അഞ്ജന എല്ലാ സ്റ്റാഫുകളെയും ക്യാബിനിലേക്ക് വിളിച്ചു.
എല്ലാരും ക്യാബിനിലേക്ക് വന്നു.
ആരാണ് ഇന്ന് ഇനി വരാൻ ഉള്ളത് എന്ന് ഒരു സ്റ്റാഫിനോട് അഞ്ജന ചോദിച്ചു.
സുലോചന മാത്രം വന്നിട്ട് ഇല്ല. എന്ന് ഒരു സ്റ്റാഫ് പറഞ്ഞു.
ആരാ ഈ സുലോചന എന്ന് അശ്വിൻ ചോദിച്ചു.
അത് ഇവിടുത്തെ സ്വീപ്പർ ആണ്. അഹ് ഇന്നലെ എന്നോട് പറഞ്ഞിരുന്നു. അവരുടെ മോള് കാല് ഫ്രാക്ചർ ആയി ഇരിക്കുവായിരുന്നു. ഇന്ന് ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്റർ അഴിക്കണം എന്ന് പറഞ്ഞിരുന്നു എന്ന് അഞ്ജന പറഞ്ഞു.
എന്തിന് ആണ് മാഡം വിളിപ്പിച്ചേ എന്ന് ഒരു സ്റ്റാഫ് ചോദിച്ചു.
അഹ് ഞാൻ പറയാൻ മറന്നു. ഇത് അശ്വിൻ ജയമോഹൻ. ഈ സ്ഥാപനത്തിന്റെ ഉടമ എന്ന് അഞ്ജന പറഞ്ഞു.
എല്ലാർക്കും ഞെട്ടി പോയി. ഒരു ചെറിയ പയ്യൻ ഈ സ്ഥാപനത്തിന്റെ ഓണർ ആണെന്ന് അറിഞ്ഞപ്പോൾ.
എല്ലാരേയും അശ്വിനു അഞ്ജന പരിചയപ്പെടുത്തി.
എല്ലാരേയും പരിചയപ്പെട്ടു കഴിഞ്ഞ് സ്റ്റാഫുകൾ എല്ലാം തിരിച്ചു പോയി.
ചേച്ചി ഞാൻ എങ്കിൽ ഇറങ്ങിയേക്കുവാ. എന്ന് അശ്വിൻ പറഞ്ഞു.
ഇടക്ക് ഇറങ്ങ് ഇങ്ങോട്ട് എന്ന് അഞ്ജന അശ്വിനോട് പറഞ്ഞു.
അശ്വിൻ ചെയറിൽ നിന്ന് എണീറ്റ് വെളിയിലേക്ക് ഇറങ്ങി. കൂടെ അഞ്ജനയും അശ്വിന്റെ കൂടെ ഇറങ്ങി.
അശ്വിൻ ഓഫീസിൽ നിന്ന് ഇറങ്ങിയതും ഒരു നാല്പത് വയസ്സിൽ കൂടുതൽ ഉള്ള ഒരു സ്ത്രീ ധൃതി പിടിച്ചു ഓടി വരുന്നു. Aal ദേഹം മൊത്തം വിയർത്തു കുളിച്ചു ആണ് വരവ്.
അശ്വിൻ ഈ വരുന്നത് ആണ് സുലോചന എന്ന് അഞ്ജന അശ്വിനോട് പറഞ്ഞു.
അശ്വിൻ അപ്പോൾ ആണ് വരുന്ന സ്ത്രീയുടെ മുഖം ശ്രെദിക്കുന്നത്. എവിടെയോ കണ്ട മുഖം പോലെ അശ്വിനു തോന്നീ.
സുലോചന ഓഫീസിന്റെ അടുത്ത് എത്തി.
സുലോചന ചേച്ചി ഇങ്ങു ഒന്ന് വന്നേ എന്ന് അഞ്ജന സുലോചനയെ അടുത്തേക്ക് വിളിച്ചു.
എന്താ മാഡം വിളിച്ചേ എന്ന് സുലോചന അശ്വിനോട് ചോദിച്ചു.
ഇത് നമ്മുടെ പുതിയ മുതലാളി ആണ്. എന്ന് അഞ്ജന അശ്വിനെ ചൂണ്ടി കാണിച്ചു പറഞ്ഞു.
ഹലോ സാർ ഞാൻ സുലോചന എന്ന് സുലോചന അശ്വിനോട് പറഞ്ഞു.
സുലോചനക്കും അശ്വിനെ കണ്ടപ്പോൾ മുഖ പരിജയം തോന്നീ.
എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട. ഞാൻ അശ്വിൻ ജയമോഹൻ എന്ന് അശ്വിൻ പറഞ്ഞു.
ആ പേര് കേട്ടപ്പോൾ സുലോചനയുടെ ഉള്ള് ഒന്ന് ആളി. ഈ പേരും മുഖവും.
അയ്യോ എന്റെ മോഹനേട്ടന്റെ മുഖം പോലെ ഉണ്ടല്ലോ. ഇനി ഞാൻ ഉപേക്ഷിച്ചു പോയ എന്റെ മകൻ ആണോ എന്ന് സുലോചന
ചിന്തിച്ചു കൊണ്ട് അശ്വിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി.
ഹലോ ചേച്ചി. ഇത് എന്ത് ആലോചിച്ചു നിക്കുവാ. ഇവിടെ ഒന്നും അല്ലെ എന്ന് അഞ്ജന സുലോചനയെ കുലുക്കി വിളിച്ചപ്പോൾ ആണ് സുലോചന ആലോചനയിൽ നിന്ന് ഉണർന്നത്.
ഒന്നും ഇല്ല മാഡം ഞാൻ അകത്തേക്ക് പൊക്കോട്ടെ എന്ന് സുലോചന ചോദിച്ചു.
അഹ് പൊക്കോ എന്ന് അഞ്ജന മറുപടി പറഞ്ഞു.
സുലോചന ഓഫീസിലേക്ക് കേറി പോയി.
അശ്വിൻ കാറിൽ കേറി. എങ്കിൽ ഞാൻ പോയേക്കുവാ. എന്ന് പറഞ്ഞു.
അഹ് . പോയിട്ട് വരൂ എന്ന് അഞ്ജന പറഞ്ഞു.
അശ്വിൻ കാർ സ്റ്റാർട്ട് ആക്കി അവിടുന്ന് രണ്ട് മൂന്നു സ്ഥാപനങ്ങളിൽ കൂടി കേറി സ്റ്റാഫുകളെ എല്ലാം പരിചയപ്പെട്ടു. അപ്പോൾ എല്ലാം അശ്വിന്റെ മനസ്സിൽ ഫിനാൻസിൽ കണ്ട സുലോചനയെ കുറിച്ച് ആയിരുന്നു.
ഉച്ചക്ക് ഭക്ഷണം ഹോട്ടലിൽ നിന്ന് കഴിച്ചു. തിരിച്ചു വീട്ടിലേക്ക് പോകാൻ തിരിക്കുമ്പോൾ സമയം അഞ്ചു മണി ആകാറായി. തിരിച്ചു വീട്ടിലേക്ക് ഉള്ള മടക്ക യാത്രയിൽ ആണ് മാത്യു ചേട്ടൻ തന്റെ കയ്യിൽ തന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയെ കുറിച്ച് ഓർത്തത്.
അശ്വിൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തു. എന്നിട്ട് അശ്വിൻ തന്റെ മൊബൈൽ എടുത്ത് മാത്യു കൊടുത്ത ഫോട്ടോ മൊബൈലിൽ ഫോട്ടോ എടുത്ത് വച്ചിരുന്ന ഫോട്ടോ ഗാലറി തുറന്നു നോക്കി.
ഗാലറിത്തിൽ കണ്ട ഫോട്ടോ കണ്ട് അശ്വിൻ ഞെട്ടി പോയി. ഓഫീസിൽ കണ്ട സുലോചനയെ പോലെ തന്നെ ഫോട്ടോയിൽ ഉള്ള തന്റെ അമ്മയുടെ മുഖവും എന്ന് അശ്വിനു തോന്നീ.സുലോചനക്ക് കുറച്ചു പ്രായം കുറഞ്ഞാൽ ഉള്ള ഫോട്ടോ പോലെ.
