കറുത്ത ഡാലിയ – 6 19അടിപൊളി  

 

“അതെ…. എന്റെ അറിവിൽ മിത്രക്ക് ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നുമില്ല…”അവൾ കൂട്ടിചേർത്തു….

 

 

 

“ഈ ദിവ്യയുടെ നമ്പർ കിട്ടോ….”

 

 

 

 

“പറഞ്ഞു തരാം…..”

.

.

ദിവ്യയുടെ നമ്പർ വാങ്ങിയ പ്രിയ താഴേക്ക് ഇറങ്ങി… അവളെ കാത്തെന്നപോലെ ബൈക്കിനരികിൽ വിഹാൻ നിൽപ്പുണ്ടായിരുന്നു….

 

“ഹലോ……”

പ്രിയയെ കണ്ട് വിഹാൻ വലതുകൈ ഉയർത്തി കാണിച്ചു…. അവൾക്ക് ചിരി വന്നു…. ഇന്നലെ നന്ദു അയാളെ മലർത്തിയടിക്കുന്ന ദൃശ്യം പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി….. അധ്യാപകനെ കയ്യേറ്റം ചെയ്തതിനാണ് നന്ദുവിന് സസ്പെൻഷൻ കിട്ടിയത്…

 

 

“ഹേയ്…..” വിഹാന്റെ അരികിൽ വന്ന പ്രിയ പുഞ്ചിരിച്ചു….

 

 

 

“സസ്പെൻഷനിലായ വിദ്യാർത്ഥിനി കോളേജിൽ വന്നതിന്റെ ഉദ്ദേശ്യം?….”വിഹാൻ തമാശപോലെ ചോദിച്ചു…. ക്ലാസ്സ്‌ എടുക്കുമ്പോഴുള്ള ഗൗരവക്കാരൻ അല്ല പുറമെ….

 

 

“പേർസണൽ മാറ്റർ…..”…

അവൾ ചിരിയോടെ ബൈക്കിലേക്ക് കയറി ചാവി തിരിച്ചു….

 

 

“ഓഹോ… മേഡത്തിന് ടൈം ഉണ്ടെങ്കിൽ ഒരു പത്തുമിനിറ്റ് അടിയന്നുവേണ്ടി സ്പെൻഡ്‌ ചെയ്യാമോ….”

താണുകേണ് ചിരിയോടെ സ്വരത്തിൽ അപേക്ഷകലർത്തി വിഹാൻ ചോദിച്ചതും പ്രിയ ബൈക്കിലെന്ന് ഇറങ്ങി

 

“എന്താ കാര്യം….”

 

 

“വാ പറയാം…. “വിഹാൻ കോളേജിന് പിന്നിലേക്ക് നടന്നു…. പിന്നാലെ സംശയത്തോടെ പ്രിയയും….

 

 

“ഹരിനന്ദൻ ഇയാളുടെ ബ്രദർ അല്ലെ?….”

 

 

 

“അതെ….”

 

 

 

“ട്വിൻസ് ആണല്ലേ?…”

 

 

“അതെ..”

 

 

 

“ഹരിനന്ദന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…. I mean മാനസികപരമായിട്ട്….”

 

ഇരുവരും നടന്ന് കോളേജിന്റെ പിന്നിൽ എത്തിയിരുന്നു….ഒത്തിരി ചെമ്പക മരങ്ങളാൽ സമൃദ്ധമായ കോളേജിന്റെ പിൻഭാഗം കണ്ട് ദേവപ്രിയ ഒന്നതിശയിച്ചു….മരങ്ങളുടെ ശിഖരങ്ങളെ തഴുകി താഴേക്ക് എത്തുന്ന സൂര്യകിരണങ്ങൾ അവളുടെ മുഖത്ത് തട്ടി ചിതറി….

 

ഇത്രേം മനോഹരമായൊരു സ്ഥലം ഇവിടെ ഉണ്ടെന്ന് താൻ അറിയാതെപോയല്ലോ

 

“എന്താ ഒന്നും പറയാത്തത്….”

പ്രിയ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് വിഹാൻ ഒന്നുകൂടെ ചോദിച്ചു….

 

“നന്ദുവിന് കുറച്ച് പ്രോബ്ലെംസ് ഉണ്ട്……”

പ്രിയയുടെ ശബ്ദം നേർത്തു….ഉള്ളിൽ നന്ദുവിന്റെ രൂപം തെളിഞ്ഞു… അവൾക്കാ നിമിഷം അവനെ കാണാൻ തോന്നി….എപ്പോഴൊക്കെ നന്ദുവിനെ ആലോചിക്കുമോ അപ്പോഴെല്ലാം ഉള്ളിലൊരു അഫക്ഷൻ നുരഞ്ഞുകുത്തിവരും….അവനോടുള്ള തീവ്രമായ ആഗ്രഹം പലപ്പോഴും ഉള്ളിലെ വേലികൾ തകർക്കുന്നത് പ്രിയ ശ്രദ്ധിക്കാറുണ്ട്

 

 

 

 

“ഇന്നലെ എനിക്ക് തോന്നിയിരുന്നു…. അല്ലാതെ വെറുതെ ഒരാൾ ഇങ്ങനെ വയലന്റ് ആവില്ലല്ലോ….”വിഹാൻ എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു…

 

 

“ഇന്നലെ അവരെ തല്ലിയതും സാറിനെ അടിച്ചതും ഒന്നും നന്ദു അല്ല….”

ചെമ്പക മരങ്ങളിലൊന്നിൽ ചാരി നിന്നുകൊണ്ട് പ്രിയ പറഞ്ഞു….

 

 

“ഏഹ്… എന്താ മനസ്സിലായില്ല….”

 

 

 

“നന്ദു പാവമാണ്….പതിഞ്ഞ സംസാരം,… എല്ലാറ്റിനോടും പേടി….ഇമോഷണലി ഭയങ്കര സെൻസിറ്റീവ് ആയ, പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ഒരാൾ അങ്ങനെ പെരുമാറുമെന്ന് സാറിന് തോന്നുന്നുണ്ടോ”

 

 

“ഇയാളെന്താ പറഞ്ഞു വരുന്നത്?….”

 

 

 

 

“നന്ദുവിന്റെ ഉള്ളിൽ Dissociative Identity Disorder എന്നുപറയുന്ന ഒരു സൈക്യാട്രിക് രോഗമുണ്ട്…. ഇന്നലെ ഞാനും സാറും ഒക്കെ കണ്ടത് നന്ദുവിനെ അല്ല…. അവന്റെ ഉള്ളിലെ മറ്റൊരു ഐഡന്റിറ്റിയെയാണ്….. പേരില്ലാത്ത മറ്റൊരു സ്വത്വം….I call him the Eidolon”

 

മറ്റൊന്നും പറയാനില്ലാതെ, യാത്രപോലും ചോദിക്കാതെ പ്രിയ കോളേജ് മുറ്റത്തേക്ക് തിരിഞ്ഞുനടന്നു…. കണ്ണിൽ നിന്നും മറയുന്നതുവരെ വിഹാൻ അവളെ നോക്കി നിന്നു….

 

.

.

 

 

‘നന്ദു അപകടത്തിലാകുമ്പോഴെല്ലാം ആ EIDOLON പുറത്തുവരും….ഭീഷണിയായി മുന്നിൽ നിൽക്കുന്നത് വന്മരമാണെങ്കിൽപ്പോലും അതിനെ മുചൂടും നശിപിക്കാതെ അവൻ അടങ്ങില്ല…. മുന്നിലെ വാഹനങ്ങൾ ഓവർറ്റേക്ക് ചെയ്ത് മുന്നോട്ട് പായുന്നതിനിടയിൽ പ്രിയ ഓർത്തു….

Leave a Reply

Your email address will not be published. Required fields are marked *