ഞാൻ വേഗം താഴെക്ക് നടന്നു. സ്റ്റെപ്പിറങ്ങി അമ്മയുടെ മുറിലേക്ക് ഒന്ന് ഏന്തി നോക്കി. ലോക്ക് ചെയ്തതാ. അമ്മയിപ്പോ ഇറങ്ങി വരാനുള്ള സാധ്യതയില്ല!
മുറ്റത്തേക്കിറങ്ങി.പറമ്പിലൂടെ നടന്നു. നീണ്ട പറമ്പിൽ ഒരറ്റത്ത് പണ്ട് പാടത്തേക്കുള്ള പണിയായുധങ്ങൾ വെക്കുന്ന ഒരു ഷെഡ്ഡുണ്ട്. ഇപ്പോഴതിൽ ഒന്നുമില്ല. വിറകൊക്കെ വെക്കലുണ്ടായിരുന്നു. അവിടെക്കാ
ടീച്ചർ ചെല്ലാൻ പറഞ്ഞത്. എന്തിനാവും? എനിക്കൊന്നും മനസ്സിലാവുന്നില്ല.
വീട്ടിൽ നിന്ന് നോക്കിയാൽ ഇത്തിരിയെങ്കിലും കാണാൻപറ്റുന്ന ആ വിറകു പുരയിലേക്ക്..ഒന്നും മനസ്സിലാതെ ഞാൻ നടന്നു.
(തുടരും)
