എബി – ആഗ്രഹങ്ങളുടെ തുടക്കം – 3 Likeഅടിപൊളി  

ബീന : അതൊന്നും പറ്റില്ല.. ഞാൻ കല്യാണം ഒന്നും കഴിക്കുന്നില്ല…എനിക്ക് എന്റെ കുട്ടൂസിന്റെ കൂടെ ജീവിച്ചാൽ മതി…എന്റെ ചെക്കനാണ് അത്…അവനില്ലാതെ എനിക്ക് പറ്റില്ല…

ബിനി : എനിക്കും പറ്റില്ല…ഞാൻ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്നു അറിയാമോ കുട്ടൂസിനെ.. എന്റെ ജീവൻ ആണ്‌…കുട്ടൂസു ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലമ്മേ…എന്നോട് കല്യാണം കഴിക്കാൻ പറയല്ലേ അമ്മേ..

ആനി :അപ്പോൾ നമ്മൾ എന്ത് ചെയ്യും മക്കളെ…എന്താണ് ഒരു വഴി…എന്തായാലും ഒരു വഴി കണ്ടെത്തണം.. എനിക്ക് നിങ്ങൾ മൂന്നു പെരും വേണം….. നിങ്ങളുടെ ഇഷ്ടം തള്ളിക്കളയാൻ എനിക്ക് പറ്റില്ല.. നിങ്ങൾ ഇല്ലാതെ എനിക്കും ഒരു ജീവിതം ഇല്ല.. ഞാൻ ജീവിക്കുന്നത് എന്റെ

ഈ മൂന്നു മക്കൾക്കു വേണ്ടിയാ.. നിങ്ങൾക്കു വേണ്ടി ഈ അമ്മ എന്തും ചെയ്യും.. അമ്മ നോക്കട്ടെ പരിഹാരം കാണാൻ പറ്റുമോ എന്ന്.. എന്തായാലും നിങ്ങൾ ആഹാരം കഴിക്കു. ബാക്കി ഓക്കെ വീട്ടിൽ ചെന്നിട്ട് ആലോചിക്കാം..

. എബി കടയുടെ മുൻപിൽ ബൈക്ക് നിർത്തി കടക്കുള്ളിലേക്കു കയറിച്ചെന്നു.. വരാന്തയിലെ സെറ്റിയിൽ രണ്ടു മൂന്നു സ്ത്രീകൾ ഇരിക്കുന്നു.. അവൻ അവരെ നോക്കി പിന്നെ അടച്ചിട്ടിരിക്കുന്ന ഗ്ലാസ്സ് ഡോറിലേക്കും നോക്കി.. ഇന്നെന്താ അമ്മയും ചേച്ചിമാരും ചോറുണ്ണാൻ താമസിച്ചോ.. ചിലപ്പോൾ തിരക്ക് ആയിരുന്നിരിക്കും.. പെട്ടെന്ന് ഗ്ലാസ്‌ ഡോർ തുറന്നു ബിനി പുറത്തേക്ക് തല നീട്ടി.. പുറത്ത് ഇരുന്ന സ്ത്രീകൾ അകത്തേക്ക് കയറി.. അവൾ നോക്കിയപ്പോൾ എബിയെ കണ്ടു അവൾ വേഗം പുറത്ത് ഇറങ്ങി വേവലാതിയോടെ അവന്റെ അടുത്തേക്ക് വന്നു..

ബിനി : കുട്ടൂസേ.. എന്ത് പറ്റി മോനെ.. ഈ സമയത്തു ഇവിടെ.. അവൾ വേഗം അവന്റെ കയ്യിൽ പിടിച്ചു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം ആകെ എന്തോപോലെ..എന്ത് പറ്റി കുട്ടാ.. നിനക്ക് സുഖം ഇല്ലേ.. അവൾ ചോദിച്ചു…അവൻ പെട്ടെന്ന് മുഖം സാധാരണ പോലെ ആക്കി മനസ്സിലെ സംഘർഷം മറച്ചു…

എബി : ഒന്ന് ഇല്ലാചേച്ചി ഒരു ചെറിയ തലവേദന.. അതുകൊണ്ട് ഞാൻ ഉച്ചക്ക് ഇങ്ങു പോന്നു.. വീട്ടിൽ പോയി ഒന്ന് ഉറങ്ങാം എന്ന് വെച്ചു.. പിന്നെ രാവിലെ അമ്മ കടയിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞിരുന്നു.. അതും വാങ്ങി വന്നതാ തരാൻ.. ബിനി വേഗം അവളുടെ കൈ അവന്റെ നെറ്റിയിൽ മുട്ടിച്ചു നോക്കി….

ബിനി : ചെറുതായിട്ട് ചൂട് ഉണ്ട് മോൻ

അകത്തേക്ക് വാ..

അവന്റെ കയ്യിൽ പിടിച്ചു ബിനി അകത്തേക്ക് നടന്നു.. അകത്തു കേറ്റി അവനെ ക്യാഷ് മേശയുടെ അടുത്ത് ചെയറിൽ ഇരുത്തി.. അമ്മയുടെ അടുത്തേക്ക് പോയി.. ആനി ഒരാളുടെ ബ്ലസിന്റെ അളവെടുക്കുന്നു.. ബീന ആണേൽ ചുരിദാർ തയ്യ്ക്കാൻ വന്ന പെൺകുട്ടിയുടെ തുണി വാങ്ങി വെക്കുന്നു.. അങ്ങോട്ട്‌ വന്ന ബിനി..കുട്ടൂസ് വന്നിട്ടുണ്ട്. അവന് തലവേദന ആണെന് പറഞ്ഞു.. ബീന വേഗം ആ പെൺകുട്ടിയെ പറഞ്ഞു വിട്ടിട്ട് എബിയുടെ അടുത്തേക് വരുന്നു..

ബിനി അളവെടുക്കുന്ന അമ്മയുടെ അടുത്ത് ചെന്നു എബി വന്ന വിവരം അമ്മയോടും പറഞ്ഞു.. തിരിച്ചു എബിയുടെ അടുത്തേക്ക് വന്നു.. അപ്പോൾ ബീന അവന്റെ നെറ്റിയിലും മുഖതും ഓക്കെ തലോടികൊണ്ട് അവനോട് ഓരോന്ന് ഓക്കെ ചോദിക്കുന്നത് ആണ്‌ കാണുന്നത്.എബി ഉള്ളിലെ ടെൻഷൻ മറച്ചു പിടിച്ചു ചിരിച്ചു കാണിച്ചു കൊണ്ട് ഒന്നും ഇല്ല എന്ന് പറയുന്നു.. പക്ഷെ അവനെ ഇത്രയും സ്നേഹിക്കുന്ന അവന്റെ ചേച്ചിമാർക്ക് അവന്റെ ഓരോ ചലനവും കാണപ്പാടം ആണെന്ന് അവന് അറിയില്ലല്ലോ..

ബീന : കുട്ടൂസേ.. വെല്ലേച്ചിയുടെ കുട്ടന് എന്താടാ പറ്റിയെ.. മുഖം ആകെ വാടിയല്ലോ…ഹോസ്പിറ്റലിൽ പോണേ മോനെ…. എന്റെ കൊച്ചു അങ്ങ് വാടി പോയല്ലോ.. അവൾ അവന്റെ മുഖത്തു തഴുകി.. അവന്റെ മുഖത്തെ ഭാവം കണ്ടു അവളുടെ കണ്ണുകൾ നനഞ്ഞു..

എബി : എന്റെ വെല്ലേച്ചി പെണ്ണെ…എനിക്ക് ഒന്നും ഇല്ല ചെറിയ ഒരു തലവേദന.. ഒന്ന് ഉറങ്ങിയാൽ തീരും.. എന്റെ ചേച്ചിപ്പെണ്ണ് ഇങ്ങനെ സങ്കടപ്പെടല്ലേ…..

ബീന : പോടാ…. നിനക്ക് അങ്ങെനെ ഓക്കെ പറയാം നിന്റെ മുഖം വടിയാൽ ഞങ്ങളുടെ ചങ്കാ കത്തുന്നെ…ബിനി അവന്റെ അടുത്ത്

Leave a Reply

Your email address will not be published. Required fields are marked *