ഞാൻ: അല്ല പ്രണവ്, എനിക്ക് റിലേഷൻഷിപ്പ് ഒന്നുമില്ല. ഞാൻ ഒരു കാര്യം ചോദിക്കട്ടെ? പ്രണവിന് എന്റെ നമ്പർ എങ്ങനെ കിട്ടി?
പ്രണവ്: അത്… ബാങ്ക് അക്കൗണ്ട് ഏതു ബാങ്കിലാ എന്ന് അവൾ പറഞ്ഞിട്ടുണ്ട്. ആ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്, പുള്ളി കോൺടാക്ട് ഡീറ്റെയിൽസ് എടുത്ത് തന്നതാ.
ഞാൻ: ആ, നമ്മുടെ നാട്ടിലെ ബാങ്കാണല്ലോ, അപ്പൊ പിന്നെ അതിശയം ഒന്നുമില്ല.
പ്രണവ്: സോറി, നമ്പർ കിട്ടാൻ വേറെ വഴിയില്ലാത്തതുകൊണ്ട്… പുള്ളിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?
ഞാൻ: ഹേയ് ആരുടെയും കഞ്ഞിയിൽ മണ്ണുവാരി ഇടുന്ന പരിപാടിയൊന്നും നമുക്കില്ല പ്രണവ്.
പ്രണവ്: താങ്ക്സ്, അപ്പോൾ ഞാൻ അവളോട് വിളിക്കാൻ പറഞ്ഞോട്ടെ?
ഞാൻ: പറഞ്ഞോ കുഴപ്പമില്ല.
പ്രണവ്: പിന്നെ… അവൾ വിളിക്കുമ്പോ, ഞാൻ കോൺടാക്ട് ചെയ്ത കാര്യം പറയല്ലേ.
ഞാൻ: അതെന്താ, നിങ്ങൾ ഫ്രണ്ട്സ് അല്ലേ?
പ്രണവ്: അതല്ല, ഞാൻ വിളിച്ച് സംസാരിച്ചു എന്ന് അറിഞ്ഞാൽ അവർക്ക് അതൊരു നാണക്കേടായിരിക്കും.
ഞാൻ: അല്ല പ്രണവ്. ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന്, ഞാൻ എങ്ങനെ അറിയും? നിങ്ങൾക്ക് മിലിയെ അറിയാമോ എന്ന് പോലും എനിക്കറിയില്ല.
പ്രണവ്: വഴിയുണ്ട്, ഞാൻ മിലിയെ കോൺഫറൻസ് കോളിൽ ഇടാം.
ഞാൻ: അപ്പോൾ അവൾ അറിയില്ല ഞാൻ കോളിൽ ഉണ്ടെന്ന്.
പ്രണവ്: ഇല്ല, നമ്മൾ കോളിൽ ഇരിക്കുമ്പോൾ അവളെ ആഡ് ചെയ്താൽ അവൾക്ക് അറിയില്ല. ഫോൺ mute ആക്കി വെക്കണമെന്നേയുള്ളൂ അല്ലെങ്കിൽ അവിടുത്തെ ശബ്ദം ഒക്കെ കേൾക്കാൻ വഴിയുണ്ട്.
ഞാൻ: അവൾ അറിയില്ല എന്ന് ഉറപ്പാ?
പ്രണവ്: ഉറപ്പാ, ഞാനിത് ടെസ്റ്റ് ചെയ്ത് നോക്കിയാരുന്നു, കാരണം എനിക്ക് ഒരു പേടി ഉണ്ടായിരുന്നു ഉള്ളിൽ, ഞാൻ പറഞ്ഞാൽ ബിജീഷ് വിശ്വസിക്കുമോ എന്ന്.
ഞാൻ: അതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ പ്രണവ്, നമ്മൾ തമ്മിൽ മുൻ പരിചയം ഒന്നും ഇല്ലല്ലോ.
പ്രണവ്: ഞാൻ വിചാരിച്ചതിലും നന്നായിട്ടാണ് ബിജീഷ് എന്നോട് സംസാരിച്ചത്.
ഞാൻ: അതെന്താ എന്നെ പറ്റി അങ്ങനെ ഒരു അഭിപ്രായം?
പ്രണവ്: അല്ല… മിലി പറഞ്ഞത് വച്ച്, കുറച്ച് മുൻകോപം ഉണ്ടെന്നായിരുന്നു എന്റെ ധാരണ.
ഞാൻ: അതൊക്കെ ചെറുപ്പത്തിൻ്റെ ഒരു ചോരത്തിളപ്പല്ലേ, ഇപ്പോ ഇത്രയും പ്രായവും ലോക പരിചയവും ഒക്കെ ആയില്ലേ. അല്ലേലും ഞാൻ പണ്ടും അത്ര മുൻകോപിയൊന്നുമല്ലായിരുന്നു.
പ്രണവ്: അവൾ പറഞ്ഞിട്ടുള്ള അറിവല്ലേ എനിക്കുള്ളൂ.
എന്നാ ഞാൻ അവളെ വിളിച്ച് കോൺഫറൻസ് കോളിൽ ഇടട്ടെ? അല്ല ചോദിക്കാൻ വിട്ടുപോയി ഇപ്പോൾ ഫ്രീ ആണോ?
ഞാൻ: ഇപ്പോ തിരക്കൊന്നുമില്ല പ്രണവ് വിളിച്ചോ.
പ്രണവ്: ശരി, ഫോൺ mute ആക്കാൻ മറക്കരുതേ.
കോളിൽ ഇരിക്കുമ്പോൾ എന്നോട് എന്തേലും പറയാൻ ഉണ്ടെങ്കിൽ മെസ്സേജ് അയച്ചാൽ മതി. ഞാനിപ്പോൾ തന്നെ ഒരു ഹായ് ഇടാം.
ഞാൻ: mute ആക്കിക്കോളാം കണക്ട് ചെയ്തോ.
പ്രണവ്: ഓക്കേ, ഒരു മിനിറ്റ് ഒന്ന് ഹോൾഡ് ചെയ്യണേ.
ഞാൻ: ഓക്കെ.
ഫോൺ mute ചെയ്തിട്ട് ഞാൻ ബാൽക്കണിയിൽ നിന്ന് ഉള്ളിലേക്ക് കയറി സോഫയിൽ പോയിരുന്നു. ഫോണിൻറെ മറു തലയ്ക്കൽ നടക്കുന്നതും കതക് അടയ്ക്കുന്നതും ശബ്ദം കേൾക്കാം.
ഞാൻ പ്രണവിന്റെ നമ്പർ സേവ് ചെയ്തു, ഹായ് മെസ്സേജിന് തിരിച്ച് ഒരു ഹായ് ഇട്ടു. ഡിസ്പ്ലേ പിക്ചർ തുറന്നു നോക്കി, ഒരു കല്യാണ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. അവന് ഏകദേശം എന്റെ പ്രായം കാണും, ഫോട്ടോയിലെ പെണ്ണ് അതി സുന്ദരിയാണ്.
എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നി, പക്ഷേ മിലിയെപ്പറ്റി കൂടുതൽ അറിയാനുള്ള ജിജ്ഞാസയിൽ ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല.
വിളിക്കാൻ പോകുവാ.
ഫോണിൻറെ അങ്ങയെ തലയ്ക്കൽ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് വിട്ടു മാറിയത്.
ഞാൻ: ആ വിളിച്ചോ.
പ്രണവ്: ഹലോ കേൾക്കാമോ? ഞാൻ വിളിക്കാൻ തുടങ്ങുവാ.
അപ്പോളാണ് ഞാൻ അത് ഓർത്തത്. ഫോൺ mute ആയിരുന്നു. ഞാൻ പെട്ടെന്ന് അത് unmute ചെയ്തു.
ഞാൻ: ഹലോ, കേൾക്കാം കേട്ടോ. ഫോൺ mute ആയിരുന്നു.
പ്രണവ്: ഓക്കേ, ഓക്കേ. അവൾ എടുക്കുന്നവരെ ഫോൺ ഹോൾഡിൽ ആയിരിക്കുമെ, Mute ചെയ്തോ.
