ഐശ്വര്യാർത്ഥം – 2 6അടിപൊളി 

“നോ സാന്ദ്ര, ഐയാം നോട്ട് ദാറ്റ്‌ ടൈപ് ഓഫ് പേഴ്സൺ. സൊ പ്ലീസ്….”

“ജീവൻ പേടിക്കണ്ട, നോ വൺ വിൽ നോ. ഇവിടേക്ക് ആരും വരേം ഇല്ല. ലെറ്റസ്‌ ഹാവ് എ ഗുഡ് ടൈം….”

“പ്ലീസ് സാന്ദ്ര ലീവ് മി. എനിക്ക് ഇതിന് പറ്റില്ല, സോറി….”

ജീവൻ അതും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി. നിരാശ തോന്നിയെങ്കിലും തന്റെ സൗന്ദര്യത്തിൽ ഉള്ള വിശ്വാസം കൊണ്ട് താൻ ആഗ്രഹിച്ചത് തനിക്ക് കിട്ടുമെന്ന മനോഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

 

ലാബിൽ നിന്ന് പുറത്തിറങ്ങി ജീവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടുപോയി. സാന്ദ്രയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം അവൻ പ്രേതീക്ഷിച്ചിരുന്നില്ല. ഷർട്ട്‌ നേരെയാക്കി അവൻ തിരിച്ച് നടന്നു. അപ്പോഴാണ് എതിരെ മേഘന വരുന്നത് കണ്ടത്.

 

“എന്താ സാർ ഇവിടെ, ടെസ്റ്റിങ് എന്തേലും ഉണ്ടോ…..?”അവനെ കണ്ട അവൾ ചോദിച്ചു..

“ഏയ്… ഞാൻ ചുമ്മാ…”

“സാറിന്റെ ചുണ്ടിൽ എന്ത് പറ്റി…..?”

അവന്റെ ചുണ്ടിൽ പറ്റിയ ചുവന്ന ലിപ്സ്റ്റിക്ക് കണ്ട് അവൾ ചോദിച്ചു. ജീവൻ ആ സമയം ആകെ ചൂളി പോയി. ചുണ്ടിൽ സാന്ദ്രയുടെ ലിപ്സ്റ്റിക്ക് ആണ്. അവൻ അത് വേഗം തുടച്ചു. ആ സമയം തന്നെ സാന്ദ്ര ലാബിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നു. മേഘനയെ കണ്ട് സാന്ദ്രയും ഒന്ന് ഞെട്ടിയെങ്കിലും അവൾ മുഖത്ത് ഒരു ചിരി വരുത്തി.

 

“അഹ് സിസ്റ്റർ മേഘന, എന്താ ഇവിടെ…..?”

“ഞാൻ…. റൌണ്ട്സ് കഴിഞ്ഞിട്ട്….”

“ഓഹ് ഓക്കേ, അപ്പൊ ഡോക്ടർ എല്ലാം പറഞ്ഞ പോലെ….”

അതും പറഞ്ഞ് സാന്ദ്ര അവിടെ നിന്ന് പോയി. മേഘന ജീവനെ നോക്കി. അവൻ ആകെ ചമ്മിയ അവസ്ഥയിൽ ആയിരുന്നു.

“മേഘന…. ഫുഡ്‌ കഴിച്ചോ….? “അവൻ കഷ്ടപ്പെട്ട് ചോദിച്ചു.

“കഴിക്കാൻ പോവാണ്…..”അവൾ ചെറിയ താല്പര്യ കുറവോടെ പറഞ്ഞു.

“അഹ്…. എന്നാ പൊക്കൊളു…..”

 

അവൾ വേറൊന്നും പറയാതെ നടന്നു. അവൾ ആരോടെങ്കിലും പറയോ എന്നൊരു പേടി അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇല്ലെന്ന് സമാധാനിക്കാം. ജീവൻ തിരിച്ച് റൂമിലേക്ക് നടന്നു.

 

ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് മനോജ്‌ തന്ന നമ്പറിൽ വിളിക്കാൻ മറന്ന കാര്യം അവൻ ഓർത്തത്. ഉച്ചക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് സാന്ദ്ര വന്ന് വിളിച്ചത്. പിന്നെ ഉണ്ടായ സംഭവം കാരണം ബാക്കി എല്ലാം വിട്ട് പോയി. അവൻ വേഗം ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്തു.

 

“ഹലോ…..”

“ഹലോ, ഞാൻ ജീവൻ. നിർവാന ക്ലബ്ബിൽ നിന്ന് മനോജ്‌ പറഞ്ഞിട്ട്…..”

“അഹ് മനസിലായി ബ്രോ, പറഞ്ഞോളൂ….”

“അഹ് അപ്പൊ നമുക്ക് ഒന്ന് മീറ്റ് ചെയ്യണ്ടേ….”

“വേണം ബ്രോ, മനോജ്‌ പറഞ്ഞു ബ്രോ വിളിക്കും എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിച്ചോളാൻ. ഫോട്ടോ ഒക്കെ കണ്ടു ഞങ്ങൾ ഓക്കേ ആണ്….”

“ഹ്മ്മ് നാളെ ഞങ്ങൾ ഫ്രീയാണ്, നാളെ മീറ്റ് ചെയ്താലോ…..?”

“നാളെ വൈകിട്ട് ആയാലോ ബ്രോ, വർക്ക്‌ ഉണ്ടെ….”

“ഓക്കേ ബ്രോ, നിങ്ങൾ സിറ്റിയിൽ തന്നെയാണോ….?”

“അഹ് ബ്രോ വടല ഭാഗത്താണ്….”

“അഹ് ഞങ്ങൾ സെൻട്രൽ ആണ്. ഒരു കോഫീ ഷോപ്പിൽ മീറ്റ് ചെയ്യാം. അതല്ലേ നല്ലത്. സ്ഥലം ഞാൻ മെസ്സേജ് അയക്കാം. എന്താ….? ”

“അഹ് ബ്രോ മതി സെറ്റ്….”

“ഓക്കേ ശെരി എന്നാ….”

 

അവൻ ഫോൺ വച്ചു. സംസാരം കേട്ടിട്ട് നല്ല ആവേശം ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. ചിലപ്പോ ഐഷുവിന്റെ ഫോട്ടോ കണ്ടിട്ട് ആവും… അവൻ മനസ്സിൽ പറഞ്ഞു. വീട്ടിലേക്ക് പോവാനായി ഇറങ്ങിയ സമയത്താണ് വേദിക ഷിഫ്റ്റ്‌ കഴിഞ്ഞ് അവന്റെ റൂമിലേക്ക് വന്നത്.

“അഹ് നി ഇറങ്ങിയില്ലേ ഇതുവരെ….?” റൂമിലേക്ക് വന്ന അവൾ ചോദിച്ചു.

“അഹ് ഇറങ്ങാണ്, നിന്റെ ഡ്യൂട്ടി കഴിഞ്ഞാ….?”

“അഹ് കഴിഞ്ഞു. ഇതെന്താടാ നി ഇപ്പൊ ലേഡീസ് പെർഫ്യൂം യൂസ് ചെയ്ത് തുടങ്ങിയോ, നല്ല സ്മെൽ….”

ജീവൻ ഒന്ന് കിടുങ്ങി. നേരെത്തെ സാന്ദ്ര തന്നെ കെട്ടിപിടിച്ചപ്പോ ആയതായിരിക്കും.അവൻ വേഗം കോട്ട് ഊരി കൈയിൽ പിടിച്ചു.

“അഹ് അത്….ഇന്ന് ഐഷുന്റെ മാറി അടിച്ചേ, അതാ….”

“ഓഹ്.ഐഷു എന്ത് പറയുന്നു. എന്റെ പിള്ളേർ ഹാപ്പി അല്ലേ….?”

Leave a Reply

Your email address will not be published. Required fields are marked *