അമ്മു : എന്താടി എന്ത് പറ്റി
അജു : അച്ചു താൻ ഓക്കെ ആണോ എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അമ്മു : അച്ചൂസെ എന്താ ഡീ പറ്റിയത്
അച്ചു : അമ്മു അച്ഛൻ
അമ്മു : അച്ഛൻ അച്ഛന് എന്താ പറ്റിയത്
അച്ചു : അച്ഛന് ആക്സിഡൻ്റ് ആയി എന്ന് ഹോസ്പിറ്റലിൽ നിന്ന് വിളിച്ച് പറഞ്ഞു ഇപ്പൊ സീരിയസ് ആണ് എന്നാ പറയുന്നേ
അമ്മു : ആരാ നിന്നെ വിളിച്ചേ എന്താ ഉണ്ടായേ
അച്ചു : അറിയില്ല എനിക്ക് തല കറങ്ങുന്ന പോലെ തോന്നു……
( അച്ചു പറഞ്ഞു മുഴുമിക്കും മുൻപേ തന്നെ അവളുടെ ബോധം മറഞ്ഞിരുന്നു
വീഴാൻ പോയ അച്ചുവിനെ അജു വേഗം കൈകളിൽ കോരിയെടുത്തു
( അച്ചുവിൻ്റെ അവസ്ഥ കണ്ടു അമ്മു പേടിച്ച് കരയാൻ തുടങ്ങി അത് കേട്ട് പുറത്തേക്ക് വന്ന ശാരദ കാണുന്നത് അജുവിൻ്റെ കൈകളിൽ ബോധമില്ലാതെ കിടക്കുന്ന അച്ചുവിനെയാണ് )
ശാരദ : എന്താ മോളെ അച്ചുവിനു എന്താ പറ്റിയെ
അജു : ബോധം പോയതാ പേടിക്കാൻ ഇല്ല
ശാരദ : മോനേ അവളെ അകത്തേക്ക് കിടത്തുമോ…
ഡീ അമ്മു എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്
അമ്മു : അമ്മേ അത് അത് പിന്നെ അച്ചുവിൻ്റെ അച്ഛനെ
ശാരദ : കൃഷ്ണേട്ടന് എന്താ പറ്റിയെ
അമ്മു : അമ്മേ അത് കൃഷ്ണേട്ടന് ഒരു ഒരു
ശാരദ : നീയിങ്ങനെ കരയാതെ കാര്യം പറ അമ്മു
അജു : ചേച്ചി അത് പിന്നെ അച്ചുവിൻ്റെ അച്ഛന് ഒരു ചെറിയ ഒരു ആക്സിഡൻ്റ് സംഭവിച്ചു എന്ന് പറഞ്ഞു ഒരു കോൾ വന്നിരുന്നു അത് കേട്ട് അധികം വൈകാതെ തന്നെ അവളുടെ ബോധം പോയി വീഴുന്നതിന് മുൻപ് ഞാൻ താങ്ങി എടുത്തു
കുറച്ച് വെള്ളം കൊണ്ടുവരുമോ അവളെ ഒന്ന് എണീപ്പിക്കാൻ വേണ്ടിയാണ്
ശാരദ : അമ്മു നീ വേഗം കുറച്ച് വെള്ളം എടുത്ത് വാ
അജു : അമ്മു അച്ചുവിൻ്റെ ഫോൺ താ
അമ്മു : ദാ ഏട്ടാ വെള്ളം ഞാൻ ഇപ്പൊ കൊണ്ട് വരാം
( അമ്മു കൊടുത്ത അച്ചുവിൻ്റെ ഫോൺ ബാറ്ററി ഇട്ടു സ്വിച്ച് ഓൺ ആക്കിയപ്പോൾ തന്നെ അതിലേക്ക് കോൾ വന്നു അജു വേഗം അത് അറ്റൻ്റ് ചെയ്ത് സംസാരിച്ചു )
അജു : ഹലോ
ഓട്ടോ ചേട്ടൻ : ഹലോ ഈ കൃഷ്ണൻ എന്ന് പറയുന്ന ആളുടെ മകളുടെ നമ്പർ ആണോ ഇത്
അജു : അതെ ചേട്ടാ എന്താ പ്രശ്നം
ഓട്ടോ ചേട്ടൻ : അതേ ഞാൻ ഒരു ഓട്ടം കഴിഞ്ഞ് വരികയായിരുന്നു അപ്പോൾ റോഡ് സൈഡിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു ഇയാൾ ചെറിയ ഒരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആംബുലൻസ് വിളിച്ചു നോക്കിയപ്പോൾ കിട്ടിയില്ല പിന്നെ ഞാൻ എൻ്റെ ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു ഹോസ്പിറ്റലിൽ ഉളളവർ ഇയാളുടെ പേഴ്സ് തന്നു അതിലെ ഐഡി കാർഡിൽ നിന്നാണ് ഇയാളുടെ പേര് മനസ്സിലായത് പേഴ്സിൽ അച്ചുട്ടി എന്ന പേരിൽ ഈ നമ്പർ ഉണ്ടായിരുന്നു അതാ ഇതിലേക്ക് വിളിച്ചത് നിങ്ങള് അയാളുടെ ആരായിട്ടാ വരിക
അജു : ഞാൻ അവരുടെ ഒരു ഫാമിലി ഫ്രണ്ട് ആണ് ഏത് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ആക്കിയെ ഇപ്പൊ എന്താ ആളുടെ അവസ്ഥ
ഓട്ടോ ചേട്ടൻ : ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ആണ് ആൾക്ക് കുറച്ച് സീരിയസ് ആണ് നിങ്ങള് പറ്റുമെങ്കിൽ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വരാൻ നോക്കുമോ
അജു : ചേട്ടാ ഞങ്ങൾ ഇപ്പൊ തന്നെ വരാം പിന്നെ ഒരു ഹെൽപ്പ് ചെയ്യുമോ ഡോക്ടർക്ക് ഒന്ന് ഫോൺ കൊടുക്കുമോ
ഓട്ടോ ചേട്ടൻ : ഒരു മിനുട്ട് ഇപ്പൊ കൊടുക്കാം
ഡോക്ടർ : ഹലോ
അജു : ഹലോ ഡോക്ടർ ഞാൻ അർജുൻ ഇപ്പൊ ആക്സിഡൻ്റ് ആയി വന്ന പേഷ്യൻ്റിൻ്റെ ഫാമിലി ഫ്രണ്ട് ആണ് ആളുടെ ഇപ്പോഴത്തെ അവസ്ഥ എന്താ എന്നൊന്ന് പറയാമോ
ഡോക്ടർ : മിസ്റ്റർ അർജുൻ ആളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം ആണ് ഹെഡ് ഇഞ്ചുറി ഉണ്ട് നിങ്ങൾ ഇങ്ങോട്ട് വരാൻ നോക്കുമോ ആൾക്ക് ഇപ്പൊ ഒരു സർജറി ഉണ്ട് അത് കഴിഞ്ഞാലേ എന്തെങ്കിലും ഹോപ്പ് ഉണ്ടോ എന്ന് പറയാൻ പറ്റൂ നമുക്ക് മാക്‌സിമം ശ്രമിക്കാം എന്നാ ഓക്കെ
അജു : ഓക്കെ ഡോക്ടർ ഞങ്ങൾ ഇപ്പൊ തന്നെ വരാം
ഓട്ടോ ചേട്ടൻ : ഹലോ
ഡോക്ടർ പറഞ്ഞത് നിങ്ങള് കേട്ടില്ലേ അങ്ങേർക്ക് കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് കൊണ്ടുവന്നു കാണിച്ച് കൊടുത്തോളൂ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ അതാ
