പ്രപഞ്ചം നേടിയ സംതൃപ്തിയും സ്വന്തം ശരീരത്തിനോടും മനസ്സിനോടും തോന്നുന്ന വെറുപ്പും… കുറ്റബോധവും എക്സൈറ്റ്‌മെൻ്റും… ഹൃദയവും തലച്ചോറും യാതൊരു തരത്തിലും അടുക്കുന്നില്ല… എങ്ങനെയൊക്കെ സമാധാനിക്കാൻ ശ്രമിച്ചിട്ടും ഉള്ളിൽ വേദനയിൽ കുതിർന്ന വലിയൊരു ഭാരം…..
എങ്ങനെ ഫെയ്സ് ചെയ്യണം എന്നറിയാഞ്ഞിട്ട് അമ്മക്കുഞ്ഞ് കോളേജിൽ പോയിക്കഴിഞ്ഞാണ് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയത്. അമ്മക്കുഞ്ഞിനും ഇതേ വിഷമം ഉണ്ടായിരുന്നിരിക്കണം. എനിക്കറിയാം. ഞങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും വിഷമം വന്നാൽ അടുത്തില്ലെങ്കിലും ഞങ്ങൾക്കത് ഫീൽ ചെയ്യാൻ പറ്റാറുണ്ട് എന്നും. അത് കള്ളം കലർന്ന സ്നേഹത്തിലുണ്ടാവില്ല എന്നെനിക്കുറപ്പാണ്.
അമ്മക്കുഞ്ഞെടുത്ത് വച്ച കോഫിയുടെ ചൂട് അപ്പോഴും പോയിട്ടില്ലായിരുന്നു.
അന്ന് മുഴുവൻ അമ്മക്കുഞ്ഞ് മാത്രമായിരുന്നു മനസ്സിൽ. ആ ദിവസം ചുറ്റും നടന്നതൊന്നും ഞാനറിഞ്ഞില്ല…. ഒന്നും ഓർമ്മയുമില്ല… കംപ്ലീറ്റ് ഓട്ടോ പൈലറ്റ്. കോളേജിലേക്കും തിരിച്ചും എങ്ങനെ ബൈക്ക് ഓടിച്ചെന്നോ ക്ലാസിൽ എങ്ങനെ ഇരുന്നെന്നോ ഫ്രെണ്ട്സിനോട് എന്ത് എങ്ങനെ സംസാരിച്ചെന്നോ ഒന്നും. ലോകം മ്യൂട്ട് ചെയ്തത് പോലെ.
ചിന്തിച്ച് ചിന്തിച്ച് അമ്മക്കുഞ്ഞിനെ സാധാരണ പോലെ തന്നെ ഫെയ്സ് ചെയ്യാനും തലേന്നത്തെ മാറ്റേഴ്സ് സംഭവിച്ചിട്ടേ ഇല്ലെന്ന രീതിയിൽ പെരുമാറാനും ഞാൻ തീരുമാനിച്ചു. പക്ഷെ അമ്മക്കുഞ്ഞ് എൻ്റെ സോൾമെയ്റ്റ് ആണെന്ന് ഹൃദയം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
Paulo Coelho-യുടെ Brida വായിച്ചതോർത്തും, അമ്മക്കുഞ്ഞിൻ്റെ പ്രതികരണം ഓർത്തും, ഞങ്ങൾ മൂന്നാമതൊരാളെയും വേദനിപ്പിക്കുന്നോ ചതിക്കുന്നോ ഇല്ലെന്ന് മനസ്സിലാക്കിയും, ഞങ്ങളുടെ ഡീപ്പ് ഇമോഷണൽ-സ്പിരിച്വൽ കണക്ഷൻ ആൻഡ് റെസോണൻസ് തിരിച്ചറിഞ്ഞും, മാംസനിബദ്ധമായ ബന്ധമല്ല ഇതെന്ന് ഉറപ്പിച്ചും ഞാൻ അത് തീരുമാനിച്ചു—
അമ്മക്കുഞ്ഞിനോടുള്ള പ്രണയം ഒന്നിനുവേണ്ടിയും വേണ്ടെന്ന് വയ്ക്കില്ല എന്ന്.
*ഈ ഉമ്മച്ചിക്കുട്ടി……..* *ഇവളെൻ്റെയാന്ന്…….*
അമ്മക്കുഞ്ഞിൻ്റെ സമ്മതം മാത്രം മതി എനിയ്ക്ക്. അത് ഓൾറെഡി കിട്ടിയിരിക്കുന്നു. അമ്മക്കുഞ്ഞ് ഫീലിങ്സിൻ്റെയും ഇമോഷൻസിൻ്റെയും പേരിൽ എടുത്തുചാടി പ്രവർത്തിക്കാറില്ല. ചെയ്ത പ്രവൃത്തികളുടെ കോൺസിക്വെൻസസിൽ നിന്ന് ഒളിച്ചോടുകയും ചെയ്യാറില്ല. Yes means YES, No means NO.
പക്ഷെ മുൻപോട്ട് എന്ത്, എങ്ങനെ എന്നൊന്നും ചിന്തിച്ചില്ല…. അതിനുള്ള പക്വതയും ധൈര്യവും എനിക്കായിട്ടില്ലേ എന്ന നേരിയ സംശയം അൽപ്പം പേടി തരുന്നുണ്ട്.. ലേശം…… അമ്മക്കുഞ്ഞിനെ ഒന്ന് നിരീക്ഷിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാമെന്ന് വച്ചു.
പക്ഷെ ഇപ്പോഴുള്ള പ്രധാന പ്രശ്നം ഈ പറഞ്ഞ സംശയങ്ങളും ചോദ്യങ്ങളും ഒന്നുമല്ല. അര മണിക്കൂറിനുള്ളിൽ അമ്മക്കുഞ്ഞ് വീട്ടിലെത്തുമെങ്കിലും ഇപ്പോഴേ കാണാൻ മനസ്സ് കൊതിയ്ക്കുന്നു. ഹൃദയം പിടച്ച് കണ്ണ് നിറയുന്ന, ആഴത്തിലുള്ള സ്നേഹത്തിനൊപ്പം മിസ്സ് ചെയ്യുന്നതിൻ്റെ ദുഃഖം കൂടി ചേരുമ്പോഴുള്ള ഒരുതരം വേദന… അമ്മക്കുഞ്ഞിനെ ഈ നിമിഷം തന്നെ കാണാൻ എന്തെങ്കിലും ചെയ് എന്ന് ഹൃദയം എൻ്റെ ശരീരത്തോട് വിങ്ങിപ്പൊട്ടിക്കെഞ്ചുന്നത് പോലെ… ഒരിയ്ക്കലും തോന്നാത്തത്ര തീവ്രതയിൽ….
ഒരുപാട് സമയം കാത്തിരുന്നത് പോലെ എനിക്ക് തോന്നി. കോളേജ് ബസിൻ്റെ സൗണ്ട്. ബസിൽ നിന്ന് ഒരു വിധത്തിൽ പിടിച്ച് പിടിച്ച് ഇറങ്ങി, ഗെയ്റ്റ് കടന്നു പതിയെ കുണുങ്ങിക്കുണുങ്ങി നടന്ന് വരുന്നുണ്ട്. അകലെ നിന്ന് കണ്ടപ്പോൾ ഓടിച്ചെന്ന് ഒരുമ്മ കൊടുക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ വേണ്ട…
ടീച്ചറമ്മയുടെ വരവ് കണ്ടിട്ട് കാതലിക്കണോ ബഹുമാനിക്കണോ എന്നൊരു കൺഫ്യൂഷൻ.
ബ്ലാക്ക് കോട്ടൺ സാരീ വിത്ത് സിൽവർ കസവ്. ബ്രൗൺ ലെദർ ഹാൻഡ്ബാഗ് (Michael Kors/ Dark Brown Charlotte Large Tote– Gift from son) ലെഫ്റ്റ് ഷോൾഡറിൽ ഇട്ട് അതിൻ്റെ സ്‌ട്രാപ്പിൽ ഇടത് കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. Analogue watch with Black leather strap and Big-Black-Dial (Birthday present from son: Hannah Martin/Premium-Chester-Black dial).

Ithu polikkum. Thudaranam ..