” കൊച്ചുണർന്നാൽ എന്തുചെയ്യും ..? ”
എനിക്ക് വിഷമമായെന്നു വിചാരിച്ചവൾ വിഷയം മാറ്റി .
” പാലും കുപ്പിയും വാങ്ങാമായിരുന്നല്ലേ ..? ”
” ഉം “
“അവലുണരാതെ നോക്കിക്കോട്ടോ .. ”
പാത്തിയവളെ ചേർത്തുപിടിച്ചു ..
സ്റ്റോപ്പെത്തിയപ്പോൾ പാത്തി പറഞ്ഞു .. അങ്ങനെ ഞങ്ങളിറങ്ങി ..
മണി 9 :00
അടുത്തുള്ള കടയിൽ നിന്നും കുഞ്ഞിനു കുടിക്കാനുള്ള പാലുംകുപ്പി വാങ്ങി..
അതൊരു തമിഴന്റെ കടയായിരുന്നു..
റോഡ് ക്രോസ്സ് ചെയ്തു അവിടെ റോഡരികിൽ തന്നെയുള്ള ഹോട്ടലിൽ നിന്നും തിളപ്പിച്ച പാല് ആറ്റിത്തരാൻ പറഞ്ഞു കുപ്പിയും കൊടുത്തു .
കിട്ടിയപ്പോൾ ഞാനത് പാത്തിക്ക് കൊടുത്തു .
ഹോട്ടലിലുള്ളവർ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . ഞാൻ ഗൗരവത്തിലിടപ്പെട്ടതു റ്റ്കൊണ്ടാണോ എന്തോ .., അവർ ഞങ്ങളോടൊന്നും ചോദിച്ചില്ല . പാത്തിയപ്പോഴും എന്റെപുറകിൽ കുഞ്ഞിനേം പിടിച്ച് തലകുനിഞ്ഞിരിപ്പായിരുന്നു ..
കുഞ്ഞിത്ര നേരമായിട്ടും ഉണരാ തത്തിലെനിക്കു ഭയം തോന്നി ..അതുപുറത്തു കാട്ടാതെ..
“ഫാത്തിമ്മാ ..
പാല് കൊടുക്കുന്നില്ലേ..? ”
കുഞ്ഞിനെയെണീപ്പിക്കാനായി ” മോളേ ..” യെന്ന് വിളിച്ചവൾ അവളെയൊന്ന്ന് കുലുക്കി ..
എണീക്കുന്നില്ല ..
എനിക്കാകെ പേടിയായി .. ഇനിയാ സ്‌ത്രീയെങ്ങാനും ഉറങ്ങാനായി കുഞ്ഞിന് വല്ലതും കൊടുത്തിരുന്നോ എന്തോ ..
” അവളുടെ മുഖമൊന്ന് വെള്ളം കൊണ്ട് തുടച്ചു നോക്കിയാലോ ..”
ഞങ്ങൾ വാഷ്പേഴ്സൻടെ അടുത്തേക്ക് പോയി .
അവൾ കൈനനച്ചൊന്ന് കുടഞ്ഞിട്ട് കുഞ്ഞാവയുടെ മുഖം തുടച്ചു ..
ഇല്ല .. അവൾ ഉണരുന്നില്ല ..
“ഫാത്തിമ്മാ ഇവിടെയടുത്തു വല്ല ആശു പത്രിയുമുണ്ടോ ..? ”
എന്റെ ഹൃദയമിടിപ്പ് കൂടി ..
ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഹോട്ടലിലെ പണിക്കാർ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടു ..
പാത്തി കുഞ്ഞിനെയവളുടെ മുഖത്തേക്കടുപ്പിച്ചു കുഞ്ഞിന്റെ വയറിൽ എന്തോ ചെയ്‍തു..
” ങ്ങീ ങ്ങീ .. ” ചെവി പൊട്ടിക്കും വിതം പെണ്ണ് കരച്ചിൽ തുടങ്ങി..
ഞാൻ മനസ്സിൽ പൊട്ടിച്ചിരിച്ചു ..
ചെറുതായി പുഞ്ചിരി മുഖത്തും വന്നു …
“നീയെന്താ ചെയ്‌തേ .. ”
“അതൊക്കേണ്ട്.. ”
പാത്തിയൊരു കള്ളച്ചിരിയോടെ ..
അപ്പോഴും അവളുടെ കവിളത്താ നുണക്കുഴി വന്നു ..
അവളാകുപ്പീടെ നിപ്പിൾ അവളുടെ വായിൽ വെച്ച് കൊടുത്തപ്പോൾ കരച്ചില് നിന്നു .
ഞങ്ങളങ്ങനെ ഹോട്ടലിൽ നിന്നുമിറങ്ങി ഒരിടവഴിയിലേക്ക് കടന്നു.
” എത്രയും ദൂരമുണ്ടാകും ..? ”
” രണ്ടു വളവ് കഴിഞ്ഞാ മതി ..” ഇപ്പ പെട്ടെന്ന് പെട്ടെന്നാ മറുപടി..
” ഈ വളവുകള് തമ്മില് എത്രയും ദൂരമുണ്ട് ..? ”
” കുറച്ചേ ഉള്ളൂ ഇക്കാ ..” ചിരിച്ചുകൊണ്ട് ..
അവളുടെ ഇക്കാ വിളി എന്നെയെന്തോ ..
കുളിരുകോരിച്ചു ..
അവളുടെ ചുണ്ടുകൾ നോക്കുമ്പോൾ എനിക്കിപ്പോഴും പേടിയാണ് .. എൻറെ നിയന്ത്രണം വിട്ടാലോ ..
അത്രക്കും ഞാൻ മതിമറക്കും അത് നുകരാൻ..
പക്ഷെ സാധാരണ., പെണ്ണുങ്ങളുടെ കണ്ണുകളിൽ നോക്കുമ്പോഴുള്ള ആ ഒരു പേടി/discomfort/ നാണം പാത്തിയുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴില്ല .
അവളുടെ കൃഷ്ണമണിക്ക് എത്രയും കറുപ്പുണ്ടെന്ന് എനിക്ക് ഉപമിക്കാൻ സാധിക്കുമെന്ന് തൊന്നുന്നില്ല .
എന്തു ഭംഗിയാണ് ..
അവളുടെ ദേഹം എന്റെ ദേഹത്ത് മുട്ടാതിരിക്കാൻ ഒരുമിച്ചാണ് നടക്കുന്നതെങ്കിലും ഞാനവളിൽ നിന്നും കുറച്ചകലം പാലിച്ചിരുന്നു .
രണ്ടു വളവു കഴിഞ്ഞപ്പോൾ അവൾ വീട് ചൂണ്ടിക്കാണിച്ചു ..
ഒരു നില വാർക്കപ്പുരയാണ് ..
വൈറ്റ് സിമെന്റടിച്ചിട്ടുണ്ട് ..
ചെങ്കല്ല് കൊണ്ടുള്ള മതിൽ തേച്ചിട്ടില്ല ..
ഞങ്ങൾ വീടിൻറെ തൊട്ടുമുന്നിലെത്തി ..
സീറ്റ് ഔട്ടിൽ ആരുമില്ല ..
ഞാൻ ബെല്ലടിക്കാൻ സ്റ്റപ്പിൽ കയറി ..
“ബെല്ലടിക്കണ്ട ..” അവൾ പതിഞ്ഞ ശബ്ദത്തിൽ ..
പാത്തി സിറ്റ് ഔട്ടിലേക്കു കയറി ., വാതിൽ തുറന്നു .. അത് ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ..
അവളകത്തു കയറി.. എന്നോട് കയാറാനാങ്യം കാണിച്ചു.. ഞാനകത്തു കയറി .
അടുക്കളയിൽ നിന്നപ്പോൾ ഉമ്മ വന്നു .. നൈറ്റിയാണ് വേഷം ഇളംപച്ചയും കാപ്പിയും കളർ . കറുത്ത ഹിജാബുമിട്ടിട്ടുണ്ട്.. നെറ്റിപകുതിവരെ ഒരു കറുത്ത തുണികൊണ്ട് ഹിജാബിനുള്ളിലൂടെതന്നെ കെട്ടിയിട്ടുണ്ട് ..
ഞങ്ങളെ കണ്ടയുടനെ ഉമ്മ ഞെട്ടലോടെ ഒരു മുറിയിലേക്ക് കയറി..
” ബാപ്പയുറങ്ങാന്ന് തോനുന്നു ..”
പാത്തി പറഞ്ഞു ..
ഒരു ചെറിയ ഹാളാണ്..
മൂലയിലൊരു പ്ലാസ്റ്റിക്കിന്റെ ഡൈനിങ്ങ് ടേബിൾ , ആറു കസേരകൾ ഒരുമൂലയിലൊരു പായ് മടക്കിവെച്ചിട്ടുണ്ട്..
വലതുവശത്തായി ഷോക്കേഴ്സ് ..
അതിൽ കുറച് ട്രോഫികളും പേപ്പർ കൊണ്ടുണ്ടാക്കിയ കുറച് പൂക്കളും.. പിന്നെയത്‌പോലത്തെ ചില കലാവിരുതുകളുമുണ്ടായിരുന്നു ..
“ഇരുന്നോളൂ ..” കസേര തിരിച്ചിട്ടു പാത്തി പറഞ്ഞു..
“ബാപ്പ വരട്ടെ ..”
അപ്പോഴേക്കും അടുക്കളയിൽ നിന്നും പത്തീടെ രണ്ടനിയത്തിമാർ വന്നു.. എന്നെ കണ്ടയുടനെ കർട്ടൻറെയിടയിലേക്ക് മറഞ്ഞു ..
ബാപ്പയപ്പോഴേക്കും ഉമ്മകയറിയ മുറിയിൽ നിന്നും മുണ്ടിന്റെ കെട്ടഴിഞ്ഞത് പിടിച്ചുകൊണ്ട് ഹാളിലേക്കുവന്നു ..
എന്റെ നെഞ്ചോന്ന് വിറച്ചു ..
