അച്ചുവിൻ്റെ രാജകുമാരൻ – 8 16അടിപൊളി 

അജു : ആ ചേട്ടാ ഞങ്ങൾ ഒരു അര മണിക്കൂറിന് ഉള്ളിൽ അവിടെ എത്താം ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ അത് വരെ ഒന്ന് അവിടെ നിൽക്കുമോ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി

ഓട്ടോ ചേട്ടൻ : ഓ ഞാൻ ഇവിടെ ഉണ്ടാവും നിങ്ങൾ വന്നിട്ടേ പോകുന്നുള്ളൂ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം

അജു : താങ്ക്യൂ ചേട്ടാ ഞങ്ങൾ ദാ വരുന്നു

ഓട്ടോ ചേട്ടൻ : ആ ഓക്കേ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം

( അജു ഫോൺ കട്ട് ആക്കി അപ്പോഴേക്കും അമ്മു വെള്ളം കൊണ്ട് വന്നു അച്ചുവിൻ്റെ മുഖത്തേക്ക് തെളിച്ചു കൊണ്ട് അവളെ വിളിക്കാൻ തുടങ്ങിയിരുന്നു അകത്തേക്ക് കയറിയ അജു നോക്കുമ്പോൾ കാണുന്നത് അച്ചുവിനെ വിളിക്കാൻ ശ്രമിക്കുന്ന അമ്മുവിനേയും ശാരദേയും ആണ് അജു അവരെ മാറ്റി നിർത്തി കുറച്ച് വെള്ളം എടുത്ത് അച്ചുവിൻ്റെ മുഖത്തേക്ക് തെളിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി വിളിച്ചപ്പോൾ അച്ചു ചെറുതായി കണ്ണു തുറന്നു അത് കണ്ടു അമ്മുവും ശാരദയും ഒന്ന് നെടുവീർപ്പ് ഇട്ടു പതിയെ ബോധം വീണ്ടെടുത്ത അച്ചുവിന് അവൾക്ക് വന്ന ഫോൺ കോളിനെ കുറിച്ച് ഓർമ്മ വന്നതും അച്ചു കരയാൻ തുടങ്ങി ശാരദയും അമ്മുവും അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നാൽ കാര്യങ്ങളുടെ സീരിയസ്നസ് അറിയുന്ന അജു അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി )

അജു : അതേയ് നമുക്ക് ഹോസ്പിറ്റലിൽ പോവണം നിങ്ങൾ വേഗം ഡ്രസ്സ് ഒന്ന് മാറുമോ
അച്ചു : സാർ എൻ്റെ അച്ഛന് എന്തെങ്കിലും
അജു : അച്ചു താൻ ചെന്ന് ഡ്രസ്സ് ഒന്ന് മാറി വാ അമ്മു നീയും ചെല്ല് അച്ചുവിൻ്റെ കൂടെ പിന്നെ സച്ചുവിനെ ഇപ്പൊ വിളിക്കേണ്ട അവൻ ഉറങ്ങിക്കോട്ടെ നിങ്ങളെ ഹോസ്പിറ്റലിൽ ആക്കി സച്ചുവിനെ പിന്നെ ഞാൻ കൊണ്ട് വന്നോളാം
ശാരദ : അമ്മു എന്നാ നിങ്ങള് വേഗം പോയി മാറ്റി വാ
അജു : ഞാൻ വണ്ടിയുടെ അടുത്ത് ഉണ്ടാവും നിങ്ങള് അങ്ങോട്ട് വന്നാൽ മതി
ശാരദ : ആ മോനേ ഒരു അഞ്ചു മിനുട്ട് ഇപ്പൊ വരാം അമ്മു നീയും മാറ്റാൻ ഉള്ളത് അങ്ങോട്ട് കൊണ്ട് പൊയ്ക്കോ എന്നിട്ട് വേഗം രണ്ടാളും മാറ്റി വാ

( അവർ ഡ്രസ്സ് മാറ്റാൻ നിന്ന സമയം അജു റോഡിലേക്ക് നടന്നു
റോഡിൽ എത്തിയ അജു വേഗം ഫോൺ എടുത്തു ഒരു കോൾ ചെയ്തു
ആ ഫോൺ മറ്റൊരിടത്ത് ബെൽ അടിച്ചു അത് അന്ന് ജോണിനെയും കൂട്ടരേയും പഞ്ഞിക്കിട്ട കറുത്ത വസ്ത്ര ധാരികൾ വന്ന പജീറോയുടെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ഒരാളുടെ പോക്കറ്റിൽ നിന്നും ആയിരുന്നു അജു അയാളോട് കാര്യങ്ങൾ പറഞ്ഞു എന്താ ഉണ്ടായത് എന്ന് അന്വേഷിക്കാനും പറഞ്ഞു അജു പറഞ്ഞതിനെല്ലാം അയാൾ മറുത്ത് ഒന്നും പറയാതെ സൂക്ഷ്മതയോടെ കേട്ട് നിന്നു അവസാനം എന്താണ് ഉണ്ടായത് എന്ന് നോക്കിയിട്ട് പറയാം എന്ന് പറഞ്ഞുകൊണ്ട് ആ കോൾ കട്ട് ആക്കി
ഫോൺ കട്ട് ആയതും ആ പജീറോ ഒരു ഇരംമ്പലോടെ കുതിച്ചു പാഞ്ഞു അജുവിൻ്റെ കോളിംഗ് കഴിഞ്ഞപ്പോഴേക്കും അച്ചുവും അമ്മുവും ഡ്രസ്സ് മാറി വന്നിരുന്നു )

അജു : ശാരദ്ദേച്ചി എവിടെ
അമ്മു : അമ്മ ഡ്രസ്സ് മാറ്റി വന്നതാ പക്ഷേ സച്ചുട്ടൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു അവനെ ഒറ്റക്ക് ആക്കേണ്ട എന്ന് പറഞ്ഞു അമ്മ അവിടെ നിന്നു ഏട്ടൻ ഇനി വരുമ്പോൾ രണ്ടു പേരെയും കൊണ്ട് വന്നാൽ മതി
അച്ചു : സാർ അച്ഛന് എന്തെങ്കിലും അരുതാത്തത്
അജു : അച്ചു താൻ ഇങ്ങനെഡൗൺ ആവല്ലേ അച്ഛന് ഒന്നും പറ്റില്ല നിങ്ങൾ വേഗം വണ്ടിയിൽ കയറ്

( അജു അവരെ രണ്ടു പേരെയും കൂട്ടി സിറ്റി ഹോസ്പിറ്റലിലേക്ക് പോയി അജു കേരളത്തിലെ റോഡിലൂടെ ഒരു Mustarng നു എത്ര വേഗത്തിൽ പോകാൻ പറ്റുമോ അത്രയും വേഗത്തിൽ പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു അധികം വൈകാതെ തന്നെ അവർ
ഹോസ്പിറ്റലിൽ എത്തി അവർ നേരെ കാഷ്വാലിറ്റിയിലേക്ക് ചെന്നു അജു ഡോക്ടറെ കണ്ട് സംസാരിക്കാൻ തുടങ്ങി )

അജു : ഡോക്ടർ ഞാൻ അർജുൻ ഇവിടെ ആക്സിഡൻ്റ് ആയി അഡ്മിറ്റ് ആയിട്ടുള്ള കൃഷ്ണൻ എന്നയാളുടെ ഫാമിലി ഫ്രണ്ട് ആണ് നേരത്തെ ഫോണിലൂടെ നമ്മൾ സംസാരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *