എബി – ആഗ്രഹങ്ങളുടെ തുടക്കം – 3 Likeഅടിപൊളി  

അല്ലായിരുന്നല്ലോ.. ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന ടൈപ്പ് ആയിരുന്നു.. എന്നാൽ സ്നേഹം ഉള്ളവനും ആയിരുന്നു.. രണ്ടു പേർക്കും എബി എന്ന് വെച്ചാൽ ജീവൻ ആണ്‌.. ആനിചേച്ചി എന്നെ എപ്പോളും ഓർമിപ്പിക്കും എബിക്കുട്ടനെ നോക്കിക്കോണേടാ മധുവേ എന്ന്.. എന്നെ വലിയ വിശ്വാസം ആണ്‌ ചേച്ചിക്ക്..എബിക്കുട്ടൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂടെ വന്നു കൂടിയതാ.. അവധി ദിവസങ്ങളിൽ എന്റെ കൂടെ കൂടി വട്ടചിലവിനു ഉള്ള കാശു അവൻ ഒപ്പിക്കും…അന്നേ പണി പഠിക്കാൻ മിടുക്കൻ ആയിരുന്നു.. പിന്നെ പോളിയിൽ പോയി പഠിച്ചല്ലോ..ഇപ്പോൾ പ്ലമ്പിങ്ങും വയറിങ്ങും പാസ്സ് ആയി.. ഇനി ലൈസൻസ് കൂടി എടുത്താൽ അവൻ ഒക്കെ ആയി.. അവന്റെ മിടുക്കിലാ ശശിച്ചേട്ടാ സത്യം പറഞ്ഞാൽ എനിക്ക് വർക്ക്‌ കിട്ടുന്നെ.മധു പറഞ്ഞു.എനിക്ക് അവൻ അനിയനെ പോലെ ആണ്‌. ശ്രീജക്‌ ആണേൽ അവനെ ജീവൻ ആണ്.. ഒരു ആങ്ങള ഇല്ലാത്ത കുറവ് നികത്തുന്നത് അവനാണ്.. മധു പറഞ്ഞു.. പെട്ടെന്നു എബിയുടെ ബൈക്ക് കടയുടെ മുൻപിൽ വന്നു നിന്നു.. ദാ പറഞ്ഞു നാക്കെടുത്തു അകത്തേക്ക് ഇട്ടില്ല ആളെത്തിയല്ലോ…ശശി മധുവിനോട് പറഞ്ഞു…ഞാൻ അവനു ചായ എടുക്കട്ടെ എന്നും പറഞ്ഞു ശശി അകത്തേക്ക് പോയി.. എബി തോളിൽ ബാഗും തൂക്കി ബൈക്കിൽ നിന്നും ഇറങ്ങി വന്നു.. തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി മേശയിൽ വച്ചു. മധുവിന്റെ അടുത്തായി വന്നിരുന്നു.. മധുവേട്ടാ എനിക്ക് ചായ പറഞ്ഞില്ലായിരുന്നോ.. ഇല്ലെടാ ചൂടാറി പോകണ്ട എന്ന് കരുതി പറഞ്ഞില്ല…അപ്പോളേക്കും ശശി ചായയുമായി വന്നു. ചായ എബിയുടെ മുൻപിൽ മേശയിൽ വച്ചു…എബിക്കുട്ടൻ കടയിൽ വന്നാലേ അറിയാം സന്തോഷ്‌ ഉപയോഗിച്ച അതെ

മണം ഉള്ള സ്പ്രേ ആണ്‌ എബിക്കുട്ടനും ഉപയോഗിക്കുന്നത് അല്ലേടാ.. ശശി ചോദിച്ചു.. അതെ ശശി ചേട്ടാ.. ഈ മണം അടിക്കുമ്പോൾ എപ്പോളും പപ്പാ കൂടെ ഉണ്ടെന്നു ഒരു തോന്നൽ ആണ്‌.. അതൊരു ധൈര്യം ആണ്‌.. ഞങ്ങൾക്കും നി വന്നു കേറുമ്പോൾ പെട്ടെന്ന് സന്തോഷിനെ ഓർമ വരും.. പുതിയ ബൈക്ക് എങ്ങനെ ഉണ്ട് എബിക്കുട്ടാ.. ശശി ചോദിച്ചു.. കുഴപ്പം ഇല്ല ചേട്ടാ രണ്ടു ദിവസം ആയല്ലോ ഉള്ളു കൈ തെളിഞ്ഞു വരുന്നേ ഉള്ളു.. സൂക്ഷിച്ചു പോണേ മോനെ…ശശി പറഞ്ഞു.. എന്റെ പോന്നു ശശി ചേട്ടാ വീട്ടിൽ നിന്നും അമ്മയുടെയും ചേച്ചിമാരുടെയും കഴിഞ്ഞ് ഇങ്ങു ഇറങ്ങിയതേ ഉള്ളു.. ചേട്ടനും കൂടി ഇങ്ങനെ ആകല്ലേ…പ്ലീസ്…എബി ചിരിച്ചു കൊണ്ട് രണ്ടു കയ്യും കൂപ്പി കാണിച്ചു.. അത് കണ്ടു ശശിയും മധുവും ചിരിച്ചു…മധുവേട്ട പണിക്കാർ എല്ലാരും ടൗണിൽ വരില്ലേ…? എബി മധുവിനോട് ചോദിച്ചു…അവർ അവിടെ എത്തിക്കൊള്ളാം എന്ന് ഇന്നലെ വിളിച്ചു പറഞ്ഞത…. എത്തുമായിരിക്കും…മധു പറഞ്ഞു.. എന്നാൽ നമുക്ക് വിട്ടാലോ….. പോയേക്കാം മധുവും എബിയും എഴുന്നേറ്റ് ഹെൽമെറ്റ് എടുത്തു പുറത്തേക്ക് ഇറങ്ങി.. ശശിച്ചേട്ടാ വൈകിട്ട് കാണാം.. എബി പറഞ്ഞു.. രണ്ടു പെരും ചെന്നു ബൈക്കിൽ കയറി.. നേരെ ടൗണിലേക്ക് ഓടിച്ചു പോയി..

. സൈറ്റിൽ എത്തിയാ എബിയും മധുവും കൂടി ഗ്രൗണ്ട് ഫ്ലോറിലെ വയറിങ്ങിനും പ്ലമ്പിൻഗിംനും ഉള്ള ലൈൻസ് എല്ലാം മാർക്ക് ചെയ്തു തീർന്നപ്പോൾ തന്നെ ഉച്ചയായി..ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോൾ മധു എബിയോട് പറഞ്ഞു ചോറുണ്ടു കഴിഞ്ഞ് ചിലത് സംസാരിക്കാൻ ഉണ്ടെന്നു.. സംസാരിക്കാം എന്ന് എബി സമ്മതിച്ചു.. അവർ പണിക്കാരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു..

കഴിച്ച പാത്രം കഴുകി ബാഗിൽ കൊണ്ട് വച്ചശേഷം എബി മധു വരുന്നതും നോക്കി ഇരുന്നു. മധു വന്നു അവനും പാത്രം എടുത്തു ബാഗിൽ വച്ചു…

എബി : മധുവേട്ട എന്താ എന്നോട് പറയാൻ ഉണ്ടെന്നു പറഞ്ഞത്…വർക്കിന്റെ കാര്യം വല്ലതും ആണോ..?

മധു : അല്ലേടാ എബിക്കുട്ടാ വേറൊരു കാര്യം ആണ്‌ പറയാൻ ഉള്ളത്..വാ എനിക്കൊന്നു വലിക്കണം. നമുക്ക് ആ ജംഗ്ഷൻ വരെ ഒന്ന് പോയിട്ട് വരാം…

രണ്ടു പെരും കൂടെ ജംഗ്ഷനിലേക്ക് നടന്നു.. കടയിൽ ചെന്നു ഒരു ഗോൾഡ് വാങ്ങി കത്തിച്ചു വലിച്ചു കൊണ്ട് തിരിച്ചു നടന്നു..

Leave a Reply

Your email address will not be published. Required fields are marked *