ദീപ്തി : അല്ലാ എങ്ങോട്ടാ രണ്ടാളും ഈ നേരത്ത് പോണേ
മോഹൻ : മോളെ ഞങ്ങൾ ഒന്ന് ബാംഗളൂർ പോവുകയാ
അനു : എന്താ വല്യച്ചാ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ
മോഹൻ : പ്രോഗ്രാം ഒന്നും ഇല്ല മോളെ ജസ്റ്റ് ഒരു ബിസിനസ് ട്രിപ്പ്
നിങ്ങളുടെ ഏട്ടന് ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ വേണ്ടി കുറച്ച് പേപ്പർ വർക്സും മറ്റും ഉണ്ട് അത് റെഡി ആക്കാൻ ആണ്
ദീപ്തി : അല്ലാ അപ്പോ ഏട്ടൻ വരുന്നില്ലേ
റാം : ഇല്ല മോളെ ഞാനും അച്ഛനും മാത്രമേ പോകുന്നുള്ളൂ
ആദ്യം ഞങ്ങൾ പോയി എല്ലാം ഒന്ന് റെഡി ആക്കട്ടെ എന്നിട്ട് ഏട്ടനേയും കൂട്ടി പിന്നെ ഒരു ദിവസം പോയി എല്ലാം സെറ്റ് ആക്കാം
അനു : എയർപോർട്ടിലേക്ക് എങ്ങനെയാ പോകുന്നെ
റാം : ദീപു വരുന്നുണ്ട് കൂടെ അവൻ ഞങ്ങളെ അവിടെ ഡ്രോപ്പ് ചെയ്ത് തിരികെ വരും
മോഹൻ : നിങ്ങളിപ്പോൾ വന്നതല്ലേ ഉള്ളൂ ആദ്യം പോയി എന്തെങ്കിലും കഴിക്കാൻ നോക്ക്
റാം : അതെ നിങ്ങള് പോയി എന്തെങ്കിലും കഴിക്ക് നമുക്ക് പോയി വന്നിട്ട് കാണാം
മോഹൻ : ഡാ ദീപു
ദീപു : എന്താ അച്ഛാ
മോഹൻ : വാ നമുക്ക് ഇറങ്ങാൻ നോക്കാം
ദീപു : ആ ദാ വരുന്നു
ലക്ഷ്മി : മോഹനേട്ടാ സൂക്ഷിച്ച് പോണേ
റാമേ നിന്നോട് കൂടിയാ പറയുന്നത്
റാം : എന്താ ഏട്ടത്തി ഞങ്ങൾ എന്താ കൊച്ചു കുട്ടികൾ വല്ലതും ആണോ
അനിത : എൻ്റെ ഏട്ടാ ഏട്ടത്തി പറഞ്ഞത് ഒന്ന് കേൾക്ക് ചുറ്റും ശത്രുക്കൾ ഉള്ളതാ
മോഹൻ : അനിതേ ആ കാര്യം ഓർത്ത് നിങ്ങൾ ആരും പേടിക്കേണ്ട കാരണം നമുക്ക് എതിരെ ചെറുവിരൽ അനക്കാൻ പോലും ദൈര്യം ഉള്ള ആരും ഇപ്പൊ ഈ നാട്ടിൽ ഇല്ല
( മോഹൻ അങ്ങനെ പറയുമ്പോൾ പോലും ഉള്ളിൽ എവിടെയോ ഒരു ഭയം ഉടലെടുത്തിരുന്നു ആ ഭയത്തിൻ്റെ ഉറവിടം തേടിയാണ് ഈ യാത്ര പോലും )
ദീപു : അച്ഛാ, ചെറിയച്ചാ നമുക്ക് ഇറങ്ങാം ഇപ്പൊ ഇറങ്ങിയില്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ് ആവും
മോഹൻ : ആ എന്നാ ഇറങ്ങാം
ലക്ഷ്മി ഞങ്ങൾ പോയിട്ട് വരാം
ലക്ഷ്മി : സൂക്ഷിച്ച് പോയിട്ട് വരൂ
അനിത : ഏട്ടാ നോക്കി പോണേ
റാം : നിങ്ങൾ ടെൻഷൻ ആവാതെ ഞങ്ങൾ ഇത് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ഇങ്ങനെ പോകുന്നെ
അനിത : അതെ എന്നാലും
റാം : ഞങ്ങൾ അവിടെ എത്തി ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ അടുത്ത ഫ്ലൈറ്റിന് നാട്ടിലേക്ക് തിരിച്ചു വരും കേട്ടോ
അനിത : മ്മ്മ്
ദീപു : എന്നാ പോവാം
( ദീപു മോഹനും റാമുമായി എയർപോർട്ടിലേക്ക് പുറപ്പെട്ടു )
ലക്ഷ്മി : അല്ല മോളെ കാർ നമ്മുടെ മറ്റേ കാർ എവിടെ
ദീപ്തി : കാറിന് ചെറിയ ഒരു കംപ്ലൈൻ്റ് വർക്ക്ഷോപ്പിൽ കൊടുത്തിരിക്കുകയാണ് പിന്നെ ജോണിൻ്റെ കാർ എടുത്ത് ഞങ്ങൾ ഇങ്ങു പോന്നു
അനിത : അല്ല മോളെ ജോണിന് ഇപ്പൊ എങ്ങനെയുണ്ട് അരുണും വരുണും എന്ത് പറയുന്നു
അനു : എല്ലാവരും ഓക്കെ ആണ് അമ്മാ നാളെ കഴിഞ്ഞ് ക്ലാസിൽ വരും എന്ന് പറഞ്ഞിട്ടുണ്ട് അവർ
ലക്ഷ്മി : അവരോട് ഇനിയെങ്കിലും പ്രശ്നത്തിന് പോവാതെ പഠിക്കാൻ പറ പിന്നെ മറ്റവൻ നമ്മുടെ ദീപുവിൻ്റെ ഫ്രണ്ട് ആയത് കൊണ്ട് മാത്രം ആണ് അച്ഛനും ചെറിയച്ഛനും ഇതിൽ ഇടപ്പെടാത്തത് മനസ്സിലായോ
ദീപ്തി : മ്മ്മ് മനസ്സിലായി
അനിത : നിങ്ങള് പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം
( ദീപ്തിയും അനുവും മുകളിലെ അവരുടെ റൂമുകളിലേക്ക് പോയി ഫ്രഷ് ആവാൻ കയറി.
കുറച്ച് കഴിഞ്ഞ് രണ്ടുപേരും ഫ്രഷ് ആയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫുഡ് കഴിക്കാൻ ഡയനിങ് ടേബിളിൽ ചെന്നിരുന്നു അനിതയും ലക്ഷ്മിയും അവർക്ക് വേണ്ട ഫുഡ് കൊണ്ടുവന്നു കൊടുക്കുകയായിരുന്നു
അങ്ങനെ അനുവും ദീപ്തിയും ഫുഡ് കഴിക്കുകയായിരുന്നു ആ സമയം ദീപ്തിയുടെ ഫോൺ റിംഗ് ചെയ്തു സ്ക്രീനിൽ എസ്ഐ ഷൈജു എന്ന് കാണിക്കുന്നത് കണ്ട് ദീപ്തി ഒന്ന് പതറി
അനുവിന് കാര്യം മനസിലായി അവർ വേഗം കഴിക്കൽ നിർത്തി ഫോൺ എടുത്തുകൊണ്ട് മുകളിലെ അവരുടെ റൂമിലേക്ക് പോയി
അനിത അവരോട് എന്താ കഴിക്കാത്തെ എന്ന് ചോദിച്ചപ്പോൾ മതിയായി എന്ന് പറഞ്ഞു കൊണ്ട് ആണ് രണ്ടു പേരും മുകളിലേക്ക് കയറിയത് ശേഷം അവർ ഫോൺ എടുത്തു എസ്ഐ ഷൈജുവിന് തിരിച്ച് വിളിച്ചു )
