കറുത്ത ഡാലിയ – 6 19അടിപൊളി  

 

“കാശിനാഥനും അവന്റെ കൂടെയുള്ള രണ്ടുമൂന്നുപേരും ചേർന്ന് നിന്നെ വാഷ്രൂമിലേക്ക് തള്ളി കയറ്റുന്നതൊക്കെ കോറിഡോറിലെ cctv യിൽ പതിഞ്ഞിട്ടുണ്ട്”

 

പ്രിയ പറയുന്നതെല്ലാം കുഞ്ഞൊരു മൂളലോടെ നന്ദു കേട്ടുകിടന്നു….

 

“അവന്മാർക്ക് ഒരു മാസം സസ്പെൻഷൻ…എനിക്കും നിനക്കും ടു വീക്ക്‌ സസ്പെൻഷൻ…..അങ്ങനെ പോയി മൂന്നാമത്തെ ദിവസം സസ്പെൻഷൻ വാങ്ങിയിട്ടുണ്ട്”

പ്രിയ നെടുവീർപ്പോടെ പറഞ്ഞു…നന്ദു ദയനീയ ഭാവത്തോടെ അവൾക്കുനേരെ മുഖം ഉയർത്തി….താൻ കാരണം പ്രിയക്ക് എന്നും പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….

 

“നിനക്കെന്നെ മടുക്കുന്നില്ലേ പ്രിയ….”നന്ദു വേദനയോടെ ചോദിച്ചതും പ്രിയ ചിരിച്ചു…

 

“മടുപ്പ് അല്ല നന്ദു…. അഡിക്ഷൻ….എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ…..”

ചുടുകാറ്റുപോലെ അവളുടെ ചോദ്യം നന്ദുവിന്റെ കാതിൽ പതിഞ്ഞു….വേദനയുടെ ഇടയിലും നന്ദുവിന് ശരീരത്തിൽ കുളിരനുഭവപ്പെട്ടു…cami ടോപ്പും ഷോർട്സും ആയിരുന്നു പ്രിയയുടെ വേഷം… ചേർന്നു കിടന്നത് കാരണം അവളുടെ മാറിടങ്ങളുടെ മാർദവവും അതിന്റെ ചൂടും ഹരിനന്ദന്റെ നെഞ്ചിന് താഴെയായി പതിഞ്ഞു…കഴുത്ത് ഇറങ്ങിയ cami ടോപ്പിൽ വ്യക്തമായി കാണാൻ കഴിയുന്ന പ്രിയയുടെ സ്തനവിടവിലേക്ക് കണ്ണുകൾ എത്തിയതും നന്ദു അവളിൽ നിന്നും അകന്നുമാറി നിവർന്നു കിടന്നു….ദേവപ്രിയ കടന്നുകയറുമ്പോലെ എന്തുകൊണ്ടോ ചില പരിധികളെ ഭേദിക്കാൻ നന്ദുവിന് ഭയമായിരുന്നു

 

“പ്രിയക്ക് എന്നെ വിശ്വാസമാണോ?….”

 

 

“എന്റെ നന്ദൂനെ എനിക്ക് വിശ്വാസമാണല്ലോ”

പ്രിയ എഴുന്നേറ്റ് ഹെഡ്ബോർഡിൽ ചാരിയിരുന്നു….

 

 

 

“ആ ഡെസ്കിൽ എഴുതിയതും ചിത്രം വരച്ചതുമെല്ലാം മിത്രയാണ്….”

നന്ദു പറഞ്ഞതും പ്രിയ അക്ഷരാർത്ഥത്തിൽ ഞെട്ടി…

 

“മിത്രയോ…. അതെങ്ങനെ നിനക്കറിയാം….”

 

 

 

“ഞാനിന്ന് കൊറിഡോറിൽവച്ച് അവളെ കണ്ടു”

 

 

 

 

“ആരെ മിത്രയെയോ….”…

വിശ്വസിക്കാൻ കഴിയാതെ പ്രിയ എടുത്തുചോദിച്ചു….

 

 

“അതെ…..കണ്ടത് അവളുടെ ആത്മാവിനെയാണോ എനിക്ക് തോന്നിയതാണോ ഒന്നും അറിയില്ല…… എന്റെ ഊഹം ശരിയാണെങ്കിൽ അവളിന്ന് ജീവനോടെ ഇല്ല പ്രിയ….”

 

അവൻ പറയുന്നത് തള്ളണോ കൊള്ളണോ എന്നറിയാതെ പ്രിയ കുഴങ്ങി….

 

 

 

“നീ ഒന്നും വിശ്വസിക്കണമെന്നില്ല പ്രിയ.. ഞാൻ”

 

 

“മതി……” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ പ്രിയ ശബ്ദമുയർത്തി

“എനിക്ക് നിന്നെ വിശ്വാസമാണ്…. പോരെ…. ഇത്രയും നാൾ ആയില്ലേ, മിത്ര ജീവനോടെ ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല നന്ദു…….. അവളിന്ന് നിന്നോട് വേറെ എന്തെങ്കിലും പറഞ്ഞോ…”

 

ആത്മാവ് എന്നൊരു കോൺസെപ്റ്റിൽ വിശ്വസിക്കാൻ ദേവപ്രിയ താല്പര്യപെട്ടില്ല…. ഹാലൂസിനേഷൻ ആകാം… തോന്നൽ ആകാം….

അബോധ മനസ്സിലെ അവബോധങ്ങൾ മുന്നിൽ രൂപം കൊള്ളുന്നതാവാം…..നീ കാണുന്നത് സത്യമല്ല മിഥ്യയാണെന്ന് ഈ സമയം നന്ദുവിനോട് തുറന്ന് പറയുന്നത് അപകടമാണ്

 

നന്ദുവിനെ രണ്ടു മാസത്തിൽ ഒരിക്കെ സൈക്കോളജിസ്റ്റിനെ കാണിക്കാറുണ്ട്….അടുത്ത തവണ പോകുമ്പോൾ ഇക്കാര്യം പറയണമെന്ന് പ്രിയ ഓർത്തു….

 

 

“‘എന്നെ അറിയില്ലേ’ എന്ന് ചോദിച്ചു….’മിത്ര’ എന്ന് പറഞ്ഞതും അവള് കുറെ ചിരിച്ചു… പിന്നെ ഇടനാഴിയിലൂടെ നടന്നു…. അവളുടെ പുറകെ പോയപ്പോഴാ ആ ചേട്ടന്മാര് എന്നെ….”

വാക്കുകൾ പൂർത്തിയാക്കാതെ നന്ദു ഹെഡ്ബോഡിൽ ചാരി ഇരിക്കുന്ന പ്രിയയുടെ നേരെ മുഖം ഉയർത്തി

 

“ചിത്രം വരച്ച പെൺകുട്ടി മിത്രയാണെന്നത് നിന്റെ ഊഹം അല്ലെ?…”പ്രിയ ചോദിച്ചു

 

 

 

“അതെ”

 

 

 

“നാളെ ഒരു ദിവസം…ഞാൻ കണ്ടുപിടിച്ച് തരാം”പ്രിയ ഉറപ്പോടെ പറഞ്ഞു….

 

.

.

.

.

.

സേതുപുരം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റി മുറിയിൽ കിടന്ന് കാശിനാഥൻ വലിയ വായിൽ അലറി കരഞ്ഞു… ലോക്കൽ അനസ്തേഷ്യ നൽകിയിട്ടും മുഖത്തെ മുറിവിൽ തുന്നി കെട്ടിയ സമയം കാശിക്ക് നന്നേ വേദനിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *