ആനന്ദം – 4 13അടിപൊളി  

ആനന്ദിന് ഇന്ന് പല പ്ലാനുകൾ ഉണ്ടായിരുന്നു മനസ്സിൽ. ആനന്ദ് പതിയെ ആനന്ദിന്റെ സംസാരത്തിന്റെ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു.

അനന്ദ് അനസിനോട് ചോദിച്ചു.. അറിയാൻ പാടില്ലാത്ത ചോദിക്കുകയാണ് നീ ഇങ്ങനെ തന്നെ ജീവിക്കാൻ ആണോ തീരുമാനം എടുത്തിരിക്കുന്നത്… നിന്റെ തീരുമാനങ്ങളൊക്കെ ശരിയാണ് അതിന്റേതായ കാരണങ്ങളുണ്ട്. പക്ഷേ you know one thing you are a MAN…. A complete MAN….

നീയൊരു ആൺ ആണ് എന്ന കാര്യം നീ മറക്കരുത്…

എന്തേ നിനക്ക് അങ്ങനെ ഫീലിംഗ്സ് ഒന്നുമില്ല…..

ആ ഒരു ചോദ്യത്തിൽ അനസിന്റെ ഉള്ള ഒന്ന് പാളി….

ആ നിമിഷം ആമിയുടെ മുഖമാണ് അനസിന്റെ മനസ്സിൽ വന്നത്…..

അനസ് ചെറുതായി ഒന്ന് നെടുവീർപ്പിടാൻ തുടങ്ങി….

ചേട്ടൻ പറഞ്ഞത് ശരിയാണ്. I am a complete man.. but still I am controlling myself… ഞാനിപ്പോഴും എന്നെ കണ്ട്രോൾ ചെയ്യുവാണ് ചേട്ടാ….

And- എന്തിന്……

Ans-i don’t know…

And- ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ ഓപ്പൺ ആയി.

നിന്റെ വൈഫ് പോയി അതൊരു റിയാലിറ്റി ആണ് അത് നീ അംഗീകരിച്ചു.പക്ഷേ നിനക്കൊരു ലൈഫ് ഉള്ള കാര്യം നീ മറക്കരുത്.

ഏതൊരാണിനും ഒരു പെണ്ണിനെ കാണുമ്പോൾ ഉള്ള ഒരു വികാരമുണ്ട് അത് നിനക്കും ഉണ്ട്‌.

ആനന്ദിന്റെ ആ വാക്കുകൾക്കു മുമ്പിൽ അനസ് ഒരു നിമിഷം നിശബ്ദനായിരുന്നു പോയി…

ആനന്ദ് തുടർന്നു എന്തേ നിനക്കങ്ങനെ ആരോടും തോന്നിയിട്ടില്ലെ????

ആനന്ദിന്റെ ആ ചോദ്യത്തിന് മുമ്പ് എന്തു പറയണമെന്ന് അറിയാതെ അനസ് ഇരുന്നു…

ആനന്ദ് തുടർന്നു. See ഇതൊക്കെ സ്വാഭാവികമാണ്. നമുക്ക് നമ്മുക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ…

പക്ഷെ നിന്നെ സംബന്ധിച്ച് ഇഷ്ടമുണ്ടായിട്ടും.എന്തിനോ വേണ്ടി കുഴിച്ചുമൂടിയിടുന്ന അവസ്ഥയാണ്…

അനസ് ഒന്നും മിണ്ടാതെ ഇരുന്നു…

And-ഞാനൊന്നു ചോദിച്ചോട്ടെ ഓപ്പൺആയി ഈ കാലയളവിൽ നിന്റെ മനസ്സിന് ഇഷ്ടപെടുന്ന ഒരു പെണ്ണിനെ നീ കണ്ടിട്ടില്ല…??

ആ ചോദ്യത്തിനു മുമ്പിൽ അനസ് എന്തു പറയണമെന്ന് അറിയാതെ ഇരുന്നു. സത്യത്തിൽ അനസിന്റെ മനസ്സിലൂടെ ആമിയുടെ മുഖം ഒരു സിനിമയിൽ എന്നപോലെ മാറി മറിയുന്നുണ്ടായിരുന്നു ഉണ്ടായിരുന്നു.

And – നീ എനിക്ക് ആരാണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ല. അതുപോലെ തന്നെ

തിരിച്ചും. അതുപോലെതന്നെ നിനക്ക് എന്ത് കാര്യമുണ്ടെങ്കിലും എന്നോട് ഓപ്പണായി സംസാരിക്കാം… അന്നും ഇന്നും എന്നും…

Ans- ചേട്ടാ ചേട്ടൻ എനിക്കെല്ലാമാണ്.. ചേട്ടനെപ്പോലുള്ള ഒരാൾ എന്റെ കൂടെ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ശക്തി. തകർന്ന ആ അവസ്ഥയിലും ചേട്ടന്റെ മെസ്സേജുകൾ ആയിരുന്നു എനിക്ക് ഒരു ആശ്വാസം. ചേട്ടൻ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു. പക്ഷേ അറിയില്ല ചേട്ടാ എനിക്ക്…

And- നിന്നോട് ഇത്തരം കാര്യങ്ങൾ ഓപ്പണായി സംസാരിക്കാൻ എനിക്ക് മാത്രമേ കഴിയൂ . അതുകൊണ്ടാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. എന്തേ നിനക്ക് അങ്ങനെ ആരോടും തോന്നിയിട്ടില്ലെ….

അനസിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി….

ആമിയുടെ മുഖം മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു….

എന്തു പറയണം എങ്ങനെ പറയണം ആമിയുട കാര്യം പറഞ്ഞാൽ ആനന്ദേട്ടൻ എന്തു വിചാരിക്കും. അങ്ങനെ പല ചോദ്യങ്ങളും മനസ്സിലൂടെ കടന്നുപോയി.

And- എന്താണ് അനസ് നിനക്ക് അങ്ങനെ തോന്നിയിട്ടില്ല..

Ans – ഒരു ദീർഘവിശ്വാസം എടുത്തിട്ട് ആനന്ദിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു തോന്നിയിട്ടുണ്ട്‌….

ആനന്ദിന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി പതിയെ ആമിയിലേക്ക് എത്താൻ ഉള്ള ഒരു വഴിയിൽ എത്തിയെന്ന് സന്തോഷം…

And- അത് സ്വാഭാവികമാണ് ഒരു ആണിന് തോന്നുന്ന വികാരം…

അനസ്സിന്റെ മൈൻഡ് ഒന്ന് കൂളാക്കാൻ ആണ് ആനന്ദ് അങ്ങനെ പറഞ്ഞത്…

തന്റെ people convincing ടാലെന്റ്റ് ഇവിടെ നന്നായി ഉപയോഗിച്ച് അനസിന്റെ മനസിനെ പരിധിയിൽ ആക്കുവായിരുന്നു…

Updated: July 21, 2026 — 11:49 am

Leave a Reply

Your email address will not be published. Required fields are marked *