ഇത്രയും പറഞ്ഞുകൊണ്ട് ആ കോൾ അവിടെ കട്ടായി.. ആമിയുടെ ഉള്ളിൽ ശരിക്കും ഒരു തീ കോരിയിട്ട് അവസ്ഥയായിരുന്നു… ആരോട് എന്ത് പറയും എന്ന് പോലും ആമിക്ക് അറിയില്ല… ഇത് സത്യമാണോ കള്ളമാണോ എന്ന് പോലും ആ നേരം അവൾക്ക് മനസ്സിലാവുന്നില്ല… ഒരുപക്ഷേ സത്യമായേക്കാം..
കാരണം ഇത്രയും നാളായിട്ടും താൻ എന്തൊക്കെ കാണിച്ചിട്ടും തന്റെ ഭർത്താവ് തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല.. പല ദിവസങ്ങളിലും രാത്രി അദ്ദേഹത്തിന് കോൾ വരുന്നതും അതെടുക്കാൻ അദ്ദേഹം പുറത്തു പോകുന്നതും താൻ എത്രയോ വട്ടം കണ്ടതാണ്… എന്തായാലും സത്യമാണോ കള്ളമാണോ എന്ന തനിക്ക് അറിയണമെന്ന് ആമി മനസ്സിൽ ഉറപ്പിച്ചു…
പെട്ടെന്ന് തന്നെ ആമി ഡ്രസ്സ് മാറി സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പുറത്തേക്കിറങ്ങി…. കുറച്ചു ദൂരം നടന്ന അവിടെ കണ്ട ഒരു ഓട്ടോ പിടിച്ച് ഹിൽട്ടൻ ക്ലാസിലേക്ക് ആമി യാത്ര തിരിച്ചു… ഓട്ടോയിൽ ഇരിക്കുമ്പോഴും അമ്മയുടെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു…
ആരായിരിക്കും അവൾ അവളുടെ മനസ്സിൽ ആ ചോദ്യം നിറഞ്ഞു വന്നു… ആ നമ്പറിലേക്ക് ആമി വീണ്ടും വിളിച്ചെങ്കിലും ആദ്യം റിങ് ചെയ്തു… പിന്നെ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി… താൻ ഇനി ഏതെങ്കിലും ട്രാപ്പിൽ ആണോ എന്ന് പോലും ആമിയുടെ ഉള്ളിൽ പേടി തുടങ്ങി…
പക്ഷേ രണ്ടും കൽപ്പിച്ച് ആമി ഹോട്ടൽ ഹിൽട്ടൻ പ്ലാസയുടെ മുന്നിലെത്തി… ഓട്ടോക്കാരനെ കാശു നൽകി ആമി നേരെ റിസപ്ഷനിൽ ചെന്ന് റൂം നമ്പർ എവിടെയാണ് ചോദിച്ചു… അഞ്ചാം നിലയിൽ ആണെന്ന് അവിടെനിന്ന പെൺകുട്ടി പറഞ്ഞതും ആമിനേര ലിഫ്റ്റിലേക്ക് കയറി…
ആമിയുടെ ഉള്ളിൽ ഈ ആളിക്കത്താൻ തുടങ്ങി… തന്റെ ജീവിതം ഇവിടെ തീരുമോ എന്ന് പോലും ആമി ഭയന്നു… രണ്ടുവട്ടം അറ്റാക്ക് വന്ന ആളാണ് തൻറെ വാപ്പ.. ഇതൊക്കെ അറിഞ്ഞാൽ അദ്ദേഹം ചങ്കുപൊട്ടി മരിക്കും.. ഇനി എന്ത് വന്നാലും തനിക്ക് അവരെ വിഷമിപ്പിക്കാൻ ആവില്ല…
അത്രയും ഓർത്തു നിന്നപ്പോൾ തന്നെ ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തി… ആമി നടന്ന 506അം നമ്പർ മുറിയുടെ മുന്നിലെത്തി… ഒന്ന് നിന്ന് മനസ്സിനെ സമാധാനിപ്പിച്ച ശേഷം കോളിംഗ് ബെൽ അടിക്കാൻ പോയതും പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു…. “അമീന….”
ആ ശബ്ദം കേട്ട ഭാഗത്തേക്ക് ആമി തിരിഞ്ഞു നോക്കുമ്പോൾ അധികം വെളുപ്പില്ലാത്ത എന്നാൽ സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നു…
“ഞാൻ കീർത്തന… ഞാനാണ് അമീനെ കുറച്ചു മുന്നേ വിളിച്ചത്… താൻ ഇവിടെ വരുമെന്ന് എനിക്കുറപ്പായിരുന്നു… അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ നിന്നത്…”
ആമി: നിങ്ങളാരാണ്… നിങ്ങൾക്ക് എങ്ങനെ എൻറെ ഭർത്താവിനെ അറിയാം….
കീർത്തന: തൻറെ ധൃതി പിടിക്കേണ്ട… തനിക്കുള്ള ഉത്തരം ഞാൻ തന്നെ കാണിച്ചുതരാം…
അതും പറഞ്ഞ് കീർത്തന തന്റെ കയ്യിലിരുന്ന കീയെടുത്ത് ആ ഡോർ ശബ്ദം ഉണ്ടാക്കാതെ തുറന്നു… അവൾ ആദ്യം നടന്നു ഞാൻ അവളുടെ പിന്നാലെ… ശബ്ദം ഉണ്ടാക്കരുത് എന്ന് അവൾ എനിക്ക് ആംഗ്യം കാണിച്ചു… മുറിയിൽ അകത്തു കയറി ആമി കണ്ട കാഴ്ച അവളെ മൊത്തത്തിൽ തളർത്തി…
തൻറെ ഭർത്താവ് വേറൊരാളുമായി കിടക്ക പങ്കിടുന്നതാണ് അവൾ കണ്ടത്… അതിലും ഉപരി അവളെ തളർത്തിയത് തൻറെ ഭർത്താവിൻറെ കൂടെയുള്ളത് ഒരു പെണ്ണല്ല എന്നതാണ്… തൻറെ ഭർത്താവ് ഒരു സ്വവർഗ അനുരാഗിയാണെന്ന് അവൾ മനസ്സിലാക്കി…
ഇവരെ രണ്ടുപേരെയും കണ്ടതും ബെഡിൽ ഉണ്ടായിരുന്ന ഷാഫിയും അയാളുടെ കാമുകനും ചാടി എണീറ്റു… രണ്ടുപേർക്കും ഉടുതുണി ഇല്ല.. രണ്ടുപേരും അവിടെ ഉണ്ടായിരുന്ന ഓരോ പില്ലോ എടുത്ത് അവരുടെ മാനം മറച്ചു… ഷാഫിയുടെ കാമുകൻ പെട്ടെന്ന് കീർത്തന എന്ന് വിളിച്ചത് കേട്ടപ്പോൾ ആമി ശരിക്കും ഞെട്ടി…
“ താൻ കുറച്ചു മുമ്പ് ചോദിച്ചില്ലേ ഞാൻ ആരാണെന്ന്.. തൻറെ ഭർത്താവിനെ എങ്ങനെ അറിയാം എന്ന്… ഈ നിൽക്കുന്നതാണ് എന്റെ ഭർത്താവ്.. രാഹുൽ…. രാഹുൽ മനോഹർ… തന്നെപ്പോലെ തന്നെ ചതിക്കപ്പെട്ട ഒരു പെണ്ണ ഞാനും… കല്യാണം കഴിഞ്ഞ് എട്ടുമാസമായി ഞാൻ അനുഭവിക്കുന്ന അപമാനം എനിക്ക് മാത്രമേ അറിയൂ…
