തമ്പുരാട്ടി 12
Thamburatti Part 12 | Author : Raman
[ Previous Part ] [ www.kambi.pw ]
മഴയായത് കൊണ്ടാവും,എല്ലാരും കടയുബ്ബൂട്ടി വീട്ടിലേക്ക് പോയിട്ടുണ്ട്. അങ്ങാടി മൊത്തം ആകെയിരുട്ടിലാ! കറണ്ടില്ലാത്തോണ്ട് സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ല! ഞാൻ ഫ്ലാഷ് ലൈറ്റോണാക്കി ആരേലും കാണുമോന്നുന്നും,എന്തേലും ചോദിക്കുമൊന്നും പേടിച്ചു നടന്നു.
ഭാഗ്യത്തിന്!! നസീമത്തയുടെ വീട്ടിലേക്ക് പോവുന്ന നടവഴി വരെ ആരേയും ഞാനൊരു നോക്ക് പോലും കണ്ടില്ല! എന്നേയും കണ്ടുകാണില്ല! ഇനിയങ്ങട്ട് പേടിക്കാനേയില്ല!
ഈ വഴി എന്റെ നസീമത്തയുടെ വീട്ടിലേക്ക് മാത്രമേ പോവാമ്പറ്റു. ഇങ്ങനെ മഴ പെയ്യുമ്പോ വേറാരു വരാനാ! കള്ളനെ പോലെ ഞാനല്ലാതെ!
ആരേലും കാണുമോന്നു ഇത്ര നേരമുണ്ടായ പേടിയെല്ലാം മാറ്റി. ആശ്വാസത്തോടെ ഞാനാ വഴിയിലേക്ക് കേറി.
എത്രയായീട്ടും മഴക്കൊരു കുറവുമില്ല! കാലിലൊക്കെ നനഞ്ഞ പുല്ല് തട്ടുമ്പോ വിറച്ചു പോവുന്ന തണുപ്പ്. ഒക്കെ സഹിക്കാ പക്ഷെ…ആകെയൊരു പ്രശ്നമെന്താന്നു വെച്ചാൽ, ഇവിടെ മൊത്തം പേടിപ്പെടുത്തുന്നയിരുട്ടാണ്.
നട്ടപ്പകലുപോലും,കൊട്ട വെയിലുള്ള ഉച്ചക്ക് വരെ, ഈ വഴി,നസീമത്തയുടെ വീട് വരെ ഒരു നിഗൂഢതയുള്ള ഇരുട്ടാണ്! അപ്പോ ഈ രാത്രി കണ്ണു കാണാത്ത മഴ കൂടെയായപ്പോ മുന്നോട്ടൊന്നും വല്ല്യ കാഴ്ചയില്ല!
പെട്ടന്ന് ആകാശം നിറഞ്ഞൊരു മിന്നൽ പോയി. ഹോ..എന്റെ മുന്നിലുള്ള വഴിയും, നിറഞ്ഞു കിടക്കുന്ന മരങ്ങളും , തട്ട് തട്ടായി തിരിച്ച പറമ്പിൽ നിന്ന് ചളി വെള്ളം ചാടിയൊഴുകി വരുന്നതും, എല്ലാം ഒറ്റ സെക്കന്റ് കണ്ടു.
പിന്നെയാതാ പാറക്കെട്ടുരുണ്ടു വരുന്ന പോലെ,മുരണ്ടു പോവുന്ന ഇടിയുടെ ഒച്ചപ്പാട് കേൾക്കുന്ന! മനുഷ്യനെ പേടിപ്പിക്കാൻ!
ഞാൻ നീട്ടിയ കാലുവെച്ചു വേഗം നടന്നു. അവിടുന്നും ഇവിടുന്നും പെടുപ്പെടുത്തുന്ന ഒച്ച കേൾക്കാൻ തുടങ്ങി. ഉണങ്ങിയ മരക്കൊമ്പ് പൊട്ടി വീഴുന്നതാവും. പക്ഷെ അത് കേൾക്കുമ്പോ ആരോ നടന്നെന്റടുത്തേക്ക് വരുന്ന പോലെ!
ഈശ്വരാ! കല്ല് കൊണ്ട്
കെട്ടിയ മതിലും, സ്റ്റെപ്പും ഞാൻ പട പാടാന്ന് കേറി. പെട്ടന്നൊരു മണം കിട്ടി. പഴുത്ത ചക്കയുടെ മൂക്കടപ്പിക്കുന്ന ഗന്ധം. ഫ്ലാഷ് ലൈറ്റ് വഴിയിലേക്ക് നീട്ടിയടിച്ചപ്പോ മുന്നിലതാ. വഴിയിൽ നിറയെ,പഴുത്തു ചീഞ്ഞു, ചിതറിക്കിടക്കുന്ന കൂഴച്ചക്കയുടെ കാമ്പും കുരുവും! ഐശ്!! ഇതിനെന്തൊരു മണമാ?
എങ്ങാനും ചവിട്ടിപ്പോയാ തെന്നി വീഴും !ഉറപ്പാ. ഒറ്റക്കാലിൽ ഡാൻസ് കളിച്ചു ചക്ക ഞാൻ ചാടിക്കടന്നു!
വീണ്ടും ആകാശം നിറഞ്ഞു മിന്നൽ മിന്നി. ഇത്തിരി ദൂരെ നസീമത്തയുടെ വീട് ,ഒരു വെളിച്ചെവുമില്ലാതെ ഇരുട്ടില് കിടക്കുന്നത് ആ മിന്നലിൽ ഞാങ്കണ്ടു! ഹാവു! എത്താനായല്ലോ.
വഴിയിലൂടെയും കരിങ്കൽ സ്റ്റെപ്പിലൂടെയും, ചാടിക്കേറി, ഒഴുകി വരുന്ന ചളിവെള്ളം തെറിപ്പിച്ചു ഞാൻ നടന്നു.
നസീമത്തയുടെ മുറ്റത്തെത്തി.ഹിബയുടെ ആക്ടിവയതാ ഷീറ്റിനടിയിൽ കിടന്നു തണുത്തു വിറക്കുന്ന. ഓടിന്റെ മുകളിൽ നിന്ന് വരി വരി പോലെ കുത്തിയൊഴുകി നിലത്തേക്ക് വീഴുന്ന വെള്ളത്തിന്,വല്ലാത്ത ശക്തിയും ഒച്ചയും. മുറ്റം മുഴവൻ വെള്ളവും,ഇലയും,ചുള്ളിക്കമ്പുമെല്ലാം നിറഞ്ഞു നാശായിട്ടുണ്ട്! രാവിലെ നസീമത്തക്ക് നല്ല പണിയായി!
ഞാൻ വരാന്തായിലേക്ക് കേറി! കുട അരമതിലിൽ മടക്കി വെച്ചു! മുടിയിലെ വെള്ളം തട്ടിക്കളഞ്ഞു. മേലാകെ ഒന്ന് കൈകൊണ്ട് തുടച്ചു. വീട്ടിൽ ആരേലുമുണ്ടന്ന് തോന്നിപ്പിക്കുമ്പോലെ ഒരു വെളിച്ചവും കാണുന്നില്ല! നസീമത്ത ഉറങ്ങിയോ ആവ്വോ?
കയ്യിലെ വെള്ളം കുടഞ്ഞു തുടച്ചു,ഫോണെടുത്തു ഞാൻ നസീമത്തയെ വിളിച്ചു! വാതിൽ മുട്ടിയാലും വാ കൊണ്ട് വിളിച്ചാലും. മഴയുടെ ഒച്ചകൊണ്ട് കേൾക്കാൻ സാധ്യതയില്ല!
ഫോൺ മുരണ്ടു കൊണ്ട് ബെല്ലടിച്ചു…ഇരുട്ടത്ത് ഇങ്ങനെ നിൽക്കുമ്പോ വല്ലാത്തൊരു സുഖം മനസ്സിനുണ്ട് . ഈശ്വരാ എത്ര കാലത്തെ കൊതിയാ ഇപ്പോ നടക്കാൻ പോവുന്നത്! ഒരു വാതിലിനപ്പുറത്ത്, എന്റെ ഒരു വിളിക്കപ്പുറത്തു, ചെറുപ്പം മുതലുള്ള എന്റെ
