ആനന്ദം – 9 Likeഅടിപൊളി  

അനസ്: ആയി കഴിഞ്ഞു. എന്റെ മനസ്സിൽ നീ എന്റെ ഭാര്യ ആയി കഴിഞ്ഞു.

അമി: [കണ്ണ് നിറയുന്നു] ഇക്ക..

അനസ്: കരയണ്ട അമീ… [കണ്ണ് തുടച്ചു കൊടുക്കുന്നു] ഇന്ന് സന്തോഷത്തിന്റെ ദിവസമല്ലേ.

അമി: സന്തോഷം കൊണ്ടാ. നമ്മളെ ഇങ്ങനെ ചേട്ടൻ കണ്ടാൽ

അനസ്: ചേട്ടൻ പറയും… “രണ്ടു പേരും കൂടി ഫാം മുഴുവൻ തിന്നു തീർക്കല്ലേ” എന്ന്.

അമി: ഹahaha… ചേട്ടൻ അങ്ങനെ പറയും. വാ, നമുക്ക് കുറച്ചൂടെ പറിക്കാം,

അനസ്: വാ… പക്ഷെ എന്റെ കൈ വിടരുത്. ഒരു സ്ട്രോബെറി പറിക്കാൻ ഒരു കൈ, എന്റെ അമിയെ പിടിക്കാൻ ഒരു കൈ. ചിരിക്കുന്നു..

അമി: ഞാൻ എവിടെയും പോവില്ല ഇക്ക … ഈ സ്ട്രോബെറി ഫാമിൽ നിന്നല്ല, ഇക്കയുടെ ജീവിതത്തിൽ നിന്നും.

_വൈകുന്നേരം 6 മണി. ഫാമിൽ നിന്ന് തിരിച്ചു ദുബായിലേക്ക്. ഡിക്കിയിൽ ഒരു കൊട്ട നിറയെ സ്ട്രോബെറി. കാറിന്റെ ഗ്ലാസിലൂടെ സൺസെറ്റ് കാണാം. അമി അനസിന്റെ തോളിലേക്ക് ചാഞ്ഞിരിക്കുന്നു_

അനസ്: അമീ… ക്ഷീണിച്ചോ?

അമി: ഇല്ല… സന്തോഷം കൊണ്ട് ക്ഷീണമൊന്നും തോന്നുന്നില്ല. പക്ഷെ കാലൊക്കെ വേദനിക്കുന്നു. കുറെ നടന്നില്ലേ.

അനസ്: ഇങ്ങോട്ട് നീട്ട്, ഞാൻ പിടിക്കാം. അല്ല, ഇപ്പൊ വണ്ടി ഓടിക്കുവല്ലേ.

അമി: വേണ്ട, ഇക്ക ഓടിക്ക്. ഇക്കയുടെ തോളിൽ ഇങ്ങനെ ഇരിക്കാൻ തന്നെ എന്താ സുഖം.

അനസ്:

ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു?

അമി: എന്റെ ലൈഫിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്.

ഇക്ക ഞാൻ, ഈ സ്ട്രോബെറി, ഈ സൺസെറ്റ്… പിന്നെ…

അനസ്: പിന്നെ?

അമി:പിന്നെ ആനന്ദ് ചേട്ടൻ.

അനസ്: എനിക്കും . ചേട്ടൻ ഇന്ന് വിളിച്ചപ്പോ ചേട്ടന്റെ വോയിസിൽ എന്തോ ഒരു സന്തോഷം ഉണ്ടായിരുന്നു.

അമി: കാരണം ചേട്ടൻ വിചാരിച്ചതു നടന്നു. നമ്മൾ ഹാപ്പി ആയി.

അനസ്: അമീ, ഒരു സത്യം പറയട്ടെ?

അമി: പറ.

അനസ്: ഞാൻ ആദ്യം ചേട്ടൻ നിന്നെ പറ്റി പറഞ്ഞപ്പോ, ഞാൻ കരുതി നടക്കില്ല എന്നാ. എനിക്ക് നിന്നെ അർഹത ഇല്ല എന്ന് തോന്നി.

അമി: ഇക്ക … എന്താ ഇങ്ങനെ പറയുന്നേ…

അനസ്: സത്യമാ. പക്ഷെ ഇന്ന്, നീ എന്റെ കൂടെ ഈ കാറിൽ, എന്റെ തോളിൽ തല വെച്ച് ഇരിക്കുമ്പോ തോന്നുന്നു… ചേട്ടൻ എനിക്ക് വേണ്ടി തന്നതാണ് നിന്നെ

അമി:അതെ ഇക്കയെ എനിക്കും

അനസ്: അതുകൊണ്ടാ ചേട്ടൻ എന്നും നമ്മുടെ കൂടെ . നമ്മുടെ നമ്മുടെ ജീവിതത്തിലും.

അമി: ഉണ്ടാവും. ചേട്ടൻ ഇല്ലാതെ നമ്മൾ ഇല്ല…

അനസ്: yes

അനസ്: നോക്ക് അമീ… സൺസെറ്റ്.

അമി: വൗ… എന്താ ഭംഗി! ഇക്ക കാർ ഒന്ന് നിർത്തുമോ? നമുക്ക് കുറച്ചു നേരം നോക്കി ഇരിക്കാം.

അനസ്: [കാർ സൈഡിൽ നിർത്തുന്നു] ഇറങ്ങാം.

_രണ്ടു പേരും കാറിൽ നിന്ന് ഇറങ്ങി, ബോണറ്റിൽ ചാരി നിന്ന് സൺസെറ്റ് നോക്കുന്നു_

അമി: എത്ര മനോഹരമാ അല്ലേ?

അനസ്: നീ ഇതിലും മനോഹരിയാ.

അമി: ഡാ… സൺസെറ്റ് നോക്ക്.

അനസ്: ഞാൻ

എന്റെ സൺസെറ്റിനെ ആണ് നോക്കുന്നത്. എന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടു വന്ന സൺസെറ്റ്.

അമി: അനസാ… [അനസിനെ കെട്ടിപിടിക്കുന്നു] I love you so much.

അനസ്: [അമിയെ ചേർത്തു പിടിക്കുന്നു] I love you more. എന്റെ അമീ… നീ ഇല്ലായിരുന്നെങ്കിൽ എന്റെ ലൈഫ് ഇത്ര കളർഫുൾ ആവില്ലായിരുന്നു.

ഇനി നമുക്ക് ചേട്ടനെ ഒന്നൂടെ വിളിക്കാം. ഈ സൺസെറ്റ് കാണിച്ചു കൊടുക്കാം.

ആമി : വിളിക്കാം.

അനസ് : [വീഡിയോ കോളിൽ] ചേട്ടാ!

ആനന്ദ് ചേട്ടൻ:എന്താടാ… ഫാമൊക്കെ കഴിഞ്ഞോ? എന്താ രണ്ടു പേരും കൂടി എവിടെയാ?

അനസ്: ചേട്ടാ ഞങ്ങൾ തിരിച്ചു വരുന്ന വഴിയാ. നോക്ക് ചേട്ടാ സൺസെറ്റ്!

അമി: ചേട്ടാ… ഇന്ന് ഞങ്ങൾക്ക് ഇത്രയും ഭംഗിയുള്ള ദിവസം തന്നതിന് താങ്ക്യൂ. ചേട്ടൻ കാരണമാ ഞങ്ങൾ ഇങ്ങനെ.

ആനന്ദ് ചേട്ടൻ: എന്റെ പൊന്നു ഡിയർസ് .. നിങ്ങൾ ഹാപ്പി ആയാൽ മതി എനിക്ക്. എന്നും ഇങ്ങനെ തന്നെ ഇരിക്കണം.

അനസ്: താങ്ക്യൂ ചേട്ടാ… താങ്ക്യൂ ഫോർ എവരിതിംഗ്. ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഈ കൈകൾ ഒരിക്കലും ഒന്നിക്കില്ലായിരുന്നു.

ആനന്ദ് ചേട്ടൻ: ശരി ശരി, വേഗം വീട്ടിൽ പോ , സ്ട്രോബെറി തീർന്നു പോകും. Drive safe!

Updated: September 9, 2026 — 9:19 pm

Leave a Reply

Your email address will not be published. Required fields are marked *