സ്നേഹത്തോടെയല്ലാതെ തന്റെ ശരീരത്തിൽ തൊടുമ്പോൾ ഉപയോഗിക്കപ്പെട്ടു എന്നൊരു തോന്നലാണ് തനിക്ക് വരുന്നത് എന്ന് എങ്ങനെ സണ്ണിയെ പറഞ്ഞ് മനസിലാക്കാനാണ്?
സത്യത്തിൽ സണ്ണിക്കവളോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല…. അതു മാത്രമല്ല, മുടിഞ്ഞ പ്രേമവുമാണ്. പക്ഷേ, ഏതു വിധേനയും അതു മറക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.
തന്റെ ജീവിതം പല അപകർഷതകളാൽ മൂടപ്പെട്ടതാണ്. സാന്ദ്രക്ക് ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുണ്ട്…തന്റെ കൂടെ കൂടിയാൽ അവൾ രക്ഷപ്പെടില്ല…. കഷ്ടപ്പെടും.
ഈ ഭയം ഉള്ളിലുള്ളത് കാരണം തന്നെയാണ് അന്നവളെ അറിഞ്ഞൊന്നു പണ്ണാൻ പറ്റാതെ ഇരുന്നത്. അവളുടെ നനുത്ത ചുണ്ടുകളെയും ഓമനമുഖത്തെയും ചുംബിച്ച് ചുവപ്പിക്കാനുള്ള ത്വര വളരേ കഷ്ടപ്പെട്ടാണ് അടക്കിയത്. അവളുടെ കാതോട് ചേർന്ന് ചെല്ലപ്പേരുകൾ വിളിച്ച് കൊഞ്ചിക്കാനുള്ള മോഹം അടക്കി വെക്കാനാണ് താൻ വായയടക്കി ഇരുന്നത്…..
ഇതൊന്നും സാന്ദ്ര അറിയണ്ട. അറിഞ്ഞാൽ അവൾ തന്നോട് വല്ലാതെ അടുക്കും. അടുത്താൽ അകറ്റി നിർത്താനുള്ള കെൽപ് തനിക്കുമില്ല…. ഒടുവിൽ അവൾ വേദനിക്കും…. വേണ്ട… ഇതു പോലങ്ങു തീരട്ടെ….
സണ്ണി തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം മറിയാമ്മച്ചിയുടെ call വരുന്നത്… പതിവ് വിശേഷം ചോദിക്കലിന് ശേഷം അമ്മച്ചി കാര്യത്തിലേക്ക് കടന്നു.
“കൊച്ചേ, അവന് എൽസ ഒരു ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ആ കൊച്ചിനെ ഒന്ന് പോയി കാണാൻ പറ.
അവളാണേൽ ഖത്തറിൽ നേഴ്സ് ആണ്. അവനും അവടെ പോയി വല്ല ജോലീം നോക്കാവല്ലോ. എത്ര നാളായി നാട്ടിലിങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു…! മാത്രോമല്ല, മോളും വീട്ടിൽ ഉള്ളോണ്ട് എല്ലാരും വല്ലോം തെറ്റിദ്ധരിക്കും… അതോണ്ട് മോള് തന്നൊന്ന് പറ…. ആ കൊച്ചിപ്പോ നാട്ടിലൊണ്ട്. ”
സാന്ദ്ര ഒരു നെടുവീർപ്പോടെ call വെച്ചു. മനസ്സിനുള്ളിൽ എന്തോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലൊരു കുലുക്കം…. ഓർമ വെച്ച കാലം തൊട്ട് തന്നെ പിന്തുടരുന്ന അനാഥത്വം വീണ്ടും വന്നത് പോലെ…
‘ഒന്നും ഉണ്ടായില്ലല്ലോ ചാന്ദൂ…. നിനക്കൊരു മോഹം തോന്നി… അത്രയല്ലേ ഉള്ളു… ഇവരൊക്കെ വെല്ല്യ വീട്ടുകാരാ…. Paying guest ആയി താമസിപ്പിക്കുന്നത് പോലെയല്ല മോന്റെ ബെഡ്റൂമിൽ കയറ്റി താമസിപ്പിക്കുന്നത്. അവരതിന് അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിൽ നിന്ന് പെണ്ണുങ്ങളെ നോക്കും. Quite natural… നീയിങ്ങനെ നിന്നു മോങ്ങാതെ….’
അവൾ അവളോട് തന്നെ പറഞ്ഞു.
അവളെ ഏറ്റവും വിഷമിപ്പിച്ചത് മറിയാമ്മച്ചി അവസാനം പറഞ്ഞ കാര്യമായിരുന്നു. താനിവിടെ നിൽക്കുന്നത് അങ്ങേർക്ക് വരുന്ന ആലോചനകൾ മുടങ്ങാൻ കാരണമാകും എന്ന്…. അതിനി വേണ്ട. വേറെ എവിടേലും താമസം നോക്കണം. വെല്ല്യ തറവാട്ടുകാരുടെ അന്തസ്സ് ഈ പാവം പിടിച്ച സാന്ദ്ര കാരണം പോകണ്ട……
അടുത്ത ദിവസം രാവിലേ തന്നെ അവൾ അമ്മച്ചി പറഞ്ഞ കാര്യം സണ്ണിയെ അറിയിച്ചു.
“ഏതോ ഒരു നഴ്സിന്റെ കാര്യം പറഞ്ഞു അമ്മച്ചി. അവരെ ഒന്ന് പോയി കാണണം. നടക്കുവാണെങ്കി നടക്കട്ടെ… ”
സണ്ണി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…. അവളെ നോക്കാനുള്ള ത്രാണിയും അവനുണ്ടായില്ല.. ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിൽ നല്ല വിഷമമുണ്ടെന്നു സണ്ണിക്കറിയാമായിരുന്നു.
“അടുത്ത ഞാൻ വേറെ
എവിടേലും സ്റ്റേ നോക്കുവാ… രണ്ടു ദിവസം കഴിഞ്ഞാ സമ്മർ വെക്കേഷനല്ലേ… അതു വരെ ഞാൻ സരിതേടെ കൂടെ പോയി നിക്കുവാ… അത് കഴിഞ്ഞു വല്ല ഹോസ്റ്റലിലേക്കും മാറും.”
അതു കേട്ടതോടെയാണ് സണ്ണിക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നൊരു അനുഭവമുണ്ടായത്.
“താനിവിടെ നിക്കുന്നതിനെന്നാ?”
അവൻ വിവശനായി ചോദിച്ചു.
“ഞാനിവിടെ നിന്നാൽ മോന് വരുന്ന ആലോചനകളൊക്കെ മുടങ്ങും എന്നൊരു പേടിയുണ്ട് അമ്മച്ചിക്ക്. പുള്ളിക്കാരി അതു പറയാതെ പറഞ്ഞു. അങ്ങനൊരു ആവലാതി വേണ്ട… ”
സണ്ണി നിശബ്ദനായി അവളെ നോക്കി നിന്നു…. എനിക്ക് ഒരു നഴ്സിനെയും വേണ്ട… നിന്നെ മതി എന്നു തുറന്നു പറയാൻ അവന്റെ മനസ്സ് വെമ്പി. പക്ഷേ, അതു പറഞ്ഞാലുള്ള കടമ്പകളോർത്തപ്പോൾ അവൻ അറിയാതെ വായടച്ചു….
