ… മുഖത്തെഴുതി വെച്ചിട്ടുണ്ട്… നീയൊരു കാര്യം ഓർക്കണം…. അങ്ങേർക്ക് പ്രായം നാൽപതാണ്…. നമ്മടെ മനസ്സ് പോലെയാകില്ല അയാളുടെ മനസ്സ്… നിന്റെ മാതിരി ലോല ഹൃദയം ഒന്നും അങ്ങേർക്ക് കാണില്ല… ”
“മ്മ്മ്… ശരിയാടി… അയാളിന്നലേം കൂടെ അങ്ങനൊരു hint തന്നു…… ഞാനധികം involved ആകുന്നൊന്നും ഇല്ലാ… വെറുതേ ഓരോ വള്ളി പിടിക്കാൻ വയ്യ…”
“അല്ല, ഒരു sugardaddy ആകാനൊക്കെ അങ്ങേര് apt ആണ്… കാണാനും കൊള്ളാം… He looks good for his age…. വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെങ്കിൽ നീ ആ വഴിക്കൊന്ന് നോക്കിക്കോ… But, no hard feelings…”
സാന്ദ്ര ചിന്തയിലാണ്ടു…. Sugardaddy concept ഒക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…..
മാത്രമല്ല അവളിപ്പോൾ വേണ്ടത് കഴപ്പ് മാറ്റാനൊരുത്തനെ ആയിരുന്നില്ല…. കൂടെ ജീവിക്കാൻ ഒരുത്തനെ ആയിരുന്നു…. സണ്ണിക്ക് തന്നോടെന്നല്ല ആരോടും അങ്ങനെയൊരു താല്പര്യം ഉള്ളതായി തോന്നുന്നില്ല…..
എന്തൊക്കെ പറഞ്ഞാലും സണ്ണി വളരേ hot ആണെന്നവൾക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അയാൾക്ക് അവളോടങ്ങനെ ഒരു attraction ഉള്ളതായി തോന്നിയിട്ടില്ല….
പിന്നെ പറഞ്ഞിട്ട് കാര്യമില്ല….അങ്ങനെ തോന്നാൻ പാകത്തിനൊന്നും തന്റെ കയ്യിലും ഇല്ലാ. മെലിഞ്ഞൊട്ടിയ
ദേഹവും തലകുനിച്ചുള്ള നടപ്പും കണ്ടാൽ ആർക്കും തന്നോടൊന്നും തോന്നില്ല എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്…. സാന്ദ്ര ചുണ്ടുകളമർത്തി വിഷമത്തോടെ ചിരിച്ചു….
അതു കണ്ടതും സരിത അവൾക്കിട്ടൊരു നുള്ള് കൊടുത്തു വിഷയം മാറ്റി.
അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അബ്ദുവും അവന്റെ ഭാര്യയും ഉമ്മറത്തിരിപ്പുണ്ടായിരുന്നു. സാന്ദ്ര അബ്ദുവിനെ കണ്ടിട്ടുണ്ടെങ്കിലും ഭാര്യയെ ആദ്യമായി കാണുകയാണ്. അവളൊരു ചമ്മിയ ചിരിയോടെ രണ്ടാൾക്കും ഹായ് പറഞ്ഞു.
“വേഗം ഒരുങ്ങി വന്നാൽ നമുക്കൊരു ഡിന്നറിനു പോകാം.. ”
അവൾക്ക് ചായ കൊടുക്കുന്നതിനിടക്ക് സണ്ണി പറഞ്ഞു. അങ്ങനെ ഗ്രൂപ്പായുള്ള കറങ്ങലൊന്നും അത്ര comfortable അല്ല സാന്ദ്രക്ക്. എന്നിട്ടും സണ്ണി പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി.
“ദേ കുളിക്കാനൊന്നും നിക്കണ്ട… ”
തുള്ളിച്ചാടി സ്റ്റെപ് കയറിപ്പോകുന്ന സാന്ദ്രയെ നോക്കി സണ്ണി വിളിച്ചു പറഞ്ഞു.
“കുളിക്കാൻ കേറിയാ ഒരു മണിക്കൂറാ….”
അവന്റെ പിറുപിറുക്കൽ കേട്ട് രണ്ടാളും ചിരിച്ചു.
“എല്ലാം ശ്രദ്ധിക്കുന്നുണ്ട് സണ്ണി… 😂😂…”
സുറുമി അവനെ കളിയാക്കി.
“ഡി ഡീ… വേണ്ടാ… നിന്റെ ഇത്താത്തയെ വെച്ച് കളിയാക്കുന്ന പോലല്ല ഇത്….”
അവരോരോന്നു പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ സാന്ദ്ര കുളിച്ചൊരുങ്ങി വന്നു. അവളുടെ കടും നീല ചുരിദാർ കണ്ടപ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ കണ്ണുകൾ വിടർന്നു… അവളൊരു കോംപ്ലിമെന്റ് അർഹിക്കുന്നുണ്ട് എന്നു തോന്നിയെങ്കിലും സുറുമിയുടെ നാക്ക് പേടിച്ച് അവനൊന്നും പറഞ്ഞില്ല.
സുറുമിയും സാന്ദ്രയും പെട്ടന്ന് കൂട്ടായി… രണ്ടാളും പറയുന്ന തമാശകൾ കേട്ട് കിറുങ്ങി ഇരിക്കുകയായിരുന്നു രണ്ടാണുങ്ങളും.
“ഒന്ന് മെല്ലെ പറയെടി…..നമ്മള് കൂടൊണ്ടായിട്ട് തന്നെ ഇങ്ങനെ… ഇല്ലാരുന്നെങ്കി ഇവളുമാര് ഈ ഹോട്ടൽ പൊളിച്ചേനെ….”
