Ans- എനിക്കറിയില്ല ചേട്ടാ ഇത് എങ്ങനെ പറയണം എന്ന്…
ഇത് കേട്ട് കഴിയുമ്പോൾ ചേട്ടൻ ഇതിനെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല…
ചേട്ടനോട് അല്ലാതെ മറ്റാരോടും എനിക്ക് ഇത് പറയാൻ കഴിയില്ല…
നൂറ പോയതിനു ശേഷം എനിക്കിങ്ങനെ ഒരു ഫീലിംഗ് ആരോടും തോന്നിയിട്ടില്ല അത് 100% സത്യമാണ്. പക്ഷേ ഇന്ന് ഞാൻ അങ്ങനെ അല്ല….
എന്റെ മനസ്സ് വല്ലാതെ പതറി പോയിരിക്കുന്നു…
I don’t know why..
And- അനസ് ഇതെല്ലാം നാച്ചുറൽ ആണ്….
നിനക്ക് തോന്നിയ കാര്യങ്ങൾ നാച്ചുറലായി സംഭവിക്കുന്നതാണ് അത് തെറ്റല്ല..
അതിപ്പോൾ ആരോട് തോന്നിയാലും…
നീ പറഞ്ഞത് ശരിയാണ് ഇന്ന് ഈ വിഷയം നിനക്ക് എന്നോട് അല്ലാതെ മറ്റൊരാളോടും പറയാൻ കഴിയില്ല. So നിനക്ക് എന്നോട് പറയാം എനിക്ക് നിന്നെ മനസ്സിലാവും.
Ans- ഒരു ദീർഘനിശ്വാസമെടുത്തതിനുശേഷം. മുഖമൊക്കെ കൈകൊണ്ട് തുടച്ചു. എന്നിട്ട് പറഞ്ഞു ചേട്ടാ എനിക്കറിയില്ല ചേട്ടാ ഇങ്ങനെ പറയണമെന്ന്…
And- പക്ഷേ ഒരു കാര്യം എനിക്ക് നിന്നോട് പറയാൻ കഴിയും, നിന്റെ മനസ്സ് എനിക്കറിയാം. ആ വ്യക്തിയുടെ സാമീപ്യം നിനക്ക് ഒരു ആശ്വാസമാണ്, നിന്റെ ഇഷ്ടങ്ങൾ ഇഷ്ടപ്പെടാൻ അവൾക്കും അവളുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാൻ നിനക്കും കഴിയുന്നുണ്ട് ഇപ്പോൾ. അത് ആമിയാണെന്ന് എനിക്കറിയാം….
Ans- ചേട്ടാ…..
And- എന്തേ
ഞാൻ പറഞ്ഞത് സത്യമല്ലേ?
Ans- അനസ് എന്തു പറയണമെന്ന് അറിയാതെ ആനന്ദിന്റെ മുഖത്തേക്ക് നോക്കി…ചേട്ടാ….അത്….
ചേട്ടൻ പറഞ്ഞത് സത്യമാണ് അത് ആമിയാണ്…..
ആനന്ദിന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു ആ നിമിഷം.
And- എനിക്കിത് നീ എന്റെ വീട്ടിൽ വന്നു നിമിഷം മുതൽ തോന്നിയ ഒരു കാര്യമാണ്… പിന്നീട് നിങ്ങളുടെ ഇടപെടലുകൾ കണ്ടപ്പോൾ എനിക്ക് വലിയ കൗതുകമായി . പിന്നീട് അതിൽ തെറ്റില്ല എന്ന് മനസ്സിലായി.. നിങ്ങളെ രണ്ടുപേരും ഒരുമിച്ച് കാണുമ്പോൾ ഞാൻ അന്ന് പറഞ്ഞ കാര്യം മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ you both are perfect match…
പക്ഷേ ഒരു കാര്യം എനിക്ക് പറയാനുള്ളൂ നിന്റെ കാര്യം എനിക്ക് മനസ്സിലായി പക്ഷെ ആമിയുടെ കാര്യം എനിക്കറിയില്ല…. പക്ഷേ ആമിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിംഗ്സ് ഉണ്ടെങ്കിൽ എനിക്ക് അതിൽ ഒരു പ്രശ്നമില്ല.
എന്താണ് സംഭവിക്കുന്നത് അറിയാതെ അനസ് ഒരു നിമിഷം നിശബ്ദനായിരുന്നു….
And- നീ എനിക്ക് തരുന്നത് റെസ്പെറ്റ് നീ എന്നും എനിക്ക് തരുമെന്ന് എനിക്കറിയാം. ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞെന്നെ ഒള്ളു its all up to you… എല്ലാം നിന്റെ തീരുമാനങ്ങളാണ്..
Ans- ചേട്ടാ എനിക്കറിയില്ല എങ്ങനെ ചേട്ടനോട് പറയണം ഓപ്പണായി സംസാരിക്കാൻ ചേട്ടൻ അല്ലാതെ മറ്റൊരാളില്ല. ആമിയോട് ഇടപെടുന്ന ഓരോ നിമിഷവും എനിക്കറിയില്ല ചേട്ടാ. ആമിയോട് എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരം ഉടലെടുത്തിരുന്നു. പലപ്പോഴും ഞാൻ അത് ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും പിന്നെയും പിന്നെയും അത് എന്നെ തേടിവന്നു. ഇപ്പോൾ അത് എന്നെ വിട്ടു മാറുന്നില്ല..
And- നിനക്ക് തോന്നിയത് അവൾക്ക്നിന്നോട് തോന്നിയിട്ടുണ്ടോ എന്ന് നിനക്കറിയാമോ?
Ans- അറിയില്ല ചേട്ടാ…
അപ്പോൾ ആമിയുടെ കോൾ ആനന്ദിന് വന്നു ഡ്യൂട്ടി കഴിഞ്ഞ് ആമി ബാങ്കിന് മുന്നിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറയാനായിരുന്നു…
ആമിയുടെ കോളാണ് അവൾ ബാങ്കിന് മുന്നിൽ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് അനസിനോട് ആനന്ദ് പറഞ്ഞു..
Ans- എന്നാൽ ശരി ചേട്ടാ ലേറ്റ് ആക്കണ്ട ഇറങ്ങാം അവർ രണ്ടുപേരും ഒരുമിച്ച് പാർക്കിങ്ങിലേക്ക് പോയി.
And- നാളെയും നാളെ കഴിഞ്ഞും ഹോളി ഡേയ്‌സ് അല്ലേ ഞങ്ങൾ ഇന്ന് പുറത്തു പോകുന്നുണ്ട് വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് വന്നിട്ട് ഞാൻ നിന്നെ വിളിക്കാം..
Ans ഓക്കേ ചേട്ടാ…..
അങ്ങനെ പറഞ്ഞു രണ്ടുപേരും അവിടെ നിന്ന് പിരിഞ്ഞു…
ആമിയെ പിക്ക് ചെയ്തു ഷോപ്പിങ്ങിനു പോയി ആനന്ദ്…
നല്ല തിരക്കായിരുന്നു.. ഒരുപാട് കറങ്ങിയാണ് രണ്ടുപേരും വന്നത്. വരുന്ന വഴി റോഡിൽ എവിടെയോ ഒരു ആക്സിഡന്റ് ഉണ്ടായിരുന്നു അതുകൊണ്ട് റോഡ് ഫുൾ ബ്ലോക്ക് ആയിരുന്നു . അതുകൊണ്ട് ഒരുപാട് ലേറ്റ് ആയി വീട്ടിലെത്താൻ. പുറത്തുനിന്നും ഫുഡ് കഴിച്ചു. വീട്ടിലെത്തിയപ്പോൾ പത്തുമണി.. പെട്ടെന്ന് തന്നെ ഫ്രഷായി കിടക്കാൻ ഒരുങ്ങി
