തുടക്കം – 2

തുണ്ട് കഥകള്‍  – തുടക്കം – 2

2nd പാർട്ട് ഇടാൻ എത്രയും ലേറ്റ് ആയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു. കുറച്ചു busy ആയി പോയി, വായനയുടെ ഒഴുക്ക് നഷ്ട്ടപെടുത്തിരിക്കാൻ ആദ്യ പാർട്ട് ഇതോടൊപ്പം ചേർക്കുന്നുണ്ട്. നിങ്ങൾക്കെല്ലാപേര്ക്കും ഇഷ്ടപെടും എന്ന വിശ്വാസത്തോടെ തുടങ്ങുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുളിച്ചു കയറിയപ്പോഴാ ഒന്ന് ആശ്വാസമായത്, ഉച്ചക്ക് തുടങ്ങിയ ഓട്ടമാ… അച്ഛന് അവിടിരുന്നിട്ടു അത് ചെയ്യണം ഇതു ചെയ്യണം എന്നൊക്കെ പറഞ്ഞാൽ മതിലോ… പറഞ്ഞത് പോലെ ചെയ്തില്ലേൽ പിന്നെ തീർന്നു. കണ്ണാടിയിൽ നോക്കി മുടി ഒന്നും കൂടി ഒതുക്കിയ ശേഷം കാർത്തിക് രേഷ്മയുടെ വീട്ടിലേക്കു നടന്നു.

അവിടെയാണ് ബര്ത്ഡേ ഫങ്ക്ഷന് വേണുന്ന കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റോഡ് മറികടന്നു രേഷ്മയുടെ വീട്ടിലേക്കു കയറുമ്പോൾ ഫങ്ക്ഷന് വന്ന കുറച്ചുപേർ അവിടിവിടെയായി നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു, ആൾക്കാർ വന്നു തുടങ്ങിയിട്ടേ ഉള്ളു.. മുകളിലത്തെ നിലയിലാണ് രേഷ്മയുടെ മുറി, അവൻ പടികൾ കയറി രേഷ്മയുടെ മുറിയിലേക്കു നടന്നു, അവൻ ചെല്ലുമ്പോൾ മുറിയുടെ ഡോർ അടച്ചേക്കുവായിരുന്നു, കതകിൽ ചെറുതായി അവൻ മുട്ടി.

“ആരാ അത്?”

“ഡീ.. ഞാനാ , നീ ഇതുവരെ റെഡി ആയില്ലേ?”

“ഒരുങ്ങി കഴിഞ്ഞടാ, ഇനി മുടി ഒന്ന് ചീകിയാൽ മതി.. കതകു ചാരിട്ടെ ഉള്ളു, നീ അകത്തേക്ക് കയറി വാ”

കാർത്തിക് കതകു തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൾ കണ്ണാടിയിൽ നോക്കി മുടി ചീകുവായിരുന്നു. അവൻ കട്ടിലിൽ ഇരുന്നു.

“എന്ത് ഒരുക്കമാടി ഇതു, ഇതു നിന്റെ പെണ്ണ് കാണലൊന്നും അല്ല.”

“പറയാൻ ഒക്കുകേലട, എവിടെ വന്നേക്കുന്ന ഏതെങ്കിലും ഒരുത്തനു എന്നെ ഇഷ്ട്ടപ്പെട്ടാൽ ഏതൊരു പെണ്ണ് കാണൽ ആകൂല്ലേ?”

അവൾ കഴുത്തിൽ ഇടാനായി ഒരു ഡയമണ്ട് നെക്ലൈസ് കൈയിലെടുത്തു. കാർത്തിക്ക് ചെന്ന് അതിഗു അവളുടെ കൈൽ നിന്നും വാങ്ങി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു

“പെണ്ണിന് എപ്പോഴേ കെട്ടി ഏതെങ്കിലും ഒരുത്തന്റെ മണ്ടയിൽ ആയിക്കൊള്ളാൻ വയ്യാതെ നടക്കുവാ”

“പിന്നല്ലാതെ.. നീ എനിക്കൊരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല.”

അവൻ അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി വേദനിപ്പിച്ചു.

“ഡാ.. വിടാടാ ചെവി വേദനിക്കുന്നു.”
അവൾ അവന്റെ കൈ തട്ടി മാറ്റി ചെവി തടവുന്നതിനിടയിൽ അവനെ ഒന്ന് നോക്കികൊണ്ട്‌ ചോദിച്ചു.

“ഒരുങ്ങി സുധാരനായിട്ടാണല്ലോ വരവ്”

മുണ്ടും നീല ഷർട്ടും ആയിരുന്നു അവൻ ധരിച്ചിരുന്നത്.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ പറഞ്ഞ പോലെ ഏതെങ്കിലും പെണ്ണിന് എവിടെ വച്ച് എന്നെ കണ്ടു ഇഷ്ട്ടമായല്ലോ?”

“ഓഹ്‌.. ഇഷ്ടമായാൽ നീ തിരിച്ചു അങ്ങ് പ്രേമിക്കും. ആര്യ എത്ര നാളായി നിന്റെ പിറകെ നടക്കുകയാണ്. നീ അവളെ ഒന്ന് മൈൻഡ് ചെയ്യുന്നുണ്ടോ? എങ്ങനെ മൈൻഡ് ചെയ്യാനാണ് അല്ലെ. നിരാശ കാമുകനല്ലേ.”

അവൻ അതിനു എന്തെങ്കിലും മറുപടി നൽകുന്നതിന് മുൻപേ രമേശൻ നായരുടെ ശബ്‌ദം അവിടെത്തി.

“മോളെ.. എവിടാ നീ? എല്ലാരും വന്നു നിൽക്കുവാ ഇവിടെ.”

കാർത്തിക് അവളുടെ കൈയും പിടിച്ചു താഴേക്കു നടന്നു. പടികൾ ഇറങ്ങി കൊണ്ടിരുന്ന അവന്റെ കാലുകൾ പെട്ടെന്ന് നിഛലമായി. എന്താ പെട്ടെന്ന് നിന്നതെന്നറിയാതെ അവൾ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി, അവൻ എവിടേക്കോ സൂക്ഷിച്ചു നോക്കി കൊണ്ട് നിക്കുന്നത് അവൾ കണ്ടത്, അവൻ നോക്കി നിൽക്കുന്നിടത്തേക്കു അവളും നോക്കി, പെട്ടെന്ന് അവളുടെ മുഖത്തും ഒരു അത്ഭുതം വിടർന്നു. രാവിലെ ക്ഷേത്രത്തിൽ വച്ച് കണ്ട പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നവരും.അവൾ അവന്റെ കൈൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.

“വാ അടക്കടാ.. വല്ലവരും ശ്രദ്ധിക്കും.”

അവൻ പെട്ടെന്ന് ബോധം വന്നപോലെ ഒന്ന് ഞെട്ടി, എന്നിട്ടു വീണ്ടും പടികൾ ഇറങ്ങി.
പിന്നെ കാർത്തിക് പ്രവർത്തിച്ചതെല്ലാം ഒരു യന്ത്രികമായിട്ടായിരുന്നു.ആരോടൊക്കെയോ അവൻ സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളെ തന്നെ തേടുകയായിരുന്നു. അവളുടെ കണ്ണുകളെയും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.അവളുടെ ചുവന്നു തുടുത്ത മുഖം, നിഷ്കളങ്കത വിളിച്ചറിയിക്കുന്ന കണ്ണുകൾ, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ എല്ലാം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടികൊണ്ടിരുന്നു. അവളോട് സംസാരിക്കണമെന്ന് അവനുണ്ട്, പക്ഷെ എന്ത് സംസാരിക്കാനാ, അവളുടെ അച്ഛനും അമ്മയും അവളുടെ കൂടെ തന്നെ എപ്പോഴും ഉണ്ട്.

കാർത്തിക് അങ്ങനെ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രേഷ്മ വന്നു കേക്ക് മുറിക്കുവാനായി അവനെ വിളിച്ചു കൊണ്ട് പോയി, അവർ കേക്കിന്റെ അരികിൽ എത്തിയപ്പോൾ അവിടെ വന്നിരുന്നവർ മൊത്തം അവർക്കു ചുറ്റും കൂടി, എല്ലാപേരുടെയും ആശംസകൾക്കിടയി രേഷ്മ കേക്ക് മുറിച്ചു ആദ്യം കാർത്തിക്കിന്റെ വായിൽ വച്ച് കൊടുത്തു, അവൻ തിരിച്ചും കൊടുത്തു, അതിനു ശേഷം അവൾ രാഘവൻ നായർക്കും രമേശൻ നായർക്കും ദേവകി അമ്മയ്ക്കും കേക്ക് നൽകി.പിന്നെ അവിടുണ്ടായിരുന്ന എല്ലാവരും ആഹാരം കഴിക്കുന്ന തിരക്കിലേക്ക് തിരിഞ്ഞു. രാഘവൻ നായർ രേഷ്മയെ ഓരോരുത്തരുടെ അടുത്ത് കൊണ്ട് പോയി പരിചയ പെടുത്തി സംസാരിക്കുന്ന തിരക്കിലായി.

കാർത്തിക് കേക്ക് മുറിച്ചു പ്ലേറ്റുകളിൽ ആക്കി എല്ലാര്ക്കും കൊണ്ട് പോയി കൊടുത്തു, ആ പെൺകുട്ടിയുടെ മുന്നിലും അവൻ കേക്കുമായി എത്തി, അവൾ ഒരു പീസ് എടുത്ത ശേഷം അവന്റെ മുഖത്തേക്ക് നോക്കി, അവൻ അവളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു, അവന്റെ നോട്ടം കണ്ടു അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി, സ്വതവേ വെളുത്തു തുടുത്ത അവളുടെ മുഖം ഒന്ന് കൂടി ചുവന്നു. ഇനി അവിടെ നിന്നാൽ അവളുടെ അച്ഛനോ അമ്മയോ ശ്രദ്ധിക്കുമെന്ന് തോന്നിയ അവൻ കേക്കുമായി അടുത്ത ആളുടെ അടുത്തേക്ക് പോയി.

ഇടക്കെപ്പോഴോ നോക്കുമ്പോൾ രേഷ്മ അവളോട് സംസാരിക്കുന്നതാണ് കണ്ടത്. എന്താണാവോ സംസാരിക്കുന്നതു? രേഷ്മ ആ കൊച്ചിനെ പറ്റി എന്തെങ്കിലും വിവരം ഒപ്പിച്ചു താരത്തിരിക്കുല. പരിപാടികൾ എല്ലാം കഴിഞ്ഞു വന്നവരൊക്കെ പോയി തുടങ്ങി. ആ പെൺകുട്ടിയുടെ അച്ഛൻ രാഘവൻ നായരുടെ യാത്ര പറയാൻ നിൽക്കുമ്പോൾ കാർത്തിക് ചുമ്മാ അവിടെ ചുറ്റി പറ്റി നിന്ന്, തന്നെയെങ്ങാനും ഒന്ന് വിളിച്ചു അച്ഛൻ പരിചയപെടുത്തിയാലോ എന്നുള്ള പ്രതീക്ഷയിലായിരുന്നു അത്. എന്നാൽ അത് ഉണ്ടായില്ല. അവർ പോകാനായി ഇറങ്ങി, അവന്റെ കണ്ണുകൾ അവളെ തന്നെ പിന്തുടർന്ന്. അവൻ പ്രതീക്ഷിച്ചപോലെ അവൾ മറ്റെന്തോ നോക്കുന്നപോലെ തിരിഞ്ഞൊന്നു അവനെ നോക്കി. അവന്റെ നെഞ്ചിൽ ഒരായിരം പൂത്തിരികൾ കത്തി. ആ ഒരു നോട്ടം മതിയായിരുന്നു അവളുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയം അവനു മനസിലാക്കാൻ.
എല്ലാപേരും പോയി കഴിഞ്ഞപ്പോൾ അവൻ രേഷ്മയുടെ അടുത്തേക്ക് പോയി. ക്ഷീണിച്ചു സോഫയിൽ ചാരി കിടക്കുവായിരുന്നു അവൾ. അവൻ അവളുടെ അടുത്തിരുന്നു, അവളുടെ തല പിടിച്ചു തന്റെ തൊലിക്ക് ചായ്ച്ചു, എന്നിട്ടു അവളുടെ കൈയിൽ പിടിച്ചു. അപ്പോൾ അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *