സാന്ദ്ര തിരികെ അടുക്കളയിലേക്ക് തന്നെ പോയി. അവൾക്കൊന്നു കരയാനാണ് തോന്നിയത്. ആ നഴ്സിനെ കാണാൻ പോണില്ലെന്നും എനിക്ക് നിന്നെ മതിയെന്നുമൊക്കെ സണ്ണി പറയുമെന്ന് അവൾ വൃഥാ സ്വപ്നം കണ്ടിരുന്നു. നീയെങ്ങും പോണ്ട എന്നും പറഞ്ഞു തന്നെ തടഞ്ഞു നിർത്തുമെന്ന് വെറുതേ കിനാവ് കണ്ടു. അവൾ ആരും കാണാതെ കണ്ണുകൾ തുടച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
സരിത വാതിൽ തുറന്നതും സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു…… എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി അവൾ.
“പോട്ടെ… സാരല്ല… ഞാൻ പറഞ്ഞതല്ലേ അയാൾടെ അടുത്ത് emotionally invest ചെയ്യരുതെന്ന്…. പറ്റിയത് പറ്റി….. നീ അകത്തേക്ക് വാ….”
കുറച്ചു സമയം കഴിഞ്ഞപ്പോൾ സരിത മെല്ലെ പറഞ്ഞു….
“എന്നാലും എന്നെ എന്താഡീ ആർക്കും വേണ്ടാത്തത് 🥺🥺🥺….. അയാൾക്ക് ചെലപ്പോ നല്ല സുന്ദരിപ്പെണ്ണിനെ ആകും വേണ്ടത് ല്ലേ 😭😭…”
സാന്ദ്ര അകത്തേക്ക് നടക്കുന്നതിനിടയിലും
അവളുടെ തോളിൽ ചാരിക്കിടന്നു കരഞ്ഞു.
“അതിന് നീയെന്നാ സുന്ദരിയല്ലേ? ആ കെഴങ്ങന്റെ കൂടെയെന്റെ കൊച്ചിനെ നിർത്തിയാൽ അച്ഛനും മോളും പോലിരിക്കും… പിന്നാ… നീയിങ്ങു വന്നേ…”
സരിത അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.
നാളെ രാവിലെ സാന്ദ്രക്ക് നാട്ടിൽ പോകണം…. അതിന് മുന്നേ അവളുടെ മൂഡ് ഒന്ന് ശരിയാക്കണം. അതിന് വേണ്ടിത്തന്നെയാണ് രാഹുലിനെ നേരത്തേ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.
“രാഹുലിന്റെ കുപ്പി വല്ലതും ഉണ്ടോ ഇവിടെ? ”
കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് സാന്ദ്ര ചോദിക്കുന്നത് കേട്ടപ്പോൾ സരിതയുടെ ഉള്ളൊന്നു കത്തി…
“കുപ്പിയൊക്കെ ഉണ്ട്…. But ഞാൻ കുടി നിർത്തിയെടി….”
“ഹാ……. സാരല്ല……ഞാനിന്ന് തുടങ്ങുവാ…”
സാന്ദ്ര മൂക്ക് ചീറ്റി….
..
…
….
…..
“ആണുങ്ങൾ അങ്ങനാടി… നീയവനെ പറ്റി പറയുമ്പഴേ എനിക്കാറായാരുന്നു ആ എപ്പരാച്ചി ഇതു ചെയ്യുമെന്ന്…. ”
സരിത കൗച്ചിൽ തളർന്നു കിടന്നു കൊണ്ട് പറഞ്ഞു. അവളുടെ കയ്യിലിരുന്ന ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന രണ്ടു തുള്ളി മദ്യം കാർപ്പറ്റിലേക്ക് വീണു.
അതു ചെന്നു വീണത് നിലത്തു മലർന്നു കിടന്നു കരയുകയായിരുന്ന സാന്ദ്രയുടെ മുഖത്തേക്കാണ്….
“എന്നാലും സരൂ 😭😭😭😭😭…. ഞാനവനെ എന്തു മാത്രം സ്നേഹിച്ചു. അവനൊരു പിണ്ണാക്കും മനസ്സിലായില്ലല്ലോഡി…. 😭😭😭”
അവളുടെ വാക്കുകളും മദ്യത്താൽ വഴുതുന്നുണ്ടായിരുന്നു.
“ഹാ…. അതാണ് ആണ്…. അവന് വേണ്ടത് attention…. അത് ഏത് കോത്താഴത്തൂന്ന് കിട്ടിയാലും അവൻ ഹാപ്പി ആണെടി…. ഇന്നലെ നിന്റെ attention, ഇന്ന് ആ നഴ്സിന്റെ attention…. അവനതു മതിയെടി…. ആ ഉണ്ണാക്കനെ ഓർത്തു കരയാതെ നീ കെടന്നൊറങ്ങു ചക്കരേ….”
“എന്നാലും എനിക്ക് വേണ്ടത് പോലെ എന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ഒരു
പട്ടി പോലും……. ഒരു പട്ടിക്കുഞ്ഞു പോലും……. ഇല്ലല്ലോടി….. 😭😭😭😭”
“നിനക്ക് ഞാനില്ലേ കരളേ…. പിന്നെന്തിനാ വേറൊരു പട്ടി…… നീ ഒറങ്ങു മുത്തേ….”
സരിത അവളെ വലിച്ചു കൗച്ചിലേക്കിടാൻ നോക്കിയെങ്കിലും നടന്നില്ല….
“ആ എന്നാ നിലത്തു കെടക്ക്… ഞാൻ രാവിലേ ക്ലീൻ ചെയ്തതാ…..”
ഏറെ നേരത്തേ പരിതാപം പറച്ചിലിന് ശേഷം രണ്ടാളും ഉറക്കത്തിലേക്ക് വീണു…
.
.
.
.
.
.
“അപ്പോ… രണ്ടു മാസം കഴിഞ്ഞ് കാണാം…. 😊😊😊”
സാന്ദ്ര ചിരിച്ചു കൊണ്ട് സരിതയെ നോക്കി. ആ ചിരിക്കിടയിലും അവളുടെ കണ്ണുകൾ കലങ്ങുന്നത് സരിതക്ക് കാണാമായിരുന്നു…
“വീട്ടിൽ പോയാലും പഴേ പോലെ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കരുത് കേട്ടോ… ലൈസൻസ് എടുത്തില്ലേ… ഇനി കാറൊക്കെ എടുത്ത് ഇടക്ക് കറങ്ങാനൊക്കെ പോകണം…. കസിൻസ് നെ ഒക്കെ വിളിക്ക്….”
സാന്ദ്ര ചിരിയോടെ തലയാട്ടി. സരിതയും വിഷമത്തോടെ ചിരിച്ചു. അവൾക്കങ്ങനെ ട്രിപ്പ് പോകാനോ സ്ലീപ് ഓവർ ചെയ്യാനോ ഒന്നും ആരുമില്ല എന്ന് സരിതക്ക് തന്നെയറിയാം….
സരിതയുടെ വീട്ടിൽ നിന്നും ഓട്ടോയിലാണ് അവൾ ബസ് സ്റ്റാൻഡിൽ എത്തിയത്. പോകുന്ന വഴിക്കും ബസ് സ്റ്റാൻഡിലും ബസ് പോകുന്ന വഴിക്കുമെല്ലാം അവളുടെ കണ്ണുകൾ സണ്ണിയെ തിരയുന്നുണ്ടായിരുന്നു. വരില്ലെന്നറിയാം…. എങ്കിലും…
