ആനന്ദ് : (ഫോണിൽ):oh .. നിങ്ങൾ എത്തിയോ? എൻജോയ് മൈ ഡിയേഴ്സ്!ഇവിടെ കുറച്ചു കഴിഞ്ഞു മീറ്റിംഗ് തുടങ്ങും നിങ്ങൾ എപ്പോ ഇറങ്ങും ബെറ്റർ ഈവെനിങ് വരെ നിക്ക് നല്ല വ്യൂ അല്ലെ
അനസ് : ചേട്ടാ… ചിലപ്പോ ഈവെനിങ് വരെ ഉണ്ടാവും, ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ഞങ്ങൾ തിരിച്ചു എന്റെ ഫ്ലാറ്റിൽ പോയിക്കോട്ടെ
ആനന്ദ് :നോ പ്രോബ്ലം ബ്രോ
അമിയും അനസും ഒരുമിച്ച്: താങ്ക്യൂ ചേട്ടാ… ലവ് യൂ ചേട്ടാ!
അനസ്: [അമിയെ നോക്കി] വാ അമീ… നമ്മുടെ ഫാം കാത്തിരിക്കുന്നു.ചിരിച്ചുകൊണ്ട് പറഞ്ഞു..
അമി: അനസിന്റെ കൈയിൽ പിടിച്ചു
അകത്തേക്ക് നടന്നു..
ഫാമിനുള്ളിൽ – ചുറ്റും ചുവന്ന സ്ട്രോബെറികൾ. അനസും അമിയും ഒരു കൊട്ടയുമായി നടക്കുന്നു. സത്യത്തിൽ അവർ ഇരുവരും അഗതമായ പ്രണയത്തിലേക്ക് വീഴുകയായിരുന്നു.
കൈകൾ കോർത്ത് സ്ട്രോബറി ഫാമിനോട് നടക്കുമ്പോൾ അവരുടെ ഉള്ളിൽ എന്തെന്നില്ലാത്ത പ്രണയം വന്നു നിറഞ്ഞു കൊണ്ടിരുന്നു.
അമി: ഇക്ക നോക്ക്… എത്ര ഭംഗിയാ… ഫുള്ളും റെഡ് റെഡ് ആയിട്ട്!
അനസ്: റെഡ്… നിന്റെ ലിപ്സ്റ്റിക്കിന്റെ കളർ പോലെ.പിന്നെ…..
ആമി : പിന്നെ
അനസ് : ആമിയുടെ ചെവിയിൽ പറഞ്ഞു നിന്റെ പൂവിന്റെ….
അമി: അയ്യേ… ഇക്ക വീണ്ടും തുടങ്ങി. ഞാൻ സ്ട്രോബെറി പറിക്കാൻ പോവാ.
അനസ്: നിൽക്ക്, ഞാൻ പറിച്ചു തരാം. നിന്റെ കൈകൾ വൃത്തികേടാവണ്ട.
അമി: അല്ല, ഞാൻ തന്നെ പറിക്കും. ഇത് കണ്ടോ… ഇത്രയും വലുത്!
അനസ്: സൂക്ഷിച്ച് പറിക്ക്. താഴെ വീഴല്ലേ.
അമി: ഇതാ… ആദ്യത്തെ സ്ട്രോബെറി… നിനക്ക്.
അനസ്: എനിക്കോ?
അമി: ആ… വാ തുറക്ക്.
അനസ്: [കഴിക്കുന്നു] ഹ്മ്മ്… എത്ര മധുരം!
അമി: മധുരം സ്ട്രോബെറിക്കോ, എനിക്ക് തന്നതു കൊണ്ടോ?
അനസ്: നീ തന്നതു കൊണ്ട്. നിന്റെ കൈ കൊണ്ട് തന്ന എല്ലാം മധുരാ.
അമി: ഇനി എനിക്ക് താ.
അനസ്: [ഒരു സ്ട്രോബെറി പറിച്ച് അമിക്ക് കൊടുക്കുന്നു] ഇത് നീ പറിച്ചതിനേക്കാൾ മധുരമുള്ളതാ… നോക്ക്.
അമി: ഉം… ശരിക്കും! ഇക്ക നമ്മൾ ഇങ്ങനെ എത്ര നേരം ഇവിടെ നിൽക്കും?
അനസ്: ജീവിതം മുഴുവൻ. ഈ ഫാമിൽ അല്ല, നിന്റെ കൂടെ.
അമി: ഡയലോഗ് അടിപൊളി ആണ് കേട്ടോ. എവിടുന്നാ പഠിച്ചത്?
അനസ്: നിന്നെ
കണ്ടതിന് ശേഷം ഡയലോഗ് ഒക്കെ ഓട്ടോമാറ്റിക് ആയി വരുവാ.
അമി: ഇക്ക … അവിടെ നോക്ക്, എല്ലാവരും കപ്പിൾസ് ആയിട്ടാ വന്നിരിക്കുന്നത്. നമ്മളെ പോലെ.
അനസ്: അവരൊക്കെ നമ്മളെ നോക്കുന്നുണ്ട്. എത്ര ലക്കി ആണെന്ന് പറയുന്നുണ്ടാവും.
അമി: അതെ. നമ്മൾ ലക്കി ആണ്
അനസ്: it’s because ചേട്ടൻ ഇല്ലായിരുന്നെങ്കിൽ, ഈ സ്ട്രോബെറി ഫാമിൽ നമ്മൾ ഒറ്റയ്ക്ക് വരേണ്ടി വരുമായിരുന്നു.
അമി: അതോർക്കാൻ തന്നെ വയ്യ. ഇക്ക നമ്മൾ ചേട്ടന് ഒരു വീഡിയോ call ചെയ്യാം
അനസ്: yes
അമി: [വീഡിയോ call ] ഹായ് ചേട്ടാ! ഞങ്ങൾ ഫാമിനുള്ളിൽ ആണ്! നോക്ക് എത്ര സ്ട്രോബെറി! നമ്മൾ അന്ന് വരാൻ പ്ലാൻ ചെയ്ത സ്ഥലം
ആനന്ദ് : nice nice beautiful..
അമി: ചേട്ടാ… ഞങ്ങൾ ചേട്ടന് വേണ്ടി ഏറ്റവും നല്ല സ്ട്രോബെറി പറിച്ചു കൊണ്ടുവരുന്നുണ്ട്.
ആനന്ദ് : ആയിക്കോട്ടെ… എന്നാൽ ശരി എൻജോയ്..
അമി: അനസാ, ഫോട്ടോ എടുക്ക്. ഈ സ്ട്രോബെറിയുടെ ഇടയിൽ. നിൽക്കുന്ന
അനസ്: വാ ഇങ്ങോട്ട്… [ഫോട്ടോ എടുക്കുന്നു] ഒരു ഫോട്ടോയിൽ നീയും സ്ട്രോബെറിയും… ഏതാ കൂടുതൽ ചുവപ്പ് എന്ന് മനസ്സിലാവുന്നില്ല.
അമി: ഇക്ക … [അനസിന്റെ തോളിൽ തല വെക്കുന്നു] ഇക്ക , നമ്മൾ ഇവിടെ ഇങ്ങനെ എത്ര നേരം നിന്നാലും മതിയാവില്ല.
അനസ്: മതിയാവില്ല അമീ. നമുക്ക് ഇവിടെ ഒരു വീട് വെക്കാം. സ്ട്രോബെറി ഫാമിന്റെ നടുക്ക്.
അമി: പിന്നെ നീ ദിവസവും എനിക്ക് സ്ട്രോബെറി പറിച്ചു തരുമോ? ചിരിക്കുന്നു…
അനസ്: ദിവസവും. രാവിലെ എഴുന്നേറ്റ് നിന്റെ ചുണ്ടിൽ ഒരു
സ്ട്രോബെറി വെച്ച് തരും. ചിരിക്കുന്നു….
അമി: അയ്യോ… എന്താ പറയുന്നേ… പതുക്കെ പറ ആരെങ്കിലും കേൾക്കും.
അനസ്: കേൾക്കട്ടെ. എന്റെ ഭാര്യയോടല്ലേ…
അമി: ഭാര്യ? നമ്മുടെ കല്യാണം കഴിഞ്ഞോ ഞാൻ ഇതുവരെ ഭാര്യ ആയില്ലല്ലോ.
