തമ്പുരാട്ടി – 12 4അടിപൊളി  

സമയമില്ലാത്തത് കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. മുറ്റത്തെ നിറഞ്ഞു കിടക്കുന്ന ചവലകളും,ചുള്ളികമ്പും ,കെട്ടിക്കിടക്കുന്ന ചളി വെള്ളവും ചാടിക്കടന്നു ഞാൻ വഴിയിലേക്കിറങ്ങി. കരിങ്കൽ സ്റ്റെപ്പിറങ്ങി. ഫോണിലെ വെളിച്ചം ഒന്ന് കത്തിച്ചു ഞാൻ ഓഫാക്കി കളയും. എവിടുന്നേലും ആരേലും നോക്കുന്നുണ്ടേൽ ഈ വീട്ടിൽ നിന്ന് വെളിച്ചം ഇറങ്ങി പോവുന്നത് കണ്ടാ സംശയിക്കില്ലേ? . അതെന്റെ താത്ത പെണ്ണുങ്ങൾക്കാ കേട്.

ഇന്നലെ രാത്രി വന്ന വഴി തിരിച്ചു നടന്നു. മണ്ണിൽ വീണു ചിതറിക്കിടക്കുന്ന കൂഴച്ചക്ക ഇപ്പോഴും അവിടെയുണ്ട്. രാവിലേ തന്നെ അതിന്റെ മൂക്കടപ്പിക്കുന്ന മണം. ഹോ…സഹിക്കാൻ വയ്യ!

ഇത്തിരിയൊന്നു താഴെക്കെത്തി. വെളിച്ചമുണ്ടായിരുന്നേൽ നോക്കിയാൽ റോഡ് കാണായിരുന്നു. പെട്ടന്ന് റോട്ടിലതാ രണ്ടു മൂന്ന് ടോർച്ചുകൾ കത്തുന്നാ. ഞാൻ പെട്ടന്ന് മരത്തിന്റെ മറവിലേക്ക് നിന്ന് അങ്ങട്ട് ഏന്തി നോക്കി.

അപ്പോഴതാ ഒരു ബെസ് അവിടെ നിർത്തി ഇട്ടിരിക്കുന്ന.അതിന്റെ ആൾക്കാരാ നിൽക്കുന്നവരെല്ലാം…

“ഹലോ….കുട്ടീ പഞ്ചറാഡാ…..” ഏതോ ഒരാൾ ഫോണിലൂടെ ഉറക്കെ പറയുന്ന കേട്ടു. നാശം പിടിക്കാൻ. ഇനിയിപ്പോ അതവിടന്ന് പോവാണേൽ സമയം പിടിക്കും. മുന്നിലൂടെ ചെന്നാ നാട്ടിലൂടെ ബസ് ഓടിക്കുന്ന ചേട്ടൻമാരാവും. എന്നെ അറിയാതിരിക്കോ? ഈ വഴി എവിടെക്കാ പോവുന്നേന്ന് കൂടെയറിഞ്ഞാ. ഈശ്വരാ…അമ്മയുടെ കാത്തിലെത്തിയാ? എന്നെ കൊന്ന് കുഴിച്ചു മൂടും!!

ഞാൻ വേഗം തിരിച്ചു നടന്നു. ഇനിയിപ്പോ കമല ടീച്ചറുടെ

മുന്നിലൂടെ തന്നെ പോവണം. വേറെ വഴിയില്ല. നസീമത്തയുടെ വീട് എത്തുന്ന മുന്നേ വലത്തോട്ടുള്ള വഴിയാണ്. നോക്കിയാൽ നസീമത്തയുടെ വീട് കാണാം. പെണ്ണുറങ്ങി കാണും!

എന്നോടിതിലെ പോവരുതെന്ന് പറഞ്ഞതല്ലേ? വേറെന്ത് ചെയ്യാനാ. ഞാൻ പേടിച്ചു പേടിച്ചു ചുറ്റും നോക്കി,ഫ്ലാഷ് ഓണാക്കിയും ഓഫാക്കിയും സൂക്ഷിച്ചു നടന്നു. കാലു തട്ടുന്ന പുല്ലുകളിലെല്ലാം ഐസ് പോലെ വെള്ളമുണ്ട്. ഇരുട്ടത്തത് തട്ടിപ്പോവുമ്പോ ആകെ ഞാൻ വിറക്കും…

അങ്ങനെ ഇന്നലെ ഞാൻ കമല ടീച്ചറെ തിരിഞ്ഞു നോക്കിയപ്പോ കണ്ട അതേ സ്ഥലത്തെത്തി. എന്റെ കുറച്ചു മുന്നിൽ ഇരുട്ടത് ആ വീടും, ഇന്നലെ ടീച്ചർ നിന്ന വട്ട മരവും, അലക്കു കല്ലും എല്ലാമുണ്ട്. ഇരുട്ടിലാന്നേയുള്ളൂ!

ഒരു അഞ്ചു മിനുട്ട് ഞാനവിടെ നിന്നു. ഏതേലും വെളിച്ചം ആ വീട്ടിലുണ്ടോ. കറന്റ്‌ ഇന്നലെ പോയതല്ലേ? അല്ലേൽ ബൾബ് കത്തുന്ന വെളിച്ചം കണ്ട് ആളെണീറ്റോന്നു മനസ്സിലാക്കാമായിരുന്നു.ഇതിപ്പോ അതും പറ്റൂല്ല.

മൊബൈൽ ഫ്ലാഷോ.ടോർച്ചോ, ഒന്നും വേണ്ട ഒരു മെഴുകു തിരിയുടെ നാളം പോലും അവിടെ നിന്നില്ല. എഴുന്നേറ്റിട്ടുണ്ടാവില്ല!! കുറേ നേരം ഇങ്ങനെ ഞാനിവിടെ നിന്നാ അതും പ്രശ്നമാവും.

ഞാൻ മുന്നോട്ട് നടന്നു. ടീച്ചറുടെ വീടിന് താഴെ വഴിയിൽ കരിങ്കൽ സ്റ്റെപ്പിറങ്ങണം.ലൈറ്റ് ഓണാക്കിയാലേ കണ്ണു കാണു. ഇല്ലേൽ തലയും കുത്തി താഴെക്കിടക്കും. ചുറ്റും നോക്കി പേടിച്ചു പേടിച്ചു,വീടിന് തൊട്ട് മുന്നിലൂടെ ഒറ്റ വട്ടം ഓണാക്കിയ ഫ്ലാഷിൽ ഞാൻ ദൃതിയിൽ നടന്നു.

വീട് കഴിഞ്ഞു. ഹാവു..ആശ്വാസം എന്റെ ഇടിക്കുന്ന നെഞ്ചിലുണ്ടായി. എന്നാലും ഞാൻ പുറകിലേക്ക് നോക്കാനേ പോയില്ല. ആശ്വാസമേ വന്നിട്ടുള്ളൂ…പേടി പോയിട്ടില്ല. അതോണ്ട് വേഗം നടന്നു.

പെട്ടന്ന്…എന്റെ തലക്ക് പിറകിൽ എവിടുന്നോരു വെളിച്ചത്തിന്റെ ഒരു വട്ടം

വന്നു നിന്നു. മുന്നിലതാ എന്റെ നിഴൽ കാണുന്ന. പെട്ടന്നുള്ള ഞെട്ടലിൽ ഒന്ന് ഞാൻ നിന്നുപോയി. ശ്വാസം മുട്ടി. ഓടെടാന്ന് മനസ്സ് പറഞ്ഞെങ്കിലും ഒന്നും ചെയ്യാൻ കഴിഞിട്ടില്ല.

ഓടിയില്ലേൽ ഇന്നത്തോടെ എല്ലാം തീരും ഓടിയെ മതിയാവു.

“ആദി………” പെട്ടന്ന്!! ഓടാൻ കാലുറപ്പിക്കുന്ന മുന്നേ..ബാക്കിൽ കുറച്ചകലെ നിന്നുള്ള വിളി. എന്റെ കണ്ണ് മിഴിഞ്ഞു.നെഞ്ച് പടപടാന്നിടിച്ചു. വേറാരുടെയുമല്ല ! ആ ശബ്ദം കമല ടീച്ചറുടേതാ!!!

എന്റെ മുഖം പോലും കാണാതെ എങ്ങനെയാ ടീച്ചർക്ക് ഇത് ഞാനാന്ന് മനസ്സിലായെ? ഇനി ഓടിയാൽ സംശയം തോന്നും!! ഓടരുത്! ഇത് നേരിട്ടേ മതിയാവു.

Updated: November 3, 2026 — 1:30 am

Leave a Reply

Your email address will not be published. Required fields are marked *