തുണ്ട് കഥകള്‍ – KSRTC യാത്രയിൽ
അക്ഷരതെറ്റുകൾ ക്ഷമിക്കുമല്ലോ..
സുഹൃത്തുക്കളേ..
ഞാൻ ദിൽബർ ho . എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിൽ പണയ വീട്ടിലാണ് താമസം . “വീട് “എന്നൊന്നും പറയാനില്ല .. ഒരു ഒറ്റ മുറി .. അതു തന്നെയാണെന്റെ അടുക്കളയും കിടപ്പുമുറിയുമെല്ലാം ..
പതിവു പോലെ അന്നും ജോലിക്കുപോകാനായി രാവിലെ അഞ്ചരക്കുതന്നെ റെഡിയായി വീടുപൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു . ബസ്റ്റോപ്പിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട് .
കൊല്ലത്തെ ഒരു ഗവേർണമെന്റ സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫാണ് ഞാൻ . നേരത്തേ എറണാകുളത്തുതന്നെയായിരുന്നു ജോലി . പിന്നെ ടട്രാൻസ്‌ഫെർ ആയതാണ് .അപ്പോൾ നിങ്ങൾ വിചാരിക്കും പിന്നെയെന്തിനാ ഈ പണയവീട്ടീ കിടക്കുന്നേയെന്ന്.. അതെന്താണെന്ന് പറഞ്ഞാൽ എനിക്കരപ്പിരി ലൂസുണ്ടെന്ന് നിങ്ങൾ കരുതുമെന്നതിനാൽ പറയുന്നില്ല .
ഒരഞ്ചുനിട്ടു വൈകിയതിനാൽ നടത്തത്തിന്റെ സ്പീഡ് ഞാൻ കൂട്ടി . 5:40ആയപ്പോഴേക്കും സ്റ്റോപ്പിലെത്തി .
രണ്ടുപേർ ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു . രണ്ടു മധ്യവയസ്‌കന്മാർ ..
വഴിയിലൂടെ വന്നപ്പോഴെല്ലാം ചെറിയ കാറ്റുണ്ടായിരുന്നു .
തണുത്ത കാറ്റ് ..
വിചാരിച്ചപോലെതന്നെ നല്ലൊരു മഴ പെയ്ത്തു തുടങ്ങി . കാറ്റിന്റെയും ശക്തികൂടി . ബസ് സ്റ്റോപ്പിലെ ഷെഡിൽ കയറിനിന്നിട്ടും .,മഴവെള്ളം ദേഹത്തേക്കാഞ്ഞടിച്ചു .അകലെ നിന്നും നമ്മടെ ksrtc യുടെ ലൈറ്റ് കണ്ടപ്പോൾ ആശ്വാസമായി . ബസ് നിർത്തി . ഞാൻ ഷെഡിൽ നിന്നും ഓടിയിറങ്ങി കതക് തുറന്നകത്തുകയറി . അവർ രണ്ടുപേരും കിറ്റും തലയിൽ പിടിച് എന്റെ പുറകേയും . അവർ വേഗം ഇരിപ്പുറപ്പിച്ചു . കണ്ടക്ടർ മുന്നിലായിരുന്നതിനാൽ കതകടക്കൽ എന്റെ ഡ്യൂട്ടിയായി . ഞാൻ കയറിൽ പിടിച്ച് കതക് വലിച്ചടിച്ചു .
“ട്ടപ്പ് ..” ശബ്‌ദം കുറച്ചു കൂടിപ്പോയി ..
പാതിമയക്കത്തിലായിരുന്ന യാത്രക്കാർ എന്റെമുഖത്തേക്കരിശത്തോടെ നോക്കി . കണ്ടക്ടർ പിന്നെ നുമ്മടെ ആളായതിനാൽ തെറികേൾക്കേണ്ടി വന്നില്ല . ആ പരിചയം കൊണ്ട് തന്നെയാണ് പ്രധാന സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന ഈ ബസ് എന്റെ ചെറിയ സ്റ്റോപ്പിൽ നിർത്തിയത് തന്നെ ..
ഞാൻ ഇരിക്കാനായി തിരിഞ്ഞപ്പോൾ പുറകിലത്തെ ചില്ലിലൂടെ നോക്കിയപ്പോൾ ഒരു സ്ത്രീ ഓടിവരുന്നപോലെ തോന്നി .
പിന്നെയും നോക്കിയപ്പോൾ ..
ശരിയാണ് .. ഒരു കുഞ്ഞിനെ തോളത്ത് കിടത്തി ഒരു പെൺകുട്ടിയെ കയ്യിൽ പിടിച്ചും ഒരു സ്ത്രീ ഓടിവരുന്നു . ബസ്സപ്പോഴേക്കും കുറച് നീങ്ങിയിരുന്നു . എന്നിട്ടും അവർ ബസിന്റെ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നു . ഞാൻ പെട്ടെന്ന് ബെൽ അടിച്ചു . ബസ് ബ്രേക്ക് ചെയ്തു ഒരമ്പത് മീറ്റർ മാറിനിന്നു .. യാത്രക്കാരുടെ നോട്ടം പിന്നേയും എന്നിലേക്ക് . കണ്ടക്ടർ ചോദ്യ ഭാവത്തിലെന്നെ നോക്കി .
“ഒരു സ്‌ത്രീ കയറാനുണ്ടായിരുന്നു .. ”
ഒരുപക്‌ഷേ ., ഞാൻ കതകടച്ചപ്പോൾ അവരവിടെയുണ്ടായിരുന്നിരിക്കണം .. ഇല്ലെങ്കിൽ ഇത്രയുമടുത്തെത്തില്ലെല്ലോ ..
ഞാൻ കതകുതുറന്നുകൊടുത്തു . അവർ കിതച്ചുകൊണ്ട് കുട്ടിയെയും പിടിച്ച് സ്റ്റെപ് കയറി . ഒരു തെറി പ്രതീക്ഷിച്ചുവെങ്കിലും അവരെന്നെയൊന്ന് തുറിച്ചുനോക്കുക പോലും ചെയ്തില്ല . ആ രണ്ടു മധ്യവയസ്‌കർ സീറ്റിന്റെ ഇടത്തേയറ്റത്തേക്ക് ആ സ്‌ത്രീക്ക് വിൻഡോ സീറ്റിൽ ഇരിക്കാനെന്നോണം ഒതുങ്ങിക്കൊടുത്തു .
സാരിയായിരുന്നു അവരുടെ വേഷം ..
അതാകെ മഴയിൽ നനഞ്ഞിരുന്നു ..
കണ്ടാൽ 36 വയസുതോന്നും ..
തോളിൽ കിടത്തിയിരുന്ന കുഞ്ഞിനെ ഒരു മഞ്ഞ ടർക്കികൊണ്ട് പുതപ്പിച്ചിരുന്നു ..
അതെടുത്തു തന്നെ ആ കുഞ്ഞിന്റെ തല തുവർത്തുകയായിരുന്നു അവർ ..
അതൊരു പെൺകുഞ്ഞായിരുന്നു..
എത്ര പ്രായം വരുമെന്ന് പറയാനെനിക്കറിയില്ല ..
തലയുറച്ചിട്ടുണ്ട് ..
മൂന്നു മാസത്തിൽ കൂടുതൽ പ്രായം കാണും ..
പിന്നെയാ പെൺകുട്ടി ഒരൊറ്റയുടുപ്പായിരുന്നു ഇട്ടിരുന്നത് . കുഞ്ഞാവയുടെ തലതോർത്തിയതിനു ശേഷം അവർ ആ പെൺകുട്ടിയുടെയും തലതോർത്തി ..
അവളെ മടിയിലിരുത്തി ..
