സുമി: ആമി ഒരു പാവമാണ്. എൻറെയും അവളുടെയും ജീവിതത്തിൽ നിനക്കറിയാത്ത പല കാര്യങ്ങളും ഉണ്ട്… ഞങ്ങൾ ഇവിടെ വലിയ കുടുംബത്തിൽ കൈ നിറയെ കാശുള്ള പെണ്ണുങ്ങളായി ജീവിക്കുന്നു.. പക്ഷേ ഞങ്ങളുടെ ജീവിതം എന്താണ് എന്ന് ഇവിടെ ആർക്കും അറിയില്ല …
എനിക്ക് ഇനിയും നല്ല ജീവിതമാണ് പക്ഷേ അതുപോലെയല്ല ആ പാവം കൊച്ചിന്റെ അവസ്ഥ… അവൻ ഉണ്ടല്ലോ ആ ഷാഫി നിൻറെ ഉമ്മാടെ പൊന്നോമന അനിയൻ. മാളിയേക്കൽ തറവാട്ടിലെ അവസാന സന്തതി ആയതുകൊണ്ട് ലാളിച്ച് വഷളാക്കിയ ദുഷ്ട സന്തതി… അവൻ…
പെട്ടെന്നാണ് കോളിംഗ് ബെൽ ശബ്ദം കേട്ടത്…
“ആരോ വന്നു മോനെ ഞാൻ നിന്നോട് എല്ലാം പറയാം എനിക്ക് നിന്നോട് സംസാരിക്കണം…”
അതും പറഞ്ഞ് മാമി പെട്ടെന്ന് റൂമിൽ നിന്നും പുറത്തേക്ക് പോയി. ഞാൻ വീണ്ടും കാട്ടിൽ കയറി കിടന്നു… ഞാനറിയാത്ത എന്തൊക്കെയോ ഈ വീട്ടിൽ നടക്കുന്നുണ്ട്.. എന്തായാലും മാമി തന്നെ പറയട്ടെ അതുവരെ ഞാനായിട്ട് അങ്ങോട്ട് ഒന്നിനും പോകുന്നില്ല…
പക്ഷേ അപ്പോഴും എൻറെ മനസ്സ് നിറയെ അമീന മാമി തന്നെയായിരുന്നു…. ഓരോന്നോർത്ത് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി… പെട്ടെന്നാരുടെയോ കരസ്പർശം ഏറ്റാണ് ഞാൻ കണ്ണ് തുറന്നത്… നോക്കുമ്പോൾ ഉമ്മച്ചി അടുത്തിരുന്നു എൻറെ തലയിൽ തടവുന്നു… ഞാൻ കണ്ണു തുറന്നത് കണ്ടെതും ഉമ്മച്ചി എന്നോട് ചോദിച്ചു
ഉമ്മ: എൻറെ കൊച്ചപ്പോഴാ വന്നേ? ഒന്നും കഴിക്കാതെയാണോ വന്നുകിടക്കുന്ന…
ഞാൻ: ഞാൻ വന്നങ്ങനെ ക്ഷീണിച്ചു കിടന്നു എൻറെ ഷംലക്കുട്ടി…
ഉമ്മ: എന്നാ എന്റെ മോൻ വേഗം പോയി റെഡിയായി താഴേക്ക് വാ എന്തേലും കഴിക്കാം വിശക്കുന്നു…
അതും പറഞ്ഞ് ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി ഞാനും എണീറ്റ് ബാത്റൂമിൽ പോയി ഒന്ന് ഫ്രഷായി പുറത്തുവന്ന ഫോൺ എടുത്തപ്പോൾ ഫോൺ ഇപ്പോഴും ഓണായിട്ടില്ല… ഞാൻ ഫോൺ ഓണാക്കി താഴേക്ക് പോയി…
താഴെ എത്തിയതും കസിൻസ് എല്ലാരും ഊണ് മേശയിൽ തന്നെയുണ്ടായിരുന്നു… വൈഫൈ കണക്ട് ആയതും എൻറെ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ അടിക്കാൻ തുടങ്ങി…
അത് കേട്ടതും ഷംന എന്നെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഇപ്പോൾ അത്രമാത്രം കമ്പനിയായിരിക്കുന്നു… ഞാൻ പോടി എന്ന് കാണിച്ചു… അപ്പോഴേക്കും റസിയ മാമി നല്ല ചൂട് മക്രോണിയുമായി വന്നു… പൊതുവേ എനിക്ക് ഭയങ്കര ഇഷ്ടമുള്ള സാധനങ്ങളാണ് മക്രോണി, പാസ്ത, ന്യൂഡിൽസ് ഒക്കെ…
നല്ല നിസ്‌ക്കഫെ കോഫിയും മക്രോണിയും അകത്താക്കി കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഇത്രയും നേരം തേടിയ ആൾ അവിടെ എത്തി.. അതെ അമീന മാമി…. എന്നെ ഫേസ് ചെയ്യുന്നില്ല പുള്ളിക്കാരി… ഇപ്പോഴും ഉള്ളിൽ ചമ്മൽ കാണുമെന്ന് ഞാനും കരുതി.. ഞാൻ പിന്നെ കൂടുതലായി ഒന്നിനെ നിൽക്കാതെ അവിടെനിന്നും നേരെ പുറത്തേക്കിറങ്ങി… അപ്പോഴേക്കും ഷംന ഇത്ത അവിടെ വന്നു…
ഷംന: അജു നിനക്ക് എന്തെങ്കിലും പണിയുണ്ടോ..
ഞാൻ: ഇല്ല ഇത്ത എന്താണ്…
ഷംന: എന്നാൽ നമുക്കൊന്ന് പുറത്തു പോകാമോ..
ഞാൻ: അതിനെന്താ ഞാൻ കീ എടുത്തിട്ട് വരാം..
ഞാൻ പോയി കാറിന്റെ കീ എടുത്തു താഴെ വന്ന് കാറിൽ കയറി സ്റ്റാർട്ട് ആക്കിയിട്ടു… അപ്പോഴേക്കും ഇത്ത ഡ്രസ്സുമാറി വന്നിരുന്നു…
കാറിൽ കയറി എന്നോട് ചോദിച്ചു
“നിൻറെ ബൈക്ക് എവിടെ”
ഞാൻ: ബുള്ളറ്റ് അഭി കൊണ്ടുപോയി… അവനവൻറെ ഗേൾഫ്രണ്ടിനെ കൊണ്ട് പുറത്തു പോകണം പോലും…
ഷംന: ശെടാ… ഒരു ബൈക്ക് റൈഡ് പോകാം എന്ന് വിചാരിച്ചതാ… ഇനിയിപ്പോ സാരമില്ല എന്തായാലും നീ വണ്ടിയെടുക്ക്…
ഞാൻ: എങ്ങോട്ടാ…
ഷംന: അതൊക്കെ പറയാം നീ വണ്ടി എടുക്ക്…
ഞാൻ വണ്ടി പതിയെ പുറത്തേക്ക് ഇറക്കി. ഇത്ത പറഞ്ഞ വഴിയിൽ കൂടെയൊക്കെ പോയി ചെന്ന് അവസാനം എത്തിയത് ഒരു രണ്ടു നില വീടിൻറെ മുന്നിലായിരുന്നു..
ഞാൻ: ഇത് ആരുടെ വീടാണ്.
ഷംന: നീ ഒന്ന് പിടക്കാതെ വാ മോനെ… നിന്നെ കൊല്ലാൻ ഒന്നും കൊണ്ടുവന്നില്ല..
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഷംന കാറിൽ നിന്നും പുറത്തിറങ്ങി.. ഞാൻ കാർ സൈഡിൽ ഒതുക്കി പാർക്ക് ചെയ്ത ശേഷം കാറിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു… ഞാൻ നോക്കുമ്പോൾ ഷംന സ്വന്തം വീട്ടിൽ കേറുന്നപോലെ ഗേറ്റ് തുറന്ന് മുൻവശത്തെ കതകിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന മണിയടിച്ചു..
