പയ്യനാണ്. 21 എന്നൊക്കെ പറയാം എന്നെ ഉള്ളു, ആര് കണ്ടാലും ഒന്നും നോക്കി പോവുന്ന കൗമാരം ഇനിയും വിടാത്ത ഓമന മുഖം, തുടുത്ത കവിളുകൾ, കഷ്ടിച്ച് അഞ്ചര അടി ഉയരം, 50 കിലോ ഭാരം, ഡിഗ്രീ കഴിഞ്ഞ് തട്ടിമുട്ടി പണികളും, കൂടുതൽ സമയവും ചുമ്മാ ഇരിപ്പും ആയി സമയം തള്ളി നീക്കിയ അവൻ. കൂട്ടുകാരന്റെ നിർബന്ധം മൂലം അവൻ ജോലി ചെയുന്ന റിസോർട്ടിൽ അക്കൗണ്ടന്റ് ആയി ചേരുന്നു, നാളെ തന്നെ ജോയിൻ ചെയ്യണം. അതിനുള്ള യാത്രയിൽ ആയിരുന്നു അവൻ ,ചെറുതായി ഒന്ന് വഴി തെറ്റി ഇറങ്ങേണ്ട സ്റ്റോപ്പിന് 2,3 മുന്നേ ഇറങ്ങി, ഇനിയിപ്പോൾ ഇവിടന്ന് ആ റൂട്ടിൽ ബസ്സും ഇല്ല നടക്കുകയെ വഴിയുള്ളു, ബസ് സ്റ്റോപ്പിൽ നിന്ന് ഒരു ചായ കുടിക്കൊപ്പം വഴി ചോദിച്ച് മനസിലാക്കിയ ശേഷം.ഏകദേശം ഏഴു മണിയോടെ അവനും പാടവരമ്പത്തേക്കു ഇറങ്ങി, മനസിലാക്കാക്കിയത് വച്ച് ഇ വഴി ഒരു 3 കിലോമീറ്റർ നടന്നാൽ 8 മണിക്ക് മുന്നേ തനിക്കു റിസോർട്ടിൽ എത്താം. വരുൺ പാടത്തുകൂടി പഴയ നോക്കിയ മൊബൈൽ ഫോണിന്റെ ടോർച്ചും തെളിച്ചു മുന്നോട്ടു നടന്നു.
പണ്ടാരമലയുടെ ഒത്ത തുഞ്ചത്തു മാണിക്യൻ അക്ഷമനായി കാത്തിരുന്നു. തമിഴിനാട്ടിൽ നിന്ന് അതിർത്തി കേരളഗ്രാമങ്ങളിൽ മോഷണം നടത്തി തിരിച്ചു തമിഴ് ഉൾഗ്രാമങ്ങളിലേക്കു തന്നെ വലിയുക ഇതാണ് മാണിക്യന്റെ ശീലം, അതിലും ഉപരി ഇയാളുടെ മോഷണ സമയം 7-10 ആണ്. ആ സമയം ആളുകൾ തീർത്തും തിരക്കിൽ ആയിരിക്കും എന്നാണ് മാണിക്യന്റെ ഭാഷ്യം. കനത്ത മോഷണം ഒന്നുമല്ല, തിണ്ണയിലും അടുക്കളപ്പുറത്തും ഇരിക്കുന്ന ഓട്ടുപാത്രം, ഇരുമ്പു ഐറ്റം അങ്ങനെ ഒരു ലൊട്ടു
ലൊടുക്ക് കള്ളൻ… സമയം ആയി മാണിക്യനും മലയിറങ്ങി…
തെരുവുവിളക്കിന്റെ കാര്യം കണക്കാണ് മണ്ണെണ്ണ വിളക്കിനു കാണും ഇതിലും വെളിച്ചം,അതുകൊണ്ട് തന്നെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ വരുൺ ആ കുടുസ്സു മൺപാതയിലൂടെ നടന്നു. ഒരു വശത്തു സമാന്തരമായി കൃഷിപ്പാടം, ഒരു വശത്തു അൽപ്പം ഉയരത്തിലായി ഇടവിട്ട് പറമ്പുകളും, വീടുകളും പുറമെ ഒന്നും ആരെയും കാണാനും ഇല്ല.ഒട്ടും പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്. ചീവീടിന്റെ കീറിച്ചകളെയും, വരുണിന്റെ നനുത്ത പാദ ചലനങ്ങളും മാത്രം മുഖരിതമായിരുന്നു അന്തരീക്ഷത്തെ പെടുങ്ങനെ ബഹളമയമായി.“കള്ളൻ… കള്ളൻ… എന്ന ആൾക്കൂട്ടത്തിൽ നിന്ന് ഉയരുന്ന വിളികൾ വരുൺ നില്ക്കുന്ന സ്ഥലത്തു നിന്ന് ഒരു 100 മീറ്റർ അകലെ കേൾക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ പിറകിൽ നിന്ന് കുതിച്ചു പാഞ്ഞു വന്ന ഒരു മനുഷ്യ രൂപം വരുണിനെ തട്ടി മറിച്ചിട്ടു നെൽപ്പാടത്തേക്കു ചാടി വരമ്പത്തുകൂടി ഓടി മറഞ്ഞു, വരുൺ മുഞ്ഞിയും കുത്തി വീണവഴിക്കു മൊബൈൽ പാടത്തേക്കു തെറിച്ചു പോയി.കള്ളനായിരിക്കും തന്നെ തട്ടിമറിച്ചിട്ടത് എന്ന് മനസിലാക്കി വരുൺ പിടഞ്ഞു എണീറ്റ്. പക്ഷേ അപ്പോൾ ആണ് അടുത്ത അപകടം അവനു മനസിലായത്. ഇനി താൻ ആണ് കള്ളൻ. യഥാർത്ഥ കള്ളൻ പാടത്തേക്കു ഓടി മറഞ്ഞിരിക്കുന്നു,ആൾക്കൂട്ടം ശരവേഗത്തിൽ, തന്നെ സമീപിക്കുന്നത് കള്ളൻ വിളികളുടെ ശബ്ദം അടുത്ത് വരുന്നതിൽ നിന്നും ,തലങ്ങും വിലങ്ങും മുന്നേ തന്നെ സഞ്ചരിക്കുന്ന ടോർച്ചുകളുടെ പ്രകാശ രശ്മികളിൽ നിന്നും അവനു മനസ്സിലായി. ഒരു വളവിനപ്പുറം താൻ ചിലപ്പോൾ മോഷ്ടവായി മുദ്രകുത്തപെടാൻ ഒരു സാധ്യത ഉരുത്തിരിയുന്നത് അവൻ തിരിച്ചറിഞ്ഞു. ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. വരുൺ ബാഗും തൂക്കി മുന്നോട്ടു പാഞ്ഞു, അടുത്ത കണ്ട
ഒരു ഇടവഴിയിലേക്കു ഓടി കയറിയ അവൻ ശേഷം അവിടെ ഉള്ള അൽപ്പം ഉയരത്തിൽ ഒരു പറമ്പിനെയും, വീടിനെയും വേർ തിരിക്കുന്ന കയ്യാല അവൻ വലിഞ്ഞു കയറി,ഒരു വലിയ വീടിന്റെ പിന്നാമ്പുറം ആണ്.കള്ളനെ തപ്പി വന്ന ആൾക്കൂട്ടം പാടത്തേക്കും തിരിഞ്ഞു ,ചെറിയ പച്ചക്കറി കൃഷികൾക്കിടയിലൂടെ നുഴഞ്ഞ വരുൺ ആ വീടിന്റെ പശുത്തൊഴുത്തിനോട് ചേർന്ന് പതുങ്ങി ഇരുന്നു. കച്ചി തുറവിനോടും, അതിനു ചേർന്ന് നില്ക്കുന്ന പശുവിനോടും ചേർന്നു അവൻ ഒളിച്ചു നിന്നു. എന്തായാലും ബഹളം ഒന്ന് ഒതുങ്ങിയേ പുറത്തിറങ്ങാൻ പറ്റൂ. ഫോൺ എങ്ങിനെ എങ്കിലും തപ്പി എടുക്കണം. ഇപ്പോൾ ആളുകളുടെ കയ്യിൽ തന്നെ കിട്ടിയാൽ ചോദ്യവും പറച്ചിലും ഒന്നും കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും.പെട്ടന്ന് അടുക്കള ഭാഗത്തെ ലൈറ്റ് തെളിഞ്ഞു. അവൻ ഒന്നുകൂടി കച്ചി തുറുവിന് പിന്നിലേക്ക് വലിഞ്ഞു…
