അച്ചു : ചേട്ടാ ഒരുപാട് നന്ദിയുണ്ട് സഹായിക്കാൻ കാണിച്ച മനസ്സിന്
ഓട്ടോ ചേട്ടൻ : ഞാൻ എൻ്റെ കടമ ചെയ്തു എന്ന് വിചാരിച്ചാൽ മതി കേട്ടോ മോൾ കരയാതെ ചിരിച്ച മുഖവുമായി നിൽക്ക് എന്നാ ഞാൻ ഇറങ്ങട്ടെ
എൻ്റെ നമ്പർ ഇല്ലെ കയ്യിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതിലേക്ക് വിളിച്ചാൽ മതി കേട്ടോ എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ
അജു : ഓക്കെ ചേട്ടാ എന്തായാലും ചെയ്ത എല്ലാത്തിനും താങ്ക്യൂ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം അല്ല ചേട്ടാ ഞാൻ പേര് ചോദിക്കാൻ മറന്നു എന്താ ചേട്ടൻ്റെ പേര്
ഓട്ടോ ചേട്ടൻ : എൻ്റെ പേര് അനിൽ
എന്നാണ്
അജു : അപ്പോ അനിലേട്ടാ ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോളാം
അനിൽ : എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ മക്കളെ ഞാൻ എന്തായാലും നാളെ വരാം നമുക്ക് നാളെ വിശദമായി പരിചയപ്പെടാം എന്നാൽ ശരി ഞാൻ നടക്കട്ടെ
അജു : ഓക്കെ ചേട്ടാ
( അങ്ങനെ അനിലേട്ടൻ ( ഓട്ടോ ചേട്ടൻ ) അവിടെ നിന്നും വീട്ടിലേക്ക് പോയി
അച്ചുവിൻ്റെ മുഖത്ത് ഇപ്പോഴും നല്ല വിഷമം ഉണ്ടായിരുന്നു അവള് കരയാതെ പിടിച്ചു നിൽക്കാൻ നോക്കുകയായിരുന്നു
അമ്മു അച്ചുവിനെ സമാധനപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു അജുവിനും ഇത് കണ്ട് കണ്ണ് നിറയാൻ തുടങ്ങി കാരണം അവനു അറിയാമായിരുന്നു പ്രിയപ്പെട്ടവരുടെ അഭാവം നമുക്ക് എത്രത്തോളം വേദന ഉണ്ടാക്കും എന്ന് അജുവിൻ്റെ മനസ്സിലേക്ക് അവൻ്റെ പഴയ കുറേ കാര്യങ്ങൾ പെട്ടെന്ന് തന്നെ വന്നു പോവാൻ തുടങ്ങി അജുവിന് തല പൊളിയുന്ന പോലെ തോന്നി ഇതുവരെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല അവന് ആകെ എന്തോ പോലെ ആവാൻ തുടങ്ങി അജുവിൻ്റെ മുഖഭാവം അച്ചു ശ്രദ്ധിച്ചിരുന്നു )
അച്ചു : സാർ എന്താ പറ്റിയേ എന്തെങ്കിലും വയ്യായ തോന്നുന്നുണ്ടോ
അമ്മു : ഏട്ടാ എന്താ പറ്റിയേ ഡോക്ടറെ വിളിക്കണോ വെള്ളം വല്ലതും വേണോ കുടിക്കാൻ
അജു : ഹേയ് കുഴപ്പമില്ല ഞാൻ ഓക്കെ ആണ് നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സച്ചുവിനേയും ശരദ്ദേച്ചിയേയും കൂട്ടി വരാം
അച്ചു : സാർ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
അജു : എന്താ അച്ചു താൻ ചോദിക്ക്
അച്ചു : സാർ അച്ഛൻ അച്ഛന് എങ്ങിനെ ഉണ്ട്
അജു : ഞാൻ പറയുന്നത് കേട്ട് ടെൻഷൻ ആവരുത് അമ്മു നിന്നോടും കൂടിയാണ് അച്ഛന് കുറച്ച് ക്രിട്ടിക്കൽ ആണ് ഹെഡ് ഇഞ്ചുറി ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് ഇനി 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ ഇത് പറഞ്ഞത് നിങ്ങൾ പാനിക്ക് ആവില്ല എന്ന വിശ്വാസത്തോടെയാണ് അത് കൊണ്ട് നിങ്ങള് ടെൻഷൻ ആവാതെ ഇരിക്കാൻ നോക്ക് ഞാൻ പോയി അവരെ കൂടി വിളിച്ചിട്ട് വരാം
അച്ചു : സാർ എൻ്റെ അച്ഛന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളത്
അജു : അച്ചു ഞാൻ പറഞ്ഞതല്ലേ കരയരുത് ടെൻഷൻ ആവരുത് എന്ന് അമ്മു നീ അച്ചുവിനെ ഒന്ന് ഓക്കെ ആക്കി എടിക്ക് ഞാൻ അമ്മയേയും സച്ചുവിനേയും കൂട്ടി വരാം
അമ്മു : ഏട്ടൻ പോയിട്ട് വാ ഇവളെ ഞാൻ നോക്കിക്കോളാം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഏട്ടനെ വിളിച്ചോളാം
( അജു അവരെ അവിടെ നിറുത്തി അവൻ്റെ കാർ എടുത്തു നേരെ ശരദ്ദേച്ചിയെയും സച്ചുവിനേയും കൂട്ടാൻ പോയി
പോകുന്ന പോക്കിൽ അജു മനസ്സിൽ ഇങ്ങനെ ആലോചിച്ചു താൻ എന്തിനാണ് തനിക്ക് മുൻപരിചയം പോലും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി ഇത്ര റിസ്ക് എടുക്കുന്നേ എന്ന് എന്നാൽ അതിനുള്ള മറുപടി അവനു അപ്പോൾ തന്നെ മനസ്സിലേക്ക് വന്നു അജു ഒരാൾക്ക് അവസാനമായി കൊടുത്ത ഒരു വാക്ക് ഉണ്ട് അത് പാലിക്കാൻ ആണ് അവൻ്റെ ഈ ശ്രമങ്ങൾ മുഴുവനും അതിന് തടസമായി ആര് വന്നാലും അവൻ അതിനെ മറികടന്ന് പോകാൻ ഉള്ള മനസ്സോടെ തന്നെയാണ് നിന്നിരുന്നത് അങ്ങനെ ഓരോന്ന് ആലോചിച്ച് അജു അമ്മുവിൻ്റെ വീടിൻ്റെ അവിടെ എത്തി അജു അവിടെ കാർ സൈഡ് ആക്കി സച്ചുവിനേയും ശാരദയേയും വിൽക്കാൻ നടന്നു )
ശാരദ : മോനേ അജു കൃഷ്ണേട്ടന് എങ്ങിനെ ഉണ്ട്
അജു : ഒന്നും പറയാൻ ആയിട്ടില്ല 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത് സച്ചു എവിടെ അവനോട് ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ
ശാരദ : ഇല്ല ഞാൻ പറഞ്ഞിട്ടില്ല അവൻ അകത്ത് കിടക്കുന്നുണ്ട്
അജു : ചേച്ചി എന്നാ ഞാൻ അവനെ വിളിച്ചു വരാം നമുക്ക് വേഗം പോവാൻ നോക്കാം
ശാരദ : അച്ചുവിൻ്റെ അവസ്ഥ എന്താ മോനെ
അജു : അച്ചു ആകെ മൂടോഫ് ആണ് അമ്മുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട് അച്ചുവിനെ ഒന്ന് ഓക്കെ ആക്കി എടുക്കാൻ
ശാരദ : മോൻ എന്നാ സച്ചുവിനെ വിളിക്ക് നമുക്ക് പോവാൻ നോക്കാം
