അടിമയിൽ നിന്നും ഉടമയിലേക്ക് – 1 18

ഇപ്പോൾ തന്നെ രണ്ടും ഇറങ്ങിക്കോ. എന്റെ മകനെ മാത്രം ഞാൻ തരില്ല എന്ന് ജയദേവൻ പറഞ്ഞു. അല്ലേലും എനിക്ക് തന്നെ വേണ്ട. താൻ വെറും ഒരു ജോലിക്കാരന.

എന്റെ ഈ ചേട്ടൻ മുതലാളി ആണ്. എന്ന് സുലോചന പറഞ്ഞു. സുലോചനക്ക് കുഞ്ഞിനെ വേണം എന്ന് നിർബന്ധം ഇല്ലായിരുന്നു. മൂന്ന് വർഷത്തെ തന്റെ ഇണ തന്റെ ദുഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാകും എന്ന് കരുതിയ ഭാര്യ പോകുന്നത് ജയദേവൻ തന്റെ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചു നോക്കി നിന്നു.

സുലോചന താൻ നൊന്തു പെറ്റ സ്വന്തം മകനെ പോലും ഒന്ന് തിരിഞ്ഞ് നോക്കി ഇല്ല സുലോചനയുടെ കൂടെ ഉണ്ടായിരുന്നത് അടുത്ത് ഉള്ള ഒരു നാട്ടിലെ ചെറിയ മുതലാളി ആയിരുന്നു. ജയദേവൻ തന്റെ ബിസ്സിനെസ്സുകൾ എല്ലാം നിർത്തി മകന്റെ കൂടെ നിക്കാം. എന്നിട്ട് നാട്ടിൽ ബിസിനെസ്സ് തുടങ്ങാൻ തീരുമാനിച്ചു. അതിന് ജയദേവൻ ഗൾഫിലേക്ക് പോയി അവിടുത്തെ ബിസ്സിനെസ്സുകൾ എല്ലാം നിർത്തി നാട്ടിലേക്ക് പറന്നു.

കൂടെ തന്റെ വിശ്വസ്ഥൻ ആയ ജയനെ കൂടെ കൂട്ടാൻ മറന്നില്ല ജയദേവൻ. നാട്ടിൽ വന്നു കുറച്ചു ബിസ്സിനെസ്സുകൾ തുടങ്ങി. തന്റെ മകനും ആയി സന്തോഷത്തോടെ കഴിഞ്ഞ് പോകുന്ന ഇടക്ക് ആണ് ജയദേവൻ ഒരു ദിവസം തല കറങ്ങി വീരുന്നത്. ആശുപത്രിയിൽ കൊണ്ട് പോയി കാണിച്ചപ്പോൾ തലയിൽ ട്യൂമർ ആണെന്ന് അറിഞ്ഞു.

ഇനി കുറച്ചു നാളുകൾ മാത്രമേ ജയദേവന് ബാക്കി ഉള്ളു എന്ന് ഡോക്ടർ മാര് വിധി എഴുതി. അപ്പോൾ ജയദേവന് നാല്പതു വയസ്സ് ആയി. മകൻ അശ്വിനു മൂന്നു വയസ്സ് ആകുന്നെ ഒള്ളൂ. തന്റെ മകനെ വേറെ തന്റെ വിശ്വസ്ഥൻ ആയ ജയനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.

കൂടെ തന്റെ സ്വത്തുകളും. അശ്വിനു പതിനെട്ടു വയസ്സ് ആകുമ്പോൾ തിരിച്ചു കൊടുക്കും എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്വത്തുക്കൾ ജയന്റെ പേരിൽ എഴുതി കൊടുത്തു. കൂടെ പതിനെട്ടു വയസ്സ് വരെ അശ്വിൻ ആരാണ് എന്നും അശ്വിന്റെ സ്വത്തുക്കൾ ആണ് ജയന്റെ പേരിൽ ഉള്ളത് എന്നും അശ്വിനോ ജയന്റെ ഭാര്യയോ മകളോ പോലും അറിയരുത് എന്നും ജയദേവൻ ജയനോട് പറഞ്ഞു. ജയൻ അത് സമ്മതിക്കുവേം ചെയ്തു.

രണ്ട് ദിവസം

കഴിഞ്ഞപ്പോൾ ജയദേവൻ തന്റെ മകനെ ജയനെ ഏൽപ്പിച്ചു ഇഹലോക വാസം വെടിഞ്ഞു. ജയൻ ജയദേവന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് അശ്വിനും ആയി തന്റെ വീട്ടിലേക്ക് പോയി. ജയന്റെ വീട് ഒരു ചെറിയ വീട് ആയിരുന്നു. വീട്ടിൽ ജയൻ അശ്വിനും ആയി ചെല്ലുമ്പോൾ ഭാര്യ സന്ധ്യ വീടിന് വെളിയിൽ നിൽക്കുക ആയിരുന്നു.

ജയന്റെ കൂടെ അശ്വിനെ കണ്ട് സന്ധ്യ ചോദിച്ചു. ആരാ ചേട്ടാ ഈ കൊച്ച്. ഇത് എന്റെ ജോലിക്കാരന്റെ മോന് ആണ്. എന്ന് ജയൻ മറുപടി പറഞ്ഞു.

ചേട്ടന്റെ ജോലിക്കാരനോ. അതിനു ചേട്ടൻ ഗൾഫിൽ ജോലി ചെയ്യുക അല്ലായിരുന്നോ. പിന്നെ എങ്ങനെയാ ചേട്ടന് ജോലിക്കാരൻ. എന്ന് സന്ധ്യ ചോദിച്ചു.

ഞാൻ ഗൾഫിൽ വച്ച് ലോട്ടറി എടുത്തായിരുന്നു എനിക്ക് അതിൽ പ്രൈസ് അടിച്ചു. ആ പൈസക്ക് ഞാൻ കുറച്ചു ബിസിനെസ്സ് തുടങ്ങി. ഞാൻ കുറച്ചു നാൾ ആയി നാട്ടിൽ വന്നിട്ട്. എന്റെ കച്ചോടം എക്കെ നന്നായിട്ട് പോകുന്നും ഉണ്ട്.

നിങ്ങളെയും കൂട്ടി അങ്ങോട്ട് പോകാൻ ആണ് വന്നത്. ഈ കുഞ്ഞു എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരന്റെ മോൻ ആണ്. ഇവിടെ നാട്ടിലെ കച്ചവടത്തിൽ എന്റെ സഹായി ആയി ഇവന്റെ അച്ഛനെ കൂടെ കൂട്ടി. ഈ കഴിഞ്ഞ ദിവസം അവൻ മരിച്ചു പോയി.

ഇനി ഇവൻ നമ്മുടെ കൂടെ നമ്മുടെ ഇളയ മകൻ ആയി കാണും എന്ന് ജയൻ സന്ധ്യയോട് പറഞ്ഞു. ഹോ അപ്പോൾ നമ്മൾ പണക്കാര് ആയി അല്ലെ ചേട്ടാ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എന്ന് സന്ധ്യ പറഞ്ഞു.

ഇത് സത്യം ആടി എന്ന് ജയൻ പറഞ്ഞു. ഒരു പണിക്കാരന്റെ മകനെ എനിക്ക് മകൻ ആയി കാണാൻ പറ്റുകേല. നമ്മുടെ കൂടെ കൂട്ടണ്ട. അവസാനം കൊച്ചു നമ്മുടെ തലയിൽ ആകും.

എനിക്ക് ഇഷ്ട്ടം അല്ല വേറെ ആരുടെയോ കൊച്ചിനെ മോനെ പോലെ നോക്കാൻ എന്ന് സന്ധ്യ പറഞ്ഞു. എന്തായാലും ഇവൻ ഇനി എന്റെ കൂടെ കാണും. പറ്റുകേലങ്കിൽ എന്റെ കൂടെ നീ വരണ്ട എന്ന് ജയൻ പറഞ്ഞപ്പോൾ സന്ധ്യക് വേറെ മാർഗം ഇല്ലാതെ പോയി. അത് കൊണ്ട് മാത്രം അശ്വിനെ കൂടെ കൂട്ടുന്നതിൽ സന്ധ്യ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *