അനന്തപുരിയിൽ ആനന്ദം – 4 19അടിപൊളി 

ഇത് ഈ വീട്ടിലെ അധികം ആർക്കും അറിയില്ല.. സുമിക്ക് മാത്രം അറിയാം… ബാക്കി എല്ലാവരുടെയും മുമ്പിൽ ഞങ്ങൾ സന്തുഷ്ട ജോഡികളെ പോലെ അഭിനയിക്കുന്നു…

ഇത്രയും പറയുമ്പോൾ തന്നെ ആമിയുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണീരൊഴുകുന്നുണ്ട്… അജുവിന് എന്ത് ചെയ്യണം എന്നറിയില്ല.. അവൻ അടുത്തിരുന്ന് അവളെ കയ്യിൽ തന്റെ കൈകൾ ചേർത്ത് ആശ്വസിപ്പിച്ചു… അവൾ എപ്പോഴാണ് പഴയ ഓർമ്മയിൽ നിന്നും പുറത്തേക്ക് വന്നത്..

പെട്ടെന്ന് തന്നെ ആമി തൻറെ കണ്ണുകൾ തുടച്ചു… എന്നിട്ട് അജുവിനെ നോക്കി ചിരിച്ചു എന്നുവരുത്തി… അവളോട് എന്തു പറയണം എന്നറിയാതെ അജുവും അവളുടെ കണ്ണുകൾ നോക്കിയിരുന്നു…

ആമി: ഇതാണ് അജൂ എൻറെ ജീവിതം… ഇനി എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ല… നിനക്ക് ഇത് എല്ലാവരെയും അറിയിക്കണമെങ്കിൽ അറിയിക്കാം…

അജു: എൻറെ കൊക്കിന് ജീവനുള്ള കാലം ഇത് ഒരു മനുഷ്യരും അറിയില്ല… ഇതെന്റെ വാക്കാണ്… മാമിക്ക് ധൈര്യമായിട്ട് പോകാം…

അത് കേട്ടപ്പോൾ അവൾക്ക് വീണ്ടും ഒരു സന്തോഷമായി… അവൾ ആശ്വാസത്തോട് കൂടി ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി…

ആമി പോയ ശേഷം അജുവിന് മനസ്സിൽ എന്തോ ഭാരം നിറഞ്ഞതു പോലെയായി… ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് എല്ലാം മനസ്സിലാക്കണം… പിന്നെ അധികം ആലോചിക്കാതെ തന്നെ അജു ഉറക്കത്തിലേക്ക് വീണു….

(തുടരും)

ഞാൻ പൊതുവേ ഒരു തുടക്കക്കാരനായിരുന്നു അന്നും… കുറെ നാളുകൾക്കു ശേഷം എഴുതുന്നതുകൊണ്ടാവണം എനിക്ക് ടച്ച് ഒട്ടും കിട്ടുന്നില്ല… ഈ ഭാഗം എത്രത്തോളം ശരിയായെന്ന് എനിക്കറിയില്ല… ഞാനെൻറെ പരമാവധി ശ്രമിച്ചിട്ടുണ്ട്… എൻറെ ജീവിതത്തിൻറെ ഏടുകളായ പോലും…

ആദ്യ നാല് ഭാഗങ്ങളിൽ നിന്നും ഈ കഥയുടെ കഥാപാത്രങ്ങളെ പറ്റി നിങ്ങൾക്കൊരു ധാരണ കിട്ടിക്കാണും എന്ന് ഞാൻ കരുതുന്നു….

 

ഇപ്പോൾ എനിക്ക് അത്യാവശ്യം സമയമുണ്ട് അതുകൊണ്ടുതന്നെ മാക്സിമം വേഗം അടുത്ത അടുത്ത ഭാഗങ്ങൾ തരാൻ ഞാൻ ശ്രമിക്കാം… ഈ കഥ വായിച്ചശേഷം ഇനി ഞാൻ ഈ കഥ തുടരേണ്ടതുണ്ടോ എന്ന് നിങ്ങൾ കമന്റിലൂടെ അറിയിക്കൂ…

നിങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് മാത്രമായിരിക്കും ഈ കഥ കൊണ്ടുപോണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കുകയുള്ളൂ… നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *