അതിരുകൾക്കപ്പുറം – 10 25അടിപൊളി  

 

​സാധാരണ വളരെ സാവധാനം ആസ്വദിച്ച് മദ്യം നുകരുന്ന ദേവേട്ടൻ ഇന്ന് ആദ്യത്തെ രണ്ട് പെഗ്ഗ് ‘പടപട’ എന്നാണ് അടിച്ചു കയറ്റിയത്… എന്നിട്ടും സമാധാനം കിട്ടാതെ മൂന്നാമത്തെ പെഗ് കൂടി ഗ്ലാസിൽ നിറച്ച് സോഫയിൽ ചാരിയിരുന്നു…

 

​അക്കുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചു, മെസ്സേജുകൾ അയച്ചു. പക്ഷേ ഒന്നിനും ഒരു മറുപടിയുമില്ല…

 

മൊബൈൽ സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുമ്പോഴും ദേവേട്ടന്റെ മനസ്സ് വല്ലാതെ തെയ്യം തുള്ളുകയായിരുന്നു…

 

“അവർ ഇപ്പോൾ എവിടെയായിരിക്കും? അവർ എന്ത് ചെയ്യുകയായിരിക്കും?”,, ഈ ചിന്തകൾ വിസ്കിയേക്കാൾ വേഗത്തിൽ അയാളുടെ രക്തത്തിൽ ലഹരി പടർത്തിക്കൊണ്ടിരുന്നു…

 

രാത്രിയുടെ നിശബ്ദതയിൽ കോഫി ടേബിളിന് മുകളിലിരുന്ന ദേവേട്ടന്റെ മൊബൈൽ പെട്ടെന്ന് ഒന്ന് വിറച്ചു…

 

ഒരിക്കൽ മാത്രമല്ല,, 3 വട്ടം,, തുടരെ തുടരെ…

 

ആ മങ്ങിയ വെളിച്ചത്തിൽ മൊബൈൽ സ്ക്രീനിലെ വെളിച്ചം മിന്നിമറഞ്ഞപ്പോൾ ദേവേട്ടന്റെ ഹൃദയമിടിപ്പും ഒന്ന് ഉയർന്നു….

 

​മൂന്ന് വിറയലുകൾ…

മൂന്ന് മെസ്സേജുകൾ…

മൂന്ന് വരികൾ!

 

​ഗ്ലാസിലെ വിസ്കി മാറ്റിവെച്ച് വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ ഫോണെടുത്തു..

 

സ്ക്രീനിൽ തെളിഞ്ഞ ആ മൂന്ന് വരികൾ എത്രവട്ടം ആവർത്തിച്ചു വായിച്ചുവെന്ന് ദേവേട്ടന് തന്നെ നിശ്ചയമില്ലായിരുന്നു…

 

അക്കുവിന്റെ ആ മെസ്സേജ് ഓരോ തവണ വായിക്കുമ്പോഴും ദേവേട്ടന്റെ ഉള്ളിൽ ഒരു പെരുമ്പറ മുഴങ്ങുന്നതുപോലെ തോന്നി…

 

​”ദേവേട്ടാ…”

 

​”ഞങ്ങൾ പരസ്പരം ചുംബിച്ചു… ചുണ്ടുകൾ കൊണ്ടും നാവുകൾ കൊണ്ടും…”

 

​”ഓൺ ദ വേയാണ്,

അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തും!”

 

​ ആ വരികൾ വായിക്കുന്തോറും ദേവേട്ടന്റെ ഉള്ളിലെ ലഹരി ആകെ മാറിമറിഞ്ഞുകൊണ്ടിരുന്നു…

 

അരമണിക്കൂറിനുള്ളിൽ അവർ മുന്നിലെത്തും. ആ ചുംബനത്തിന്റെ ചൂടിൽ വിറയ്ക്കുന്ന ചുണ്ടുകളുമായി അച്ചുവിനെ കാണാൻ ദേവേട്ടന്റെ മനസ്സ് വല്ലാതെ വെമ്പാൻ തുടങ്ങി…

 

അരമണിക്കൂർ കഴിഞ്ഞു… 40 മിനിറ്റ് കഴിഞ്ഞു… 50 മിനിറ്റും കടന്നുപോയി… പക്ഷെ,, അവർ മാത്രം എത്തിയില്ല…

 

​ദേവേട്ടന്റെ മനസ്സിൽ വീണ്ടും കോമരം തുള്ളാൻ തുടങ്ങി. ആ മൂന്ന് വരി മെസ്സേജിലെ ലഹരി ഇപ്പോൾ വല്ലാത്തൊരു അക്ഷമയായി മാറുകയായിരുന്നു…

 

“എന്താണ് അവർക്കിടയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്?” എന്ന ചോദ്യം ദേവേട്ടന്റെ മസ്തിഷ്കത്തിൽ ഒരു ചുഴലിക്കാറ്റ് പോലെ പമ്പരം കറങ്ങിക്കൊണ്ടിരുന്നു…

 

ആകാംക്ഷയും ടെൻഷനും മൂത്ത് ദേവേട്ടൻ വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു…

 

​പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണ് ഒടുവിൽ മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടത്…

 

​ആ ശബ്ദം കേട്ടതും ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ ദേവേട്ടൻ ചെന്ന് കതക് തുറന്നു…

 

ആദ്യമായി ചുംബിച്ചതിന്റെ ആവേശത്തിൽ, ഇണക്കുരുവികളെപ്പോലെ ആർത്തുല്ലസിച്ചു വരുന്ന അക്കുവിനെയും അച്ചുവിനെയും കാണാനാണ് ദേവേട്ടൻ കൊതിച്ചത്…

 

പക്ഷേ, കണ്ട കാഴ്ച മറ്റൊന്നായിരുന്നു…

 

​അച്ചുവാണ് ആദ്യം വീട്ടിലേക്ക് കയറിയത്. അവളുടെ മുഖത്ത് ആ സന്തോഷമോ ആവേശമോ ഉണ്ടായിരുന്നില്ല. പകരം ഒരു വല്ലാത്ത ടെൻഷൻ നിഴലിക്കുന്നുണ്ടായിരുന്നു…

 

“എന്തുപറ്റി അച്ചു?” എന്ന് ദേവേട്ടൻ ചോദിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. അതേ ഗൗരവഭാവത്തിൽ, വല്ലാത്തൊരു വെപ്രാളത്തോടെ അവൾ നേരെ മുറിയിലേക്ക് പോയി…

 

​ദേവേട്ടൻ വാതിക്കൽ അക്കുവിനായി കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞാണ് അവൻ കാറിൽ നിന്നും പുറത്തിറങ്ങി വീടിനുള്ളിലേക്ക് കയറിയത്…

 

അവന്റെ മുഖത്തും അതേ ടെൻഷൻ തന്നെയായിരുന്നു…

 

​”എന്താടാ കാര്യം? എന്താ ഉണ്ടായേ?” ദേവേട്ടൻ അവനെ തടഞ്ഞുനിർത്തി ചോദിച്ചു…

 

​പക്ഷേ അക്കു ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കാൻ മടിക്കുന്നത് പോലെ തോന്നി…

 

“എനിക്ക്… എനിക്ക് വല്ലാതെ ഉറക്കം വരുന്നു ദേവേട്ടാ. പിന്നെ ഒന്നു അത്യാവശ്യമായി ബാത്റൂമിലും പോകണം,” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ട് അവൻ തന്റെ മുറിയിലേക്ക് ധൃതഗതിയിൽ നടന്നുപോയി…

Leave a Reply

Your email address will not be published. Required fields are marked *