നിനക്ക് അവനിട്ടു ഒരു പണി കൊടുക്കണം. അത്ര അല്ലെ ഒള്ളു. അവൻ കുളത്തിൽ ആണോ കുളിക്കാൻ പൊന്നെ എന്ന് അന്ന ചോദിച്ചു. മീനാക്ഷി….
അതെ. എന്താടി. അന്ന…… വേറെ ഒന്നും ഇല്ല.
അവൻ കുളിക്കാൻ പോകുന്നതിനു മുൻപ് നമ്മൾ കുളത്തിൽ കുളിക്കാൻ പോകുന്നു. എന്നിട്ട് തിരിച്ചു പോഴുമ്പോൾ കുറച്ചു എണ്ണയോ സോപ്പോ വെല്ലോം പടിക്കെട്ടിൽ. ഒഴിക്കുക. അവൻ കുളിക്കാൻ കുളത്തിൽ പോകുന്നു.
സ്റ്റെപ്പിൽ ചവിട്ടി നടുവും കുത്തി വീഴുന്നു. എങ്ങനെ ഉണ്ട്. മീനാക്ഷി….. കൊള്ളാം.
നാളെ ആവട്ടെ. ഗംഗ…… അവന്റെ തല വെല്ലോം ഇടിച്ചു തട്ടി പോകുവോടി. മീനാക്ഷി…..
ചാകുവാണങ്കിൽ ചക്കട്ടടി. ചത്താലും ആരും ഒന്നും ചോദിക്കില്ല. എല്ലാരും ഓർത്തോളും അപകടം പറ്റിയത് ആണെന്ന്. അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തോണ്ട് അവർ കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ എണീറ്റു. അമ്മിണി അമ്മ ഞാൻ എണീക്കുന്നതിന് മുൻപ് എണീറ്റ് പോയിരുന്നു. ഞാൻ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ ചെല്ലുമ്പോൾ അമ്മിണി അമ്മ അടുക്കളയിൽ പണിയിൽ ആണ്. അമ്മിണി അമ്മേ എന്ന് വിളിച്ചു ഞാൻ അമ്മയെ കെട്ടി പിടിച്ചു എന്നിട്ട് പുറത്ത് ഉമ്മ കൊടുത്തു.
എന്നിട്ട് ഞാൻ കെട്ടിപ്പിടുത്തം വിട്ട് മാറി. അപ്പോൾ അമ്മിണി അമ്മ എന്റെ നേരെ തിരിഞ്ഞ് നിന്ന് എന്നെ കെട്ടി പിടിച്ചു എന്റെ നെറ്റിയിൽ ഉമ്മ തന്നു. എന്നിട്ട് ഹാപ്പി ബർത്തഡേയ് കുട്ടാ എന്ന് പറഞ്ഞു. ഞാനും തിരിച്ചു ഉമ്മ കൊടുത്തു.
എന്നിട്ട് ഞാൻ മിറ്റത്തേക്ക് ഇറങ്ങി പല്ല് തേച്ചു. എന്നിട്ട് തിരിച്ചു വീട്ടിൽ കേറി ചായ കുടിച്ചോ. അപ്പോൾ അച്ഛൻ അങ്ങോട്ടേക്ക് വന്നു. അച്ഛൻ….
ഹാപ്പി ബർത്തഡേയ് അശ്വിൻ മോനെ എന്ന് പറഞ്ഞു. ഞാൻ… താങ്ക്യൂ അച്ഛാ. അച്ഛൻ…..
നീ പെട്ടന്ന് പോയി കുളിച്ചിട്ട് വാ. നമ്മുക്ക് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാം എന്ന് അച്ഛൻ പറഞ്ഞു. അപ്പോൾ സന്ധ്യ അമ്മ അങ്ങോട്ട് വന്നു. സന്ധ്യ അമ്മ……
നിങ്ങൾ ഇവനെയും കൊണ്ട് എങ്ങോട്ട് പോകുന്ന കാര്യം ആണ് പറയുന്നേ. ഇവന് ഇവിടെ കുറെ പണി ചെയ്യാൻ ഉണ്ട്. എങ്ങോട്ടും കൊണ്ടുപോകേണ്ട. അച്ഛൻ…..
അത് നീ അല്ലല്ലോ തീരുമാനിക്കുന്നത്. ഞാനാ അവനോട് അമ്പലത്തിൽ പോകാം എന്ന് പറഞ്ഞത്. ആഹ്ഹ്. നീ ഇങ്ങു വന്നെടാ മോനെ.
ഞാൻ നിനക്ക് ഒരു സാധനം തരാൻ മറന്നു. എന്നും പറഞ്ഞു അച്ഛൻ റൂമിലേക്ക് നടന്നു. ഞാനും പുറകെ പോയി. സന്ധ്യ അമ്മയും പുറകെ വന്നു.
റൂമിൽ ചെന്ന് അച്ഛൻ എനിക്ക് അലമാരയിൽ നിന്ന് ഒരു പൊതി എടുത്തു തന്നു. ഇന്നാ മോനെ. മോന് അച്ഛന്റെ വക സമ്മാനം. എന്ന് പറഞ്ഞു അച്ഛൻ ആ
കവർ എനിക്ക് തന്നു. ഞാൻ ആ കവർ തുറന്നു നോക്കിയപ്പോൾ പുതിയ ഷർട്ടും പാന്റും ആണ്. നിങ്ങൾ എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അതും ഇവന് വേണ്ടി എന്ന് അമ്മ ചോദിച്ചു.
എനിക്ക് ഇഷ്ട്ടം ഉള്ള പോലെ ഞാൻ ചിലവാകും എന്ന് പറഞ്ഞു അച്ഛൻ എന്നെയും കൂട്ടി റൂമിന് വെളിയിൽ ഇറങ്ങി. അപ്പോൾ ചേച്ചിയും കൂട്ടുകാരികളും റൂമിൽ നിന്ന് ഇറങ്ങി വന്നു. എന്താ അമ്മേ ഇവിടെ ഒച്ച എന്ന് മീനാക്ഷി ചോദിച്ചു. ഹോ.
ഈ പിരച്ചവന്റെ ബർത്ത്ഡേ ആണ് പോലും. അതിനു വളർത്തു തന്ത ഇവന് പുതിയ ഡ്രസ്സ് എടുത്തു കൊടുത്തു. അത് ഇടീപ്പിച്ച് അമ്പലത്തിൽ കൊണ്ടുപോകുവാണ് പോലും എന്ന് അമ്മ പറഞ്ഞു. ഇവനൊക്കെ എന്തിനാ പുതിയ ഡ്രസ്സ്.
അച്ഛന് വേറെ പണി ഒന്നും ഇല്ല എന്ന് ചേച്ചി പറഞ്ഞു ഞാനും അച്ഛനും കുളത്തിലേക്ക് പോയി. നീ വിഷമിക്കണ്ടാ. അവളെ പറഞ്ഞു നേരെ ആക്കാൻ പറ്റില്ല. എന്ന് അച്ഛൻ പറഞ്ഞു.
ഞാൻ.. ,…. അത് കുഴപ്പം ഇല്ല അച്ഛാ. എനിക്ക് ഇത് ശീലം അല്ലെ.
അച്ഛൻ…. നിനക്ക് ഇനി ലൈസൻസ് എടുക്കാം. അടുത്ത ദിവസം പോകുമ്പോൾ അപേക്ഷ കൊടുക്കണം. അങ്ങനെ ഓരോന്നും പറഞ്ഞു കുളത്തിലേക്ക് പോയി.
അശ്വിനും ജയനും വീട്ടിൽ നിന്ന് ഇറങ്ങിയതും. അന്ന….. ഇന്ന് അവന്റെ ബർത്തഡേയ് ആണോടി. മീനാക്ഷി…..
ആഹ്ഹ്. എനിക്ക് ഒന്നും അറിയില്ല. അന്ന…… എന്തായാലും നമ്മൾ പണി കൊടുക്കാൻ തീരുമാനിച്ച ദിവസം കൊള്ളാം.
