ദീപ്തി : ഹലോ ഷൈജു സാർ എന്താ വിളിച്ചത്
എന്തെങ്കിലും ലീഡ് കിട്ടിയോ….
എന്ത് ?……
( ദീപ്തി ചോദിച്ച ചോദ്യങ്ങൾക്ക് എസ്ഐ ഷൈജു പറഞ്ഞ മറുപടി കേട്ട് ദീപ്തി ആകെ സ്റ്റക്ക് ആയി പോയിരുന്നു ഒരേ സമയം അവളുടെ മുഖത്ത് ദേഷ്യവും വിഷമവും ഒരുപോലെ വന്നു ഇത് ശ്രദ്ധിച്ച അനു ഫോൺ വാങ്ങി എസ്ഐ യോട് സംസാരിച്ചു )
അനു : ഹലോ സാർ എന്താ എന്ത് പറ്റി ഞാൻ പറഞ്ഞ സ്ഥലത്ത് നിന്ന് കാർ കണ്ടുകിട്ടിയില്ലേ
ഷൈജു : അത് പിന്നെ മാഡം
അനു : എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്താണെങ്കിലും പറയൂ
ഷൈജു: കാർ മാഡം പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട് പക്ഷേ ചെറിയ ഒരു പ്രശ്നം ഉണ്ട്
അനു : എന്താ എന്ത് പറ്റി
ഷൈജു : അത് മാഡം ഞങ്ങൾ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാണുന്നത് നിങ്ങളുടെ ആ കാർ മുഴുവൻ ആയും കത്തി നശിച്ച നിലയിൽ ആണ് മാഡം സേഫ് ആയിട്ടല്ലേ കാർ പാർക്ക് ചെയ്തത്
അനു : നോ വേ അങ്ങനെ വരാൻ ഒരു വഴിയും ഇല്ല ഞാൻ പാർക്ക് ചെയ്ത് പോരുമ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ പിന്നെ എങ്ങനെ
ഷൈജു : അത് അറിയില്ല മാം ആൾ താമസം ഇല്ലാത്ത ഏരിയ ആയത് കൊണ്ട് കാർ കത്തിയത് ആരും കാണാനും വഴിയില്ല
എന്തായാലും ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്തെങ്കിലും തുമ്പ് കിട്ടിയാൽ ഞാൻ അറിയിക്കാം എന്നാ ഓക്കെ
അനു : ഹാ ഓക്കെ
ദീപ്തി : അനു ഇനി വീട്ടിൽ എന്ത് പറയും നീ സത്യം പറ നീ കാർ സേഫ് ആയിട്ടാണോ പാർക്ക് ചെയ്തത്
അനു : എൻ്റെ ദീപ്തി ഞാൻ എന്തിന് നിന്നോട് നുണ പറയണം ഞാൻ കാർ സേഫ് ആയിട്ട് തന്നെയാ പാർക്ക് ചെയ്തത് എന്നാലും ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല ആ എസ്ഐ ഷൈജു എന്തെങ്കിലും ലീഡ് ഉണ്ടായാൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ദീപ്തി : അച്ഛനോടും ചെറിയച്ചനോടും ഇനി എന്താ പറയുക നമ്മൾ
അനു : ഏട്ടൻ വരട്ടെ ഏട്ടനോട് നമുക്ക് സംസാരിക്കാം ഏട്ടൻ പറഞ്ഞാൽ പിന്നെ അച്ഛനും വല്യച്ഛനും ഒന്നും പറയില്ല
( ഇതേ സമയം ദീപ്തിയുടെ കാറിന് ചുറ്റും നടന്ന് പരിശോധിക്കുകയായിരുന്നു ഷൈജു എന്നാല് ഒരു തെളിവ് പോലും അവിടെ നിന്നും കിട്ടിയില്ല
ഷൈജു എത്ര സൂക്ഷ്മതയോടെയാണോ നോക്കുന്നത് അതിലും സൂക്ഷ്മമായി മറ്റു ചിലർ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഇതൊന്നും അറിയാതെ ഷൈജുവും കൂടെയുള്ള പോലീസുകാരും പരിശോധന കഴിഞ്ഞ് മടങ്ങി അവർ പോയത് കണ്ട് അവിടെ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്ന ആളുകളിലെ ഒരാള് ഫോൺ എടുത്തു കോൾ ചെയ്തു.
ഹലോ സാർ എല്ലാം ഓക്കെ ആണ് കാറിൻ്റെ ഡീറ്റെയിൽസ് എടുക്കാൻ കൊടുത്തിട്ടുണ്ട് പിന്നെ ആ കാർ സാർ പറഞ്ഞ പോലെ തന്നെ കത്തിച്ചു കളഞ്ഞിട്ടുണ്ട് ബാക്കി ഡീറ്റെയിൽസ് കിട്ടിയിട്ട് പറയാം സാർ ഓക്കെ സാർ ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ…
ഓക്കെ ശരി സാർ
കോൾ ചെയ്തു ഫോൺ കട്ട് ആക്കിയപ്പോൾ അയാളുടെ ഫോണിൽ അയാൾ സംസാരിച്ച അയാളുടെ സാറിൻ്റെ പേര് സേവ് ചെയ്തത് ഇങ്ങനെ ആയിരുന്നു…
അർജുൻ സാർ …….
തുടരും…….
ഈ പാർട്ട് എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവും എന്ന് എനിക്ക് അറിയില്ല എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഇപ്പോഴും പറയുന്നപോലെ നിങ്ങളുടെ ഓരോ ലൈക്കും അത് പോലെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
എല്ലാവരോടും സ്നേഹം മാത്രം ❤️….
