കറുത്ത ഡാലിയ – 6 19അടിപൊളി  

 

“എന്റെ മെഡിക്കൽ കരിയറിൽ ആദ്യമായാണ് മനുഷ്യന്റെ കടിയേറ്റ ഒരാളെ കാണുന്നത്….”മദ്യവയസ്‌കനായ ഡോക്ടർ ചിരിയോടെ പറഞ്ഞതും കാശി കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി….

 

“എന്തായാലും ഭാഗ്യമുണ്ട്…..പല്ലുകൾ താഴ്ന്നിട്ടേ ഉള്ളു….ചത മുറിഞ്ഞു പോയിരുന്നെങ്കിൽ വേറെ എവിടെന്നെങ്കിലും വെട്ടി എടുത്ത് സ്റ്റിച്ച് ചെയ്യേണ്ടി വന്നേനെ….”

ഡോക്ടർ വാചാലനായതും കാശി പല്ലിറുമി…..

 

കാശിയുടെ Xray റിപ്പോർട്ട്‌ പരിശോധിച്ചശേഷം അവനെ അഡ്മിറ്റ് ചെയ്തു…. വാരിയല്ലുകൾക്ക് നന്നേ ക്ഷതം സംഭവിച്ചിട്ടുണ്ട്….കൂടാതെ ശരീരത്തിൽ മുഴുവൻ ചതവുകളും….നന്ദു അവനെ നിലത്തിട്ട് ചവിട്ടികൂട്ടിയതുകാരണം സംഭവിച്ചതാണ്…

 

കാശിയുടെ വീട്ടിൽ നിന്നും അവന്റെ അമ്മയും ചേട്ടൻ അശോകനും ഹോസ്പിറ്റലിൽ എത്തിയിരുന്നു….കാശിയെ കണ്ട് അവന്റെ അമ്മ മാളവിക കരഞ്ഞു തുടങ്ങി

 

 

“എന്തുപറ്റിയതാടാ….”

കാശിയുടെ അരികിലേക്ക് സ്റ്റൂൾ വലിച്ചിട്ട് ഇരുന്നുകൊണ്ട് അശോകൻ ചോദിച്ചു….അവൻ അല്പനേരം സീലിംഗിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു…. മുഖത്ത് മുറിവിൽ മരവിപ്പ് മാറി തുടങ്ങുമ്പോഴുള്ള അസഹനീയമായ വേദന കാശിയുടെ ഉള്ളിൽ പ്രിയയോടും നന്ദുവിനോടും ഉള്ള പക ഇരട്ടിപ്പിച്ചു….

“ഒരു ജൂനിയർ പയ്യനും ആയിട്ട് തല്ലുണ്ടായതാ….”

 

 

“നീ ഒറ്റക്കാണോ പോയത്…”പോക്കറ്റിൽ കിടന്ന ഫോൺ കൈയിൽ എടുത്തുകൊണ്ട് അശോകൻ ചോദിച്ചു….

 

 

“അല്ല….”

തന്റെ അരികിലെ ബെഡുകളിൽ കിടക്കുന്ന രണ്ടുപേരിലേക്ക് കാശി വിരൽ ചൂണ്ടി…

“ഇനി രണ്ടുപേരൂടെ ഉണ്ട്….icu വിലാ….ഞങ്ങൾ അഞ്ചുപേര് ചേർന്ന അവനെ തല്ലാൻ പോയത്….”

 

 

“എന്നിട്ട്?….”അശോകന് വിശ്വസിക്കാൻ കഴിഞ്ഞില്ല….

 

 

“ഞങ്ങൾ അവനെ തല്ലി….അവൻ എന്റെ മുന്നിൽ നിന്ന് മോങ്ങി കരയുകവരെ ചെയ്തതാ… പക്ഷെ പിന്നെന്താ സംഭവിച്ചതെന്ന് അറിയില്ല…..

അവന് ബാധ കയറിയതുപോലെ ഉണ്ടായിരുന്നു….. പെട്ടെന്ന് വേറൊരാളായി മാറിയതുപോലെ….”

 

 

 

 

“മ്മ്ഹ്….”അശോകൻ ഒന്നിരുത്തി മൂളി ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു…..

 

.

.

.

 

പിറ്റേന്ന് പത്തുമണി കഴിഞ്ഞ സമയത്ത് ദേവപ്രിയയുടെ സ്പ്ലെൻഡർ നീലാന്ധര കോളേജിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി…കോളേജിന്റെ മുന്നിൽ ബൈക്ക് ഒതുക്കിവച്ച് പ്രിയ ഇറങ്ങി കോളേജിന് അകത്തേക്ക് നടന്നു….ഒരു ബ്ലാക്ക് ലെഗ്ഗിൻസും വൈറ്റ് ക്രോപ് ടോപ്പും ആയിരുന്നു അവളുടെ വേഷം….

 

പ്രിയയെ കണ്ട് പല വിദ്യാർത്ഥികളും അടക്കം പറഞ്ഞു….സസ്പെൻഷനിൽ ഉള്ള വിദ്യാർത്ഥി എന്തിന് കോളേജിലേക്ക് വന്നു എന്ന് അധ്യാപകർ പരസ്പരം ചോദിച്ചു….പ്രിയ ആരെയും ഗവനിക്കാതെ bcom സെക്കന്റ്‌ ബാച്ച് ക്ലാസ്സ്‌ മുറിയിലേക്ക് കയറിപോയി….

 

“ഇവിടെ ക്ലാസ്സ്‌ ലീഡർ ആരാ…..”…. പ്രിയ ഉറക്കെ ചോദിച്ചു….ടീച്ചർ ഇല്ലാത്തതുകൊണ്ടുതന്നെ പരസ്പരം കളിയും ചിരിയും ആയിരുന്ന വിദ്യാർത്ഥികൾ പെട്ടെന്ന് പ്രിയയുടെ ശബ്ദം കേട്ട് നിശബ്ദമായി….കഴിഞ്ഞ ദിവസം സീനിയേഴ്‌സിനെ തല്ലിയ അവളുടെ മുഖം അവർക്ക് പരിചിതമായിരുന്നു….

 

പിന്നിലെ ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി എഴുന്നേറ്റ് പ്രിയയുടെ അരികിലേക്ക് വന്നു….

“ഞാനാ… എന്ത്യേ…..”

 

 

“വാ കുറച്ച് സംസാരിക്കാൻ ഉണ്ട്….”

പ്രിയ അവളുടെ തോളിലൂടെ കൈയിട്ട് കോറിഡോറിലേക്ക് ഇറങ്ങി…

 

 

“എന്താ കാര്യം….”

ആ പെൺകുട്ടി ഒന്നും മനസ്സിലാവാതെ ചോദിച്ചു….

 

 

 

“മിത്രയെ അറിയില്ലേ?….”

 

 

 

“അറിയാം…..”

 

 

 

“അവളുടെ ഫ്രണ്ട് സർക്കിളിൽ ഉണ്ടായിരുന്ന ആരെയെങ്കിലും അറിയോ നിനക്ക്?….”

 

 

 

“മിത്രക്ക് അങ്ങനെ ഒത്തിരി ഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നു…. ആകെ ദിവ്യയോട് മാത്രം സംസാരിക്കും… അവളാണേൽ ടിസി വാങ്ങി പോകേം ചെയ്തു….”

 

 

 

“ടിസി വാങ്ങിയോ….”…

 

 

Leave a Reply

Your email address will not be published. Required fields are marked *