കറുത്ത ഡാലിയ – 6 19അടിപൊളി  

 

“ഫുഡ്‌ കഴിച്ചിട്ട് മരുന്ന് പുരട്ടി തരാം….”

 

പ്രിയ വസ്ത്രം മാറി ഷർട്ടും ഷോർട്സും ധരിച്ചു… നന്ദനുമായി താഴേക്ക് ഇറങ്ങി…. കാലത്തെ സ്കൂളിലേക്ക് പോകുന്നതിനുമുന്നേ പ്രിയദർശിനി ഇരുവർക്കുമുള്ള ആഹാരം തയ്യാറാക്കി അടുക്കളയിൽ വച്ചിരുന്നു…

 

രണ്ടുപേർക്കുമുള്ള ഭക്ഷണമെടുത്ത് പ്രിയ ഡയിനിങ് ടേബിളിലേക്ക് ഇരുന്നു…ഓരോ തവണ ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴും നന്ദുവിന് ചുണ്ടിലെ മുറിവിൽ വേദന അനുഭവപ്പെട്ടു…ചുണ്ട് നീറി എരിവ് വലിക്കുന്നത് പ്രിയ ശ്രദ്ധിച്ചു….

 

“സോറി നന്ദു….”

 

പ്രിയ പറഞ്ഞതും നന്ദു മനസ്സിലാവാതെ മുഖം ഉയർത്തി….

“എന്താ….”

അവൻ ചോദിച്ചു…. ശബ്ദം വളരെ പതിഞ്ഞതായിരുന്നു…

 

“ഞാൻ കാരണം അല്ലെ….എന്നോടുള്ള ദേഷ്യമാ നിന്നോട് തീർത്തത്… Cowards….”

 

 

“സാരല്ല്യ….”

നന്ദു ഭക്ഷണത്തിലേക്ക് ശ്രദ്ധ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു… അവന്റെ മുഖം താഴ്ന്നിരുന്നു…. അല്പനേരം കഴിഞ്ഞതും നന്ദു സാവധാനം മുഖം ഉയർത്തി പ്രിയയുടെ അരികിലെ കസേരയിൽ ഇരിക്കുന്ന കറുത്ത ഗൗൺ ധരിച്ച പെൺകുട്ടിയെ നോക്കി…..പ്രിയക്ക് അവളെ കാണാൻ കഴിയില്ലെന്ന് നന്ദുവിന് ഉറപ്പായിരുന്നു….തനിക്ക് മാത്രം കാണാൻ കഴിയുന്നൊരു രൂപം

 

കഴിച്ചു കഴിഞ്ഞതും നന്ദുവും പ്രിയയും എഴുന്നേറ്റു, കഴിച്ച പാത്രങ്ങൾ കഴുകി വച്ചതിനുശേഷം കൈകഴുകി മുകളിലേക്ക് കയറി…. ഓരോ സ്റ്റെപ്പുകൾ കയറുമ്പോഴും നന്ദു തിരിഞ്ഞ് ഡൈനിങ് റൂമിലേക്ക് നോക്കി…..അവനെ നോക്കി ചിരിയോടെ ആ സത്വം അപ്പോഴും അവിടെ ഉണ്ടായിരുന്നു….

 

 

 

“ഞാൻ ഒരു കാൾ ചെയ്തിട്ട് വരാം…”

 

നന്ദുവിനോട് പറഞ്ഞിട്ട് പ്രിയ ബാൽക്കണിയിലേക്ക് ഇറങ്ങി….ദേവദത്തൻ നേരത്തെ വിളിച്ചിരുന്നു, നന്ദു ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് കാൾ അറ്റൻഡ് ചെയ്യാതെ അവൾ മനഃപൂർവം അവഗണിച്ചതായിരുന്നു…..കോളേജിൽ സംഭവിച്ചതും സസ്പെൻഷൻ കിട്ടിയതും ഒന്നും ഇതുവരെയും അച്ഛൻ അറിഞ്ഞിട്ടില്ല

 

പ്രിയ അച്ഛന്റെ നമ്പറിലേക്ക് കാൾ ചെയ്തു…. രണ്ടുമൂന്ന് റിങ് കഴിഞ്ഞതും കാൾ കണക്ട് ആയി….

 

“ബോക്സിങ് വിട്ട് മേഡം ഇപ്പൊ ഡിക്ടറ്റീവ് ആയോ….”

കാൾ എടുത്തപാടെ ദേവദത്തൻ ചിരിയോടെ ചോദിച്ചു…

 

 

“ഒന്ന് പോ മാഷേ…. ഞാൻ ചോദിച്ചത് പറ….”

 

 

 

“ഹ് ഹ് അതൊക്കെ പറയാം… അതിനുമുന്നേ വിശദമായിട്ട് കാര്യം പറയ്….”

 

 

 

 

“അച്ഛന് മിത്ര മിസ്സിംഗ്‌ കേസ് അറിയില്ലേ”

 

 

 

 

“അറിയാം….”ഒരിടക്ക് വാർത്തകളിൽ ചർച്ചാവിഷയമായിരുന്നു മിത്ര മിസ്സിംഗ്‌ കേസ് അയാൾക്ക് പരിചിതമായിരുന്നു…

 

 

 

 

“അഹ് ആ മിത്രക്ക് കോളേജിൽ ഉണ്ടായിരുന്ന ഒരേ ഒരു ഫ്രണ്ട് ആണ് ദിവ്യ….ഈ ദിവ്യ ടിസി വാങ്ങി പോയി, ദിവ്യയുടെ നമ്പറിൽ ഞാൻ വിളിച്ചു നോക്കിയിരുന്നു… ആ നമ്പർ അവളുടെ അച്ഛനാണിപ്പൊ ഉപയോഗിക്കുന്നത്….അതിലെന്തോ ഒരു ഒരു ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?…”..

 

 

 

 

“അതിലെന്താ ഇത്രക്ക് സ്പെല്ലിങ് മിസ്റ്റേക്ക്??…”ദേവദത്തൻ മനസ്സിലാവാതെ ചോദിച്ചു….

 

 

 

 

“എന്തോ അയാളുടെ സംസാരം കേട്ടപ്പോ ഒരു പന്തികേട്…. ദിവ്യക്ക് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോ അവളിവിടെ ഇല്ല വരുമ്പൊ വിളിക്കാൻ പറയാം എന്ന് പറഞ്ഞിട്ട് കാൾ കട്ടാക്കി…. അതിനുശേഷം ഞാൻ രണ്ടുമൂന്ന് തവണ വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ്‌ ആണ്….ഇനി പറ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?….”ഒരു കണ്ണ് അടച്ച് പ്രിയ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു….

 

 

 

“ഹ്മ്മ് ഒരു 10%….ഇനിയും നീ പറഞ്ഞില്ല, നിനക്കെന്താ ഇതിൽ ഇടപാട്?….”

 

 

 

“Curiosity”

 

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *