ആനന്ദിന്റെ ആമി പിന്നെ അൻവറും – 1 15അടിപൊളി  

കോഫി കുടിച്ചതിനുശേഷം നേരെ ഓഫീസിലേക്ക് പോയി . അവിടെ എപ്പോൾ ഒരു ടീംസ് മീറ്റിംഗ് ഉണ്ടായിരുന്നു അതിൽ കയറി സംസാരിച്ചുകൊണ്ടിരുന്നു അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു ഏകദേശം ഒരു മണിക്കൂറിനു ശേഷം മീറ്റിംഗ് അവസാനിച്ചു.അതിനുശേഷം ആനന്ദ് ഓഫീസിൽ തന്നെ എന്താണ് സംഭവിച്ചത് എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത് അവൻ അവനോട് തന്നെ ചോദിക്കാൻ തുടങ്ങി.അവന്റെ മുന്നിലിരിക്കുന്ന ചെയറിൽ അവന്റെ പ്രതിരൂപത്തെ അവൻ കണ്ടു……

എന്തിനാണ് നീ ഇങ്ങനെ ചിന്തിക്കുന്നത്?

എങ്ങനെ ചിന്തിക്കുന്നത്??

ഇത്തരം തെറ്റായ ചിന്തകൾ എന്തിനു വരുന്നു???

തെറ്റായ ചിന്തകളോ അതെന്താണ്??

പ്രതിരൂപം അവനോട് ചോദിച്ചു

ആനന്ദ് ഒരു നിസ്സംഗഭാവത്തിൽ തന്റെ പ്രതിബന്ധത നോക്കി…..

നിനക്ക് അങ്ങനെയൊരു ചിന്ത വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ നീ തന്നെയാണ് പ്രതിബിംബം പറഞ്ഞു…..

ആനന്ദ് തന്റെ നിസ്സംഗ ഭാവം തുറന്നു…

നീ അങ്ങനെ ചിന്തിച്ചതിൽ തെറ്റുണ്ടോ പ്രതിബിംബം ആനന്ദിനോട്  ചോദിച്ചു?

തെറ്റുണ്ട് ഒരുപാട് തെറ്റുണ്ട്  ആനന്ദ് തുടർന്നു…

എന്നാൽ ആ തെറ്റും ശരിയും തീരുമാനിക്കുന്ന ആൾ നീ തന്നെയാണ് പ്രതിബിംബം പറഞ്ഞു….

അത് ശരിയാണ് ഞാൻ തന്നെയാണ് തീരുമാനമെടുക്കുന്നത് ഇനി ഞാൻ അങ്ങനെ ചെയ്യില്ല അങ്ങനെ ചിന്തിക്കില്ല

ദാറ്റ്സ് ഗുഡ് പ്രതിബിംബം പറഞ്ഞു

എങ്ങനെയൊക്കെയോ സമയം  ആനന്ദ് തള്ളി നീക്കി…

വല്ലാത്തൊരു ദിവസമായിരുന്നു ആനന്ദിന്.ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരുപാട് ട്രെസ്സ് ഉണ്ടായി.വൈകുന്നേരം ആമിയുടെ call വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.ആമി യുടെ കോൾ വന്നു ഇനി ആമിയെ പിക്ക് ചെയ്യാൻ വേണ്ടി ബാങ്കിലേക്ക് പോയി. ആമി ബാങ്കിന്റെ മുമ്പിൽ നിൽപ്പുണ്ടായിരുന്നു ആമിയെ പിക്ക് ചെയ്തത് വീട്ടിലേക്ക് വർക്കിംഗ് ഡേ ആയതുകൊണ്ട് കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു.

വീട്ടിലെത്തി രണ്ടുപേരും ഫ്രഷ് ആയി ആമി കിച്ചണിൽ കയറി എന്തെങ്കിലും ലൈറ്റ് ആയി

ഉണ്ടാക്കാം. ആനന്ദ് ഹെൽപ്പ് ചെയ്യാനായി വന്നു. ഹെൽപ്പിംഗ് മെന്റാലിറ്റി ഉള്ള ആളാണ് ആനന്ദ്.അവർ മിണ്ടിയും പറഞ്ഞും ആണ് ഭക്ഷണം ഉണ്ടാക്കി മെയിനായി ഭക്ഷണം പാകം ചെയ്യുന്നത് ആമി യാണെങ്കിലും ആനന്ദ് ഇപ്പോഴും വർത്താനം പറഞ്ഞു കൂടെ നിൽപ്പുണ്ടാവും. അതിനിടയ്ക്ക് അവർ വീട്ടിലേക്ക് വിളിക്കും കുട്ടികളെ കാണും. മാതാപിതാക്കളോട് സംസാരിക്കും.

കുക്കിംഗ് ഒക്കെ കഴിഞ്ഞ് വീടൊക്കെ ഒന്ന് ക്ലീൻ ചെയ്തു.കുട്ടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീടൊക്കെ ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ് നോർമൽ ആയ ഒരു വാക്യംമാത്രമേ ഉള്ളൂ ആമി കുറച്ച് ബിസിയാണ് കുറച്ച് ഡ്രസ്സുകൾ വാഷ് ചെയ്യാൻ ഉണ്ട്. പിന്നെ ചെടികൾ നനയ്ക്കാൻ ഉണ്ട്.ബാൽക്കണിയിൽ ചെറിയ ചെടികൾ ഉണ്ട് അതുകൊണ്ട് ആമി കുറച്ച് ബിസിയായിരുന്നു.

ആനന്ദ് കൈയിൽ ഒരു കോഫിയുമായി ടിവി കാണുകയാണ് നാട്ടിലെ വിവരങ്ങൾ അറിയുന്നതാണല്ലോ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാൻ പോയി ഒന്ന് കുളിച്ചു വരാം  ആനന്ദ് കുളിക്കാൻ പോയി. ഭാമ അടുത്ത ദിവസത്തേക്ക് വേണ്ട അഡ്രസ്സുകൾ അയൺ ചെയ്തു വെച്ചു.ആനന്ദ് കുളികഴിഞ്ഞു വന്നു.ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ആമി കുളിക്കാൻ പോയി. ആമി കുളി കഴിഞു വന്നു.രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ജോലിയിൽ നടന്ന ഓരോ കാര്യങ്ങൾ ആമി പറഞ്ഞു ആനന്ദ് കേട്ടിരുന്നു തന്റെ ഓഫീസിൽ നടന്ന മീറ്റിംഗ് അതിനെ പറ്റിയുള്ള കാര്യങ്ങളും  ആനന്ദ് പറഞ്ഞു. ഭക്ഷണം കഴിച്ചു കഴിഞ്ഞു  ആനന്ദ് ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു ചുമ്മാ ടിവി കണ്ടുകൊണ്ട്.

ആമി കിച്ചണിൽ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു. അപ്പോൾ ആമി യുടെ ഫോണിലേക്ക് ഒരു കോൾ വന്നു ആമി അതെടുത്തു നോക്കി അത് ആമി യുടെ അമ്മയാണ്.അമ്മയുടെ കോൾ ആനന്ദ് പറഞ്ഞു. ദാ വരുന്നു ആമി പറഞ്ഞു. ഫോണുമായി  ആനന്ദ് കിച്ചനിലേക്ക് ചെന്നു ആമി യുടെ കൈയിൽ കൊടുത്തു.ബാക്കിയുള്ള രണ്ടു പ്ലെറ്റ് താൻ കഴുകി വെച്ചോളാം എന്ന്  ആനന്ദ് ആംഗ്യം കാണിച്ചു. ആമി ചിരിച്ചുകൊണ്ട് ലിവിങ് റൂമിലേക്ക് പോയി. അമ്മാവന്റെ വിശേഷം പറയാനാണ് അമ്മ വിളിച്ചത് അമ്മാവന് ഒരു ചെറിയ അറ്റാക്ക് വന്നിരുന്നു കുറച്ചുനാൾ മുമ്പ്.

Leave a Reply

Your email address will not be published. Required fields are marked *