Kambikadha – ഓർമ്മകൾ പൂക്കുന്ന താഴ്വര
ചെന്നൈലേക്കുള്ള തിരക്ക് കുറവുള്ള രാത്രി വണ്ടിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ രാജീവന് വല്ലാത്ത നിരാശ തോന്നി..സാധാരണ ഇങ്ങനെ പതിവുള്ളതല്ല.. പക്ഷെ ഇന്നെന്തോ കൂടെ ആരും യാത്ര ചെയ്യാനില്ലെന്നത് വല്ലാതെ തന്നെ തളർത്തുന്നത് പോലെ അയാൾക്ക് തോന്നി..
ട്രെയിനിലെ ഒറ്റ സീറ്റിൽ വെറുതെ ഇരിക്കാൻ നേരം അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.. ജനലിലൂടെ കംപാർട്ട്മെന്റിലേക്ക് അടിച്ചു കയറിയ തണുത്ത കാറ്റ് ഓർമ്മകളുടെ മറ്റേതോ കോണുകളിലേക്ക് അയാളെയും കൊണ്ടു പോയി..
ട്രെയിൻ യാത്രകൾ ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.. പക്ഷെ ഇത് അവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന പോലെ രാജീവന് അനുഭവപ്പെട്ടു..
തന്റെ ജനനത്തിനും ഇന്നീ യാത്രയ്ക്കും ഇടയിൽ എത്ര യാത്രകൾ താൻ നടത്തിയിട്ടുണ്ടാവണം..??
അതിൽ ഒരുപാടെണ്ണം അവളോടൊപ്പമായിരുന്നു..
അവൾ എന്നു പറഞ്ഞാൽ രേണുക..
അവളെക്കുറിച്ചോർത്തപ്പോൾ ജനലിലൂടെ ഒഴുകി വരുന്ന കാറ്റിൽ തുളസിക്കതിരിന്റെയും നറു ചന്ദനത്തിന്റെയും ഗന്ധമുള്ളതായി അയാൾക്ക് തോന്നി…
എന്നായിരിക്കണം താൻ അവളെ ആദ്യം കണ്ടുമുട്ടിയത്..?? ഏതായാലും ഹൈസ്കൂളിലാണ്..
നാട്ടിൻ പുറത്തെ ആ കൊച്ച് ഗ്രാമത്തിലെ യൂ.പി സ്കൂളിൽ നിന്ന് കുറച്ചകലെ ഉള്ള ഗവണ്മെന്റ് സ്കൂളിലേക്ക് പറിച്ച് നട്ടപ്പോൾ
പഴയ പല സൗഹൃദങ്ങളും നഷ്ടമാകുന്നതിലായിരുന്നു ആദ്യം
ദുഃഖം.. ആകെക്കൂടി ഉണ്ടായിരുന്ന സുഹൃത്ത് ശങ്കരനായിരുന്നു.. അവൻ ഏഴാം ക്ലാസ് കഴിഞ്ഞതോടെ അച്ഛന്റെ കൂടെ കുലത്തൊഴിലായ തെങ്ങു കയറ്റം ആരംഭിച്ചു..
സ്കൂളിൽ പൊതുവെ കൂട്ടുകാരാരോരും ഇല്ലാതെ അന്തർമുഖനായി നടന്ന തനിക്ക് ശങ്കരനെക്കൂടി നഷ്ടപ്പെട്ടപ്പോൾ വല്ലാത്ത ഒരു ഏകാന്തത തോന്നി..
കൂട്ടുകാർ ആരോരുമില്ലാതെ അന്നവൻ ദിനവും സ്കൂളിൽ പോയി മടങ്ങി വന്നു..
ഓരോ ദിവസവും തിരികെ വരുമ്പോൾ നാളെ സ്കൂളിൽ പോകേണ്ടി വരരുതെ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..
അങ്ങനെ എട്ടാം ക്ലാസിൽ ഓണപ്പരീക്ഷ വന്നു.. അതുവരെയും യു.പി സ്കൂളിൽ നല്ല രീതിയിൽ മാർക്ക് മേടിച്ച് കൊണ്ടിരുന്ന അവൻ കണക്കിലും ഫിസിക്സിലും തോറ്റ് പോയി.. അത് തന്റെ വലിയ പരാജയമായി അവൻ കണക്കു കൂട്ടി..
പിന്നെ നടന്ന ക്ലാസ് ടെസ്റ്റുകളിലും പതിവായി പരാജയപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളായി..
ഒരിക്കൽ കണക്ക് ടീച്ചറാണെന്നു തോന്നുന്നു.. ബോർഡിൽ അവരെഴുതി ഇട്ട കണക്ക് ചെയ്യാൻ തന്നോട് പറഞ്ഞു..
ആ കണക്ക് തനിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നു..
ബോർഡിന് മുൻപിൽ പകച്ചു നിന്ന അവന്റെ കൈ വിറക്കാൻ തുടങ്ങി.. കൂടെ കൈയിലുണ്ടായിരുന്ന റ്റ്ചോക്ക് നിലത്ത് വീഴുകയും ചെയ്തു.. അവന്റെ വിറയൽ കണ്ടു ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു..
കണക്ക് ടീച്ചർ അന്നേരം അവന്റെ പാന്റ് വലിച്ചു പിടിച്ച് ചന്തിക്ക് കനത്തിൽ ചൂരലു കൊണ്ട് രണ്ടടി അടിച്ചു..
അതോടെ പകച്ചു നിന്നിരുന്ന അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകാൻ തുടങ്ങി..
ക്ലാസിൽ വീണ്ടും കൂട്ടച്ചിരി പൊങ്ങി..
അവൻ നിറകണ്ണുകളോടെ, ക്ലാസിൽ ചിരിക്കാതെ ഇരിക്കുന്ന ഒരു മുഖത്തിനു വേണ്ടി തിരഞ്ഞു..
ചിരിക്കുന്ന ആ കൂട്ടത്തിനിടയിൽ പെണ്‍കുട്ടികളുടെ മൂന്നാം ബഞ്ചിലെ മുടി പിന്നിയിട്ട പെണ്‍കുട്ടി മാത്രം മുഖം താഴ്ത്തി ഇരിക്കുന്നത് അവൻ കണ്ടു..
അടികൊടുത്ത ശേഷം ടീച്ചർ അവനോട് ബഞ്ചിൽ കയറി നിന്നോളാൻ പറഞ്ഞു..
ബഞ്ചിൽ കയറി നിൽക്കുമ്പോഴും അവൻ ഇടംകണ്ണിട്ട് ആ പെണ്‍കുട്ടിയെ നോക്കി..
പക്ഷെ അവൾ അവനെ കണ്ടതേയില്ല..
അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരികെ നടക്കാൻ നേരമാണ് പിന്നവൻ അവളെ കണ്ടത്.. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോവണമെങ്കിൽ പാടത്തുകൂടി വരണം..
അതിരുകളിൽ ആറ്റുവഞ്ചികൾ നിറഞ്ഞു നിൽക്കുന്ന പാടവരമ്പിൽ ഒന്നിൽ കൈകളിൽ ആറ്റുവഞ്ചിയുമേന്തി അവൾ നിൽപ്പുണ്ടായിരുന്നു..
പെണ്‍കുട്ടികളോട് സംസാരിക്കാൻ പൊതുവെ ഭയമുള്ള അവൻ തല താഴ്ത്തി നടന്നതെയുള്ളൂ..
