എബി – ആഗ്രഹങ്ങളുടെ തുടക്കം – 3 Likeഅടിപൊളി  

എബി – ആഗ്രഹങ്ങളുടെ തുടക്കം – 3

[ Ramettan ]

[ Previous Part ] [ www.kambi.pw ]


🌹എബി 🌹

ആഗ്രഹങ്ങളുടെ തുടക്കം -3

മധു ജഗ്ഷനിൽ വന്നിട്ട് കുറച്ചു നേരം ആയിരുന്നു. ശശി ചേട്ടന്റെ ചായക്കടയിൽ കേറി ഒരു ചായക്ക് പറഞ്ഞു. മേശപ്പുറത്തു കിടന്ന ദിനപത്രം എടുത്ത് ഫ്രണ്ട് പേജിൽ കൂടികണ്ണോടിച്ചു. ഇന്നെന്താ ശശിച്ചേട്ടാ തിരക്കില്ലേ ആരെയും കാണുന്നില്ലാലോ, മധു ചോദിച്ചു. അല്ലടാ തിരക്ക് കഴിഞ്ഞതാ. മിക്കവാറും എല്ലാരും നേരത്തെ വന്നു പോയി. മധു പത്രത്തിന്റെ തലക്കെട്ടുകൾ വായിച്ചു കൊണ്ടിരുന്നപ്പോൾ ശശിച്ചേട്ടൻ ചായ മധുവിന്റെ മുന്പിലെ മേശയിൽ കൊണ്ട് വെച്ചു..ഇന്നെവിടെയാ മധു പണി. ശശി ചോദിച്ചു.. ടൗണിൽ ബ്ലോക്ക്‌ ഓഫീസിന്റെ അടുത്താണ് ചേട്ടാ.. ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞ് ഒരു നൂറ് മീറ്റർ മുൻപോട്ടു ചെന്നു വലത്തോട്ടുള്ള വഴിയേ കേറുമ്പോൾ ഇടതു വശത്തു പുതിയതായി പണി നടന്നോണ്ട് ഇരിക്കുന്ന ആ വലിയ രണ്ടു നില വീടില്ലേ,, അതിലാണ്. മധു പറഞ്ഞു…അത് ആ വലിയ പറമ്പിലെ റസാക്ക് വാങ്ങിയ സ്ഥലം അല്ലെ. ശശി ചോദിച്ചു.. അതെ ചേട്ടാ.. റസാക്കിന്റെ മാമാടെ മോൻ ആ സ്ഥലം വാങ്ങിച്ചു വീട് പണിയുകയാ. റസ്സാക് പറഞ്ഞിട്ടാണ് എനിക്ക് ആ വീടിന്റെ വർക് തന്നത്..നല്ല വർക്ക്‌ ആണ്‌. പ്ലമ്പിങ്ങും വയറിങ്ങും എനിക്കാണ്.. മധു പറഞ്ഞു.

ആഹാ കോളടിച്ചല്ലോ മധു…ഇപ്പോൾ നിനക്ക് നല്ല കുറെ വർക്ക്‌ കിട്ടുന്നുണ്ടല്ലേ.. നമ്മുടെ സന്തോഷിന്റെ ചെറുക്കൻ സ്ഥിരം കൂടെ വന്നേ പിന്നെ നിനക്ക് നല്ലകാലം ആണല്ലോ മധു.. അവൻ നിനക്ക് ഐശ്വര്യം ആണ്‌ കേട്ടോ….കുറച്ചു നാൾ വർക്ക്‌ ഒന്നും കിട്ടാതെ ഇരിക്കുവല്ലാരുന്നോ.. ഇപ്പോൾ രണ്ടോ മൂന്നോ സൈറ്റിൽ വർക്ക്‌ ആയി അല്ലെ മധു…ശശി ചോദിച്ചു…ശെരിയാ ശശിച്ചേട്ടാ.. എബി സ്ഥിരം

വരാൻ തുടങ്ങിയതിൽ പിന്നെയാ എനിക്ക് മുടങ്ങാതെ വർക്ക്‌ കിട്ടി തുടങ്ങിയത്.. അവന് ഒന്നും പറഞ്ഞു കൊടുക്കണ്ട. എല്ലാം കൃത്യമായി ചെയ്യാൻ അവനറിയാം. നല്ല കൃത്യത ആണ് വർക്കിന്റെ കാര്യത്തിൽ.. ചേട്ടൻ നോക്കിക്കോ ഒരു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാൽ അവൾ ടൗണിലെ തിരക്കുള്ള ഒരു കോൺട്രാക്ടർ ആകും.. അവന്റെ അപ്പനും മോശം അല്ലാരുന്നല്ലോ.. എന്ത് നല്ല പണിക്കാരൻ ആയിരുന്നു.. എന്റെ വീട് സന്തോഷ്‌ അല്ലെ പണിതത്.. പറഞ്ഞ പൈസയിൽ നിന്ന് ഒരു രൂപ കൂടുതൽ വാങ്ങിയില്ല..തന്നെ മല്ല ഞാൻ പറയാത്ത കുറച്ചു കാര്യങ്ങൾ കിച്ചണിൽ എനിക്ക് ചെയ്തു തരുകയും ചെയ്തു.. നല്ല മനുഷ്യൻ ആയിരുന്നു.. ശശി പറഞ്ഞു.. എന്നും രാവിലെ ഇവിടെ വന്നു ഒരു ചായ നിർബന്ധം ആയിരുന്നു സന്തോഷിനു.. ശശിച്ചേട്ടന്റെ ഒരു ചായ കുടിച്ചാലോ ഒരു സുഖം ഉള്ളു എന്ന് പറയും.. എല്ലാം പെട്ടെന്ന് അല്ലായിരുന്നോ.. നമ്മൾ ആരെങ്കിലും വിചാരിച്ചോ ഇങ്ങനെ ഒരു അസുഗം ഉള്ളിൽ ഉണ്ടായിരുന്നു എന്ന്.. ഒരു വർഷം കൊണ്ട് അവൻ ഉണ്ടാക്കിയത് മുഴുവൻ തീർന്നില്ലേ.. ആ പെങ്കൊച്ചും പിള്ളേരും വഴിയാധാരം ആകാതിരുന്നത് ഭാഗ്യം.. അതിനു മുന്നേ അവനെ അങ്ങ് വിളിച്ചു.. പാവം ആ പെൺകൊച്ചു ഒരുപാടു കഷ്ടപ്പെട്ടു.. എന്ത് ചെയ്യാൻ ആണ്‌. നല്ലവരെ ഓക്കെ ദൈവം നേരത്തെ വിളിക്കും എന്ന് പറയുന്നത് നേരാ.. ശശി തന്റെ അറിവ് വെളിപ്പെടുത്തി.. അത് പിന്നെ ആനിചേച്ചി ആയോണ്ട് പിടിച്ചു നിന്നതാ.. എങ്ങനെ ജീവിച്ചതാണ് അതുങ്ങൾ.. സന്തോഷ്‌ ചേട്ടൻ പോന്നു പോലെ അല്ലെ അമ്മയെയും മക്കളെയും കൊണ്ട് നടന്നത്…സന്തോഷ്‌ ചേട്ടന് അ സുഖം വന്നതോടെ അവർ

തകർന്ന് പോയില്ലേ.. ആളും പോയി ഉണ്ടായിരുന്ന സമ്പാദ്യവും പോയി..അവിടുന്ന് പിടിച്ചു കേറി വരുവാ ഇപ്പോൾ പാവങ്ങൾ.. മധു പറഞ്ഞു.. ഇനി കുഴപ്പം ഇല്ലടാ മധു.. പയ്യൻ വലുതായില്ലേ നല്ല പണിക്കാരനും ആയി.. പിന്നെ ആനി കൊച്ചിന്റെ തയ്യൽ കടയും മോശമില്ലാതെ പോകുന്നുണ്ട്.. കഷ്ടപ്പാട് ഓക്കെ മാറി തുടങ്ങി..ശശി പറഞ്ഞു…ഞാൻ ഓർക്കുവാരുന്നു.. സന്തോഷ്‌ മരിച്ചു ആറുമാസം കഴിഞ്ഞപ്പോൾ കുറെ അവന്മാർ ഒലിപ്പിച്ചോണ്ട് ആനികൊച്ചിന്റെ പുറകെ ചെന്നതാ.. ആ സമയത്താണ് ആനി ഇവിടെ തയ്യൽ കട തുടങ്ങിയത്.. അതുങ്ങൾ ജീവിച്ചു പോകാൻ വേണ്ടി തുടങ്ങിയതാ.. പക്ഷെ കവലയിൽ ഉള്ളവന്മാർക് അവളെ കണ്ടപ്പോൾ ഒരു ഇളക്കം.. അവളെ കാണാനും സുന്ദരി അല്ലെ.. മൂന്നു പിള്ളേരുടെ തള്ള ആണെന് കണ്ടാൽ പറയുമോ ആ കാലത്തു.. നമ്മുടെ അരിമണ്ണിലെ ബാബുവിന് ആയിരുന്നു കൂടുതൽ ഇളക്കം…ആനി കൊച്ചിനെ സഹായിക്കാൻ ചെന്നതാ.. ദേ ആ പോസ്റ്റിന്റെ അടുത്ത് വെച്ചാണ് പടക്കം പൊട്ടുന്നപോലെ ഒരെണ്ണം ബാബുവിന്റെ ചെവിക്കല്ലിന് കൊടുത്തത്…ബാബു പൊട്ടിയ തറയിൽ വീണു.. ഒരാണിന്റെ കരുത്തും തന്റെടവും ആണ്‌ ആ കൊച്ചിന്…അതോടു കൂടി സഹായം ചെയ്യാൻ നോക്കി നിന്നവന്മാർ എല്ലാം സ്റ്റാന്റ് വിട്ടു.. ഇല്ലേൽ മെനക്ക് കിട്ടും എന്ന് മനസ്സിലായി..ബാബുവിന്റെ ആ കിടപ്പ് ഓർക്കുമ്പോൾ ഇപ്പോളും എനിക്ക് ചിരിവരും.. ഒറ്റ അടിക്കു അവന്റെ ബോധവും പോയി തുണിയും പറിഞ്ഞു പോയി.. ഷഡി പുറത്തു ഒരുമാതിരി തവളയെ തല്ലി കൊന്നിട്ടത് പോലെ നടുറോഡിൽ കിടന്നു പോയി…ശശി ചിരിച്ചു കൊണ്ട് പറഞ്ഞു. ശെരിയാ ശശിച്ചേട്ടാ ആനിച്ചേച്ചിയുടെ അടുത്ത് വിളച്ചിൽ ഒന്നും നടക്കില്ല. നല്ല ധൈര്യം ആണ് ചേച്ചിക്ക്.. സന്തോഷ്‌ ചേട്ടനും മോശം

Leave a Reply

Your email address will not be published. Required fields are marked *