മധു:എബിക്കുട്ടാ.. മധു ഒരു പുക എടുത്തു ഊതി വിട്ടുകൊണ്ട് വിളിച്ചു..
എബി : പറ മധുവേട്ട എന്താ പ്രശ്നം..
മധു : എടാ എന്റെയും ശ്രീജയുടെയും ജീവിതത്തെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്…നിനക്ക് ഞങ്ങളെക്കുറിച്ചു തോന്നിയ കാര്യം പറ.. മധു ദൂരേക്ക് നോക്കികൊണ്ട് ചോദിച്ചു..
എബി : എന്താ മധുവേട്ട ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…എബി സംശയത്തോടെ മധുവിനെ നോക്കി.. മധു ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നോക്കി നടക്കുകയാണ്..
മധു : അതല്ലടാ നി നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് ഉള്ളത് എന്നോട് മനസ്സ് തുറന്നു പറ..
എബി : മധുവേട്ടന് എന്നെ അറിയില്ലേ,, പപ്പയുടെ കൂടെ മധുവേട്ടൻ വീട്ടിൽ വന്ന കാലം മുതൽ എനിക്ക് ഏട്ടനെ അറിയുന്നതല്ലേ…എനിക്ക് ഒരു ചേട്ടനെ പോലെ അല്ലെ ഏട്ടൻ.. അല്ല എന്റെ ചേട്ടൻ തന്നെ അല്ലെ.. ഞാൻ അങ്ങനെ അല്ലെ ഈ നാളുവരെയും കണ്ടിട്ടുള്ളു..
ശ്രീജ ചേച്ചിയെ എന്റെ ഏട്ടത്തി അമ്മ
ആയിട്ടല്ലേ ഏട്ടൻ കെട്ടി കൊണ്ടുവന്ന കാലം മുതൽ ഞാൻ കണ്ടിട്ടുള്ളു.. പിന്നെ എന്താ ഏട്ടാ ഇങ്ങനെ ഓക്കെ ചോതിക്കുന്നെ..
മധു : അതാണ് എബി കുട്ടാ ഞാനും ചോദിച്ചേ.. നി അങ്ങനെ ആണ് ഞങ്ങളെ കരുതുന്നു എങ്കിൽ ആ ഉത്തരവാദിത്വം നി ഞങ്ങളോട് കാണിക്കേണ്ട.. പറ മോനെ..
എബി : എന്താ ഏട്ടാ ഞാൻ കാണിക്കാതെ ഇരുന്നിട്ടുള്ളെ.. ഏട്ടൻ എന്തൊക്കെയോ മനസ്സിൽ വച്ചോണ്ട് പറയുന്നേ.. എന്താണെന്നു തെളിച്ചു പറ.. എനിക്കാണേൽ ടെൻഷൻ ആയി…
മധു : അയ്യോ.. നി ടെൻഷൻ ഒന്നും അടിക്കേണ്ട.. നിന്നെ കുറ്റപ്പെടുത്തി ഏട്ടൻ പറഞ്ഞതല്ല.. മോനെ……എനിക്ക്.
. അല്ല ഞങ്ങൾക്ക് നിന്റെ ഒരു സഹായം വേണം.. അത് നടത്തി തരാനും.. ഞങ്ങൾക്ക് അത് ചോദിക്കാനും നി മാത്രമേ ഉള്ളു…മധു വലിച്ചോണ്ട് ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് എബിയെ നോക്കി. അവന്റെ വലതു കൈ എടുത്തു മധു തന്റെ രണ്ടു കൈകൾക്കുള്ളിൽ ആക്കി പിടിച്ചു…. ഈ ഒരു കാര്യം വിശ്വസിച്ചു പറയാൻ ഞങ്ങള്ക്ക് വേറെ ആരും ഇല്ലെടാ മോനെ…നി ഞങ്ങളെ സഹായിക്കണം.. മധുവിന്റെ കണ്ണ് നിറയുന്നത് എബി കണ്ടു..
എബി : ശേ.. എന്താ ഏട്ടാ ഇത്.. ഇത്രയും സീരിയസ് പ്രശ്നം എന്താ.. എന്തായാലും പറ.. നമുക്കു പരിഹാരം ഉണ്ടാക്കാമെന്നെ.. ഞാനില്ലേ…ഏട്ടന്റെ എന്ത് പ്രേശ്നത്തിനും ഞാൻ കൂടെ ഉണ്ടാകും…. സങ്കടപ്പെടല്ലേ എന്താ പ്രശ്നം….
മധു : മോനെ ശ്രീജ എന്നെ സ്നേഹിച്ചു എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണാണ്.. ഞങ്ങൾ ഒന്നിക്കാൻ നിന്റെ പപ്പാ ആണ് എല്ലാ സഹായവും ചെയ്തു തന്നത്.. ഈ ജീവിതം
ഞങ്ങൾക്ക് തന്നത് നിന്റെ പപ്പാ ആണ്.. പക്ഷെ സന്തോഷ് ചേട്ടൻ പെട്ടെന്ന് നമ്മളെ ഓക്കെ വിട്ടു പോയി.. അന്ന് മുതൽ ഇന്നുവരെ ഒരു കുടുംബം പോലെ ആണ് നമ്മൾ കഴിയുന്നത്.. പക്ഷെ നിങ്ങൾ അറിയാത്ത ഒരു കാര്യം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്.. അതാണ് എനിക്ക് നിന്നോട് പറയാൻ ഉള്ളത്..
എബി : അതെന്താണ് ഞങ്ങൾ അറിയാത്ത ആ രഹസ്യം…എബി മധുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു…
മധു : പറയാം പക്ഷെ ഇത് നി ആരോടും പറയരുത്.. അതെനിക് വാക്ക് തരണം..
എബി: ഏട്ടാ…എനിക്ക് അങ്ങനെ പറയാൻ പറ്റില്ല.. ഞാൻ ഒരു രഹസ്യവും അമ്മയോടും ചേച്ചിമാരോടും ഇതുവരെ മറച്ചു വെച്ചിട്ടില്ല.. ഞങ്ങൾ അങ്ങനെ ആണ്…അതുകൊണ്ട് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല…
മധു : മോൻ എന്തായാലും ഞാൻ പറയാൻ പോകുന്നത് കേൾക് എന്നിട്ട് തീരുമാനിക്ക് പറയണോ പറയണ്ടായോ എന്ന്…
എബി : ഏട്ടൻ പറ എന്തായാലും.. എന്തിനും ഞാൻ കൂടെ ഉണ്ടാകും.. കൂടെ അമ്മയും ചേച്ചിമാരും ഉണ്ടാകും..
മധു : എബിക്കുട്ടാ.. എനിക്ക് നിന്റെ സഹായം ആണ് വേണ്ടത്…അമ്മയുടെയും ചേച്ചിമാരുടെയും അല്ല..
എബി : ഞാൻ ചെയ്യാം ഏട്ടാ.. എന്താണ് വേണ്ടേ എന്ന് പറ…
മധു : എബിക്കുട്ടാ…എനിക്ക് ഷുഗർ ഉള്ള വിവരം നിനക്ക് അറിയാവുന്നതല്ലേ…
എബി: അറിയാം…. അതിനു..
മധു :കല്യാണം കഴിഞ്ഞ് ആറുവർഷം ആയിട്ട് ഞങ്ങൾക്ക് കുട്ടികൾ ഇല്ലെന്നു നിനക്ക് അറിയില്ലേ..
