തമ്പുരാട്ടി – 12 3അടിപൊളി  

തിരിഞ്ഞു നോക്കി. എന്റെ തലയിൽ നിന്ന് മാറ്റിയ ടോർച്ചിന്റെ വെളിച്ചം വഴിയിലൂടെ നീണ്ടു എന്റടുത്തേക്ക് വരുന്നത് കണ്ടു. ഈശ്വരാ എന്താ ഞാനിപ്പോ പറയാ! വെറുതെയല്ല നസീമ താത്ത ഇതിലെ പോവണ്ടാന്ന് എടുത്തു പറഞ്ഞേ!!

സ്റ്റെപ്പിറങ്ങി ടീച്ചർ എന്റടുത്തേക്ക് എത്തി.ഞാൻ ഫോണിലെ ഫ്ലാഷ് ഓണാക്കി വെച്ചു. പേടി മുഖത്തുനിന്ന് ഒഴിവാക്കാൻ പരമാവധി നോക്കി.

“നീയെവിടുന്നാ ഇപ്പൊ വരുന്നേ ….?….” കറുത്തൊരു നൈറ്റിയുമിട്ടു മുടിയാകെ പടർത്തിയിട്ട ടീച്ചർ എന്നെയാകെ നോക്കി സംശയമിട്ടു.

“ഞാൻ…ഞാൻ…..” നാശം പിടിക്കാൻ. പേടി കൊണ്ട് പറയാൻ കഴിയണ്ടേ? .. അത് കേട്ടപ്പോ തന്നെ ടീച്ചറുടെ മുഖം സംശയം കൊണ്ട് കൂർത്തു.

“ഞാൻ നസീമത്തയുടെ വീട്ടിൽ പോയി വരാ…..” കള്ളം പറഞ്ഞാൽ എന്നെ കുറേ കലാം പഠിപ്പിച്ച ടീച്ചർക്ക് മനസ്സിലാവില്ലേ നുണയാണെന്ന്. പിന്നെ ഈ വഴി നസീമത്തയുടെ വീട്ടിൽ നിന്നല്ലാതെ വേറെ എവിടെ നിന്നും വരാനുമില്ല. അതോണ്ട് സത്യം പറഞ്ഞേ മതിയാവു.

“എന്തേ ഈ ഇരുട്ടത് പോയി വരുന്നത്…..” ടീച്ചറുടെ മുഖം

എന്നിൽ നിന്ന് എന്തോ പ്രത്യേക ഉത്തരം കിട്ടാനെന്ന പോലെ തുടുത്തു. ഈശ്വരാ ഇനി ഞാനെന്താ പറയാ..

“ഇന്നലെ ഇന്നലെ…ഹിബതാത്തയുടെ ആക്ടിവ എടുത്തിരുന്നു…അവർക്ക് രാവിലെ എവിടെയോ പോവണമെന്ന് പറഞ്ഞപ്പോ നേരത്തേ വന്നു കൊടുത്തതാ….“ വായിൽ കിട്ടിയ കള്ളമങ്ങു തട്ടി .

“ഓ……” ടീച്ചറുടെ മുഖം സംശയം ഒന്നുമില്ലാതെ താന്നു. എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെയുണ്ട്. പക്ഷെ എന്റെ കള്ളം ഏറ്റോ ഇല്ലയോ എന്ന സംശയമായി എനിക്ക്‌.

“ഞാൻ വിചാരിച്ചു ആരായീ ഇരുട്ടത്..ഇതിലെ പോവാനെന്ന്…അതാ നോക്കിയത്…ശെരിയെന്ന നീ പൊയ്ക്കോ. ..ലൈറ്റ് അടിച്ചു നടക്ക്…..പാമ്പൊക്കെയുള്ളതാ ” കമല ടീച്ചർ എല്ലാം നിസാരം പോലെയെടുത്തു ലൈറ്റും അടിച്ചു തിരിഞ്ഞു പോവാൻ നോക്കുന്നതാ .

“ഏഹ്ഹ്…..”ഞാനന്തം വിട്ടു. കുറേ ചോദ്യം ചോദിച്ചു, കുത്തി കുത്തി സംശയങ്ങൾ നിരത്തി ,ഇന്നന്റെ വായിൽ നിന്ന് സത്യങ്ങളെല്ലാം പുറത്തേക്കെടുക്കും എന്ന് കരുതിയ ടീച്ചർ എന്നെ വെറുതെ വിട്ടിരിക്കുന്നു. എനിക്ക്‌ അത്ഭുതായി.

എന്റെ അന്തം വിട്ട ഒച്ചകേട്ട്,തിരിഞ്ഞു പോവാൻ നിന്ന കമല ടീച്ചർ,എന്നെയൊന്നുകൂടെ നോക്കി. പിന്നെയതാ പിരികം കൂർപ്പിച്ചു നോക്കി ചിരിക്കുന്ന. എന്റെ കണ്ണ് വീണ്ടും മിഴിഞ്ഞു.

“പോവുന്നില്ലേ….” കള്ള നോട്ടമുള്ള ചോദ്യം. ഈശ്വരാ…ഇനി ഞാൻ ടീച്ചറെ കളിക്കാൻ കിട്ടുമോന്നു നോക്കാൻ വന്നതാന്നു കരുതുമോ..

“ഹാ പോവാ. ..ശെരി….” ഞാൻ വേഗം തിരിഞ്ഞു നടന്നു. ഇന്നലെ ഞാനാ വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നത് തിരുമ്പുന്ന ടീച്ചർ കണ്ടതല്ലേ?

അതും, ഈ സമയത്തു ഞാനിവിടെ തിരിഞ്ഞു കളിക്കുന്നത് കൂടെ കണ്ടാ ടീച്ചറെന്തേലും ചിന്തിച്ചു കൂട്ടും. അതിനൊന്നും ഇടവരുത്തരുത്!

ചിലരൊക്കെ ടീച്ചറെ കാണാൻ വന്നു പോവുന്നത് നാട്ടിൽ പാട്ടല്ലേ ? അതറിഞ്ഞു ഞാൻ വന്നതാന്നൊക്കെ

ചിന്തിച്ചു കൂട്ടിയ അമ്മേ. …വെറുതെ പണിയുണ്ടാക്കണോ. എന്തായാലും രക്ഷപെട്ടു…നസീമത്തയുടെ കാര്യത്തിൽ ടീച്ചർക്ക് സംശയം ഒന്നുമില്ലല്ലോ. ഞാൻ വേഗം നടന്നു നീങ്ങി.

എത്രയായിട്ടും പിടിച്ചു വെക്കാൻ കഴിയാത്ത,ഒരു തിരിഞ്ഞു നോട്ടം. വെറുതെ ഞാൻ നോക്കി.മനസ്സിൽ വീണ്ടും പേടി നിറഞ്ഞു …ആ കാഴ്ച. ..ഞാൻ നിന്ന സ്ഥലത്തു ടീച്ചറതാ ഇപ്പോഴും നിൽക്കുന്ന!!ടോർച്ചും കത്തിച്ചു, പോവുന്ന എന്നെ നോക്കി നിൽക്കാണ്. ഇന്നലെ എങ്ങനെ എന്നെ നോക്കി നിന്നോ അതേപോലെ തന്നെ. പേടിയായി. എങ്ങനെയോ ടീച്ചറുടെ മുന്നിൽ നിന്ന് ഞാൻ ഓടിയൊളിച്ചു.

അങ്ങാടി വരെ ആരേയും പിന്നെ കണ്ടതേയില്ല. അത്രക്ക് ഞാൻ ശ്രദ്ധിച്ചു നടന്നു. ഇനി ആരു കണ്ടാലും പ്രശ്ശ്നമില്ല. കണ്ടാൽ തന്നെ നടക്കാൻ ഇറങ്ങിയതാന്ന് കരുതിക്കോളും.

സൊസൈറ്റിയിൽ പാലും കൊടുക്കാൻ പോവുന്നവരും. പത്രമിടുന്ന ചേട്ടനും.നടക്കാനിറങ്ങിയ കുറച്ചു വയസ്സന്മാരും എന്നെ കണ്ടു ചിരി തന്നു പോയി. ചെറിയ വെളിച്ചമൊക്കെ വന്നിട്ടുണ്ട്. സൂര്യനുദിച്ചില്ലാന്നേയുള്ളൂ.

Updated: November 3, 2026 — 1:30 am

Leave a Reply

Your email address will not be published. Required fields are marked *