ദമയന്തിപ്പൂട്ട് – 4 Likeഅടിപൊളി  

ദമയന്തിപ്പൂട്ട് – 4

[ നളിനി രമണൻ ]

[ Previous Part ] [ www.kambi.pw ]


“എന്റെ മൗര്യേ.. എന്തിനാ ഇങ്ങനെ വാശി പിടിക്കണേ? നീ പറയണ പോലെ തുള്ളാൻ പറ്റണ പ്രായം ആണോ എനിക്ക്..? ”

സരസ്വതി ടീച്ചറുടെ ശബ്ദം കേട്ടുകൊണ്ടാണ് അരവിന്ദ് അടുക്കളയിലേക്ക് ചെന്നത്. നോക്കുമ്പോൾ അമ്മായിയമ്മയും മരുമോളും എന്തോ യുദ്ധത്തിനുള്ള പുറപ്പാടിലാണ്.

“ഓ പിന്നേ… കഴിഞ്ഞ കൊല്ലം ആരതി വന്നപ്പോ അവൾടെ കൂടെ തിരുവാതിര നടത്താനൊന്നും അമ്മക്ക് കൊഴപ്പല്ല… ഞാനൊന്ന് പറഞ്ഞപ്പോ അമ്മക്ക് പെട്ടന്നങ്ങു വയസ്സായി…. നടുവേദനയായി…. ”

സരസ്വതി ഉണ്ടാക്കി വെച്ച പരിപ്പുവട തിന്നുകൊണ്ടാണ് മൗര്യയുടെ വഴക്ക്.

“എന്താമ്മേ? ഇവളെന്താ പറയണേ?”

അരവിന്ദും ഒരെണ്ണം എടുത്തു കടിച്ചു കൊണ്ട് ചോദിച്ചു.

“എനിക്കറിഞ്ഞൂട അരവീ…. കോളേജിന്ന് വന്നപ്പോ തൊടങ്ങിയ സൂക്കേടാണ് തമ്പ്രാട്ടിക്ക്….. തിരുവാതിര നോക്കണമത്രേ…. കൊല്ലങ്ങളായി ഞാനിവളെ കാണുന്നു.. ഇത് വരെ ഇങ്ങനൊരു ശീലം കണ്ടിട്ടില്ല… കഴിഞ്ഞ കൊല്ലം ആരതി വന്നപ്പോ ഞങ്ങളൊന്നു കുളിച്ചു തൊഴുതിരുന്നു…അന്നേരം ആവുന്നും വിളിച്ചതാ ഇവളെ… വന്നില്ല… ഇന്നിപ്പോ എന്ത് പറ്റിയാവോ… ”

സരസ്വതി അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു പറഞ്ഞു.

“കഴിഞ്ഞ കൊല്ലം കുളിച്ചു തൊഴാൻ പറ്റുമെങ്കി ഈ കൊല്ലം എന്റെ കൂടെ വന്നാലെന്താന്ന് ചോദിക്ക് അരവിന്ദേട്ടാ… 😤😤😤”

മൗര്യ അരവിന്ദിനെ പിരി കയറ്റി.

“നിനക്ക് തിരുവാതിര നോക്കാൻ അമ്മയെ വിളിക്കണതെന്തിനാ ചിന്നൂ? ഞാൻ വരാലോ…”

“അയ്യോ… ഇത് സുമംഗലികൾ ചെയ്യണം അരവിന്ദേട്ടാ 😭😭.. അതല്ലേ……😤”

“ഓഹോ… എന്നാലൊരു കാര്യം ചെയ്യ്… മോള് ഈ നാട്ടിലെ സുമംഗലികളെ ഒക്കെ വിളിച്ചു കൂട്ടി പരിപാടി നടത്ത്…”

അരവിന്ദ് പറഞ്ഞപ്പോൾ സരസ്വതിയും കൂടെ ചിരിച്ചു. അരവിന്ദും അമ്മയും കൂടിയാൽ മൗര്യയാണ് അവരുടെ ബലിമൃഗം. അവളെ രക്ഷിക്കാൻ നിൽക്കുന്നത്

വിശ്വനാണ്.

“അല്ലേലും എല്ലാരും അമ്മേന്റെ സൈഡല്ലേ… എന്റെ ആഗ്രഹം നടത്തി തരാൻ ആരൂല്ല…. ”

മൗര്യ കെറുവിച്ചു ഹാളിലേക്ക് നടന്നു. പോകുന്ന വഴിക്ക് രണ്ട് പരിപ്പുവട കയ്യിലെടുക്കാൻ മറന്നില്ല…

“അമ്മക്ക് അവൾടെ കൂടെയൊന്ന് ചെന്നാലെന്താ? ”

മൗര്യ പോയതും അരവിന്ദ് അമ്മയോട് ചോദിച്ചു.

“നിനക്കേ നിന്റെ ഭാര്യയെ അറിയാത്തോണ്ടാ… കഴിഞ്ഞ കൊല്ലം അവൾക്കൊരു ബോധോദയം വന്നു – പറശ്ശിനി കടവ് പോകണം . അവൾടെ വാക്കും കേട്ട് ടിക്കറ്റും ബുക്ക്‌ ചെയ്ത് ഞാനും സാറും രാവിലേ നാല് മണി തൊട്ട് വിളിച്ചെണീപ്പിക്ക്യാ അവളെ… അനക്കമില്ല… അവസാനം ഞാനും അങ്ങേരും കൂടി പോയി. ആ മടിച്ചിയാണ് പുലർകാലെ എഴുന്നേറ്റ് മുങ്ങിത്തുടിച്ചു തിരുവാതിര നോക്കാൻ പോണത്… അവൾടെ വാക്കും കേട്ട് ഞാൻ വ്രതം എടുക്കാൻ നിന്നാൽ പെട്ടു പോകും… ”

അമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് അറിയുന്നത് കൊണ്ട് അരവിന്ദ് ഒന്നും മിണ്ടാൻ നിന്നില്ല. പക്ഷേ, പരിപ്പുവടയും കൊണ്ട് ഹാളിൽ പോയിരിക്കുന്നവളുടെ ഉദ്ദേശം അച്ഛനെ വരുന്ന വഴിക്ക് തന്നെ ചക്കിലാക്കി കാര്യം സാധിക്കാൻ ആണെന്നുറപ്പായിരുന്നു.

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വിശ്വനാഥന്റെ കാർ വീട്ടിലെത്തിയതും മൗര്യ പുറകെ കൂടി. തന്റെ ആഗ്രഹം സാധിക്കാൻ ഇവിടെയാരുമില്ല എന്നൊക്കെ പറഞ്ഞു പിരികയറ്റി മൂപ്പരെ അടുക്കള വരെയെത്തിച്ചു.

“ദേ സാറേ… മരുമോൾടെ കൂടെ തിരുവാതിര നോക്കാൻ പറയാൻ ആണെങ്കിൽ വേണ്ട. എന്നെകൊണ്ട് പറ്റില്ല. ”

വിശ്വനെ കണ്ട പാടേ സരസ്വതി കയ്യൊഴിഞ്ഞു.

“അയ്നു നിന്നോടാരു പറഞ്ഞു ചെയ്യാൻ. അതൊക്കെ മോള് ഒറ്റക്ക് ചെയ്തോളും. അവൾക്ക് ഒരിക്കലെടുക്കാൻ വേണ്ട ഫുഡ്‌ ഒക്കെ ഒന്ന് ഉണ്ടാക്കി കൊടുത്താൽ മതി…

”

“ഹാ… പൊന്നു മോള് മറ്റന്നാള് രാവിലേ എണീറ്റ് കുളത്തിലിറങ്ങി കുളിച്ചു വന്നാൽ അവൾക്ക് തിരുവാതിരപ്പുഴുക്കോ, കൂവപ്പായസമോ… എന്ത് വേണേലും ഉണ്ടാക്കി കൊടുക്കാം. പക്ഷേ, കുളിച്ച് വരണം…. 😌”

Leave a Reply

Your email address will not be published. Required fields are marked *