കറുത്ത ഡാലിയ – 6 19അടിപൊളി  

 

മരതണലുള്ള തിരക്ക് ഒഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കി പ്രിയ ഫോൺ കൈയിലെടുത്തു…. Bcom സെക്കന്റ്‌ ബാച്ചിലെ പെൺകുട്ടി നൽകിയ നമ്പറിലേക്ക് വിളിച്ചുനോക്കി…. അപ്പുറം കാൾ കണക്ട് ആകാതെ വന്നതും പ്രിയ ഒന്നുകൂടെ വിളിച്ചു… ഇത്തവണ ഒറ്റ റിങ്ങിൽ അപ്പുറം ആരോ കാൾ എടുത്തു….

“ഹെലോ….”ഫോണിലൂടെ ഒരു പുരുഷന്റെ ശബ്ദം കേട്ടതും പ്രിയയുടെ കണ്ണുകൾ സംശയത്തോടെ കൂർത്തു

“ഹെലോ…ഇത് ദിവ്യയുടെ നമ്പർ അല്ലെ”

 

 

“ദിവ്യ എന്റെ മോളാ….ഇതാരാ സംസാരിക്കുന്നത്…”

 

 

 

“ദിവ്യയുടെ കൂട്ടുകാരിയാ…..പേര് ദേവപ്രിയ…..”

തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരിയെടുത്തുകൊണ്ട് പ്രിയ പറഞ്ഞു…..

 

 

“അങ്ങനെ പേരുള്ള ഒരു കൂട്ടുകാരി ഉള്ളതായിട്ട് അവളിതുവരെ പറഞ്ഞിട്ടില്ലല്ലോ…..”

അപ്പുറം അയാളുടെ സംസാരത്തിന്റെ സ്വരം മാറുന്നത് പ്രിയ അറിഞ്ഞു…. വല്ലാതെ ശ്രദ്ധകലർത്തുന്നതുപോലെ

 

“അങ്കിൾ ദിവ്യയോട് ഒന്ന് ചോദിച്ചുനോക്ക്… അപ്പൊ അറിയാല്ലോ….”

 

 

 

 

 

“അവളിവിടെ ഇല്ല…. വരുമ്പൊ വിളിക്കാൻ പറയാം….”

പെട്ടെന്ന് മറുഭാഗം കാൾ കട്ട്‌ ആയതും പ്രിയ സംശയത്തോടെ മൊബൈലിലേക്ക് നോക്കി…. അവൾ whatsapp തുറന്ന് “achan❤️” എന്ന് സേവ് ചെയ്തിരുന്ന ചാറ്റിലേക്ക് ദിവ്യയുടെ നമ്പർ അയച്ചു കൊടുത്തു…

 

എന്തോ ഉള്ളിലൊരു ഭാരവും സമ്മർദ്ദവും തോന്നിയതും തന്നെ കടന്നു പോകുന്ന വാഹനങ്ങളെ നോക്കി പ്രിയ അല്പനേരം ബൈക്കിലിരുന്നു….

 

 

പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞതും പ്രിയ ഹെൽമെറ്റ്‌ തലയിൽ വച്ചു, ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ട് എടുത്തു…

 

.

.

.

 

കുപ്പിവളകൾ ഉടയുമ്പോഴുള്ള ശബ്ദംപോലെ അടുത്ത് ആരുടെയോ ചിരികേട്ട് നന്ദു ഞെട്ടി ഉണർന്നു… അവൻ നന്നേ വിയർക്കുന്നുണ്ടായിരുന്നു….. ജനലോരം ചേർന്നു നിന്നിരുന്ന പെൺകുട്ടി വീണ്ടും അവനെ നോക്കി ചിരിച്ചു….

 

“…മിത്ര…….”… അവളുടെ കറുത്ത ഗൗണും വിളറിവെളുത്ത മുഖവും കണ്ട നന്ദു അറിയാതെ പറഞ്ഞു…. അവൻ മുറിയുടെ ചുറ്റും കണ്ണോടിച്ചു…. ആരുമില്ല…..പ്രിയ ഇതുവരെ വന്നില്ലേ… അവനൊരുവേള ചിന്തിച്ചു….

 

 

“പ്രിയയെ അന്വേഷിക്കുവാണോ…..അവൾ മരിച്ചു….”

അവൾ ചിരി നിർത്തി നിറഞ്ഞ കണ്ണുകളോടെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു….

.

.

.

.

 

 

“ഇല്ലാ….”

ഹരിനന്ദന്റെ ഒച്ച ശ്രീലയം മുഴുവൻ പ്രതിധ്വനിച്ചു…. മുറ്റത്ത് ബൈക്കിൽ വന്നിറങ്ങിയ പ്രിയ വീട്ടിലേക്ക് ഓടിക്കയറി, സ്റ്റെപ്പുകൾ കയറി നന്ദുവിന്റെ മുറിയിലേക്ക് ചെന്നു… ബെഡിൽ ഇരുന്ന് കിതക്കുന്ന നന്ദുവിനെ കണ്ട പ്രിയ ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു….

 

“എന്തുപറ്റി…. എന്തുപറ്റി എന്റെ നന്ദൂന്….”

അവന്റെ മുഖത്തെ വിയർപ്പ് ഉള്ളം കൈയാൽ തുടച്ചുകൊണ്ട് പ്രിയ സ്നേഹത്തോടെ ചോദിച്ചു…. ഉറക്കത്തിനിടയിലുള്ള അവന്റെ നിലവിളികൾ ചുരുക്കമായിരുന്നില്ല….ഇക്കഴിഞ്ഞ കൊല്ലങ്ങളിൽ പലപ്പോഴും ഉറക്കത്തിനിടയിൽ നന്ദുവിന്റെ നിലവിളി കേട്ട് പ്രിയ ഉണർന്നിട്ടുണ്ട്….

 

“നീ… നീ എവിടെയായിരുന്നു….”അവൻ അവൾക്കുനേരെ മുഖം തിരിച്ച് കിതപ്പോടെ ചോദിച്ചു….

 

 

“ഞാൻ കോളേജിൽ പോയിരുന്നു… മറ്റേ കാര്യം അന്വേഷിക്കാൻ….”… പ്രിയ പറഞ്ഞതും നന്ദു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി

 

“ഇവിടെ കാണാതെ വന്നപ്പോ ഞാൻ പേടിച്ചു …..”

 

 

 

“പേടിക്കണ്ടാട്ടൊ….”

പ്രിയ ചിരിയോടെ അവന്റെ കവിളത്ത് ചുണ്ടമർത്തി, നന്ദുവുമായി ബെഡിലേക്ക് ഇരുന്നു….

“സ്വപ്നം കണ്ടോ നീ”

 

പ്രിയ ചോദിച്ചതും നന്ദു അതേയെന്ന് തലയാട്ടി….അവൻ നന്നേ പേടിച്ചുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു….

“വേദന എങ്ങനെയുണ്ട്….”

 

 

“കുറഞ്ഞു….”

 

 

“എന്നോട് നുണ പറയരുതെന്ന് പറഞ്ഞിട്ടില്ലേ ഞാൻ…”

പ്രിയയുടെ ശബ്ദം ഗൗരവത്തിലായി…

 

 

“വയറിൽ വേദനയുണ്ട്…. ചവിട്ട് കൊണ്ടിടത്ത്….”

 

 

Leave a Reply

Your email address will not be published. Required fields are marked *