Black Dahlia 9
Author : Parvathi | www.kambi.pw | Previous Part
….ഹരിനന്ദനും ദേവപ്രിയയും തിരികെ ശ്രീലയത്തിൽ എത്തിയപ്പോൾ നന്നേ വൈകിയിരുന്നു, വരുന്ന വഴിക്ക് ഒരു വഴിയോര തട്ടുകടയിൽ നിന്നും രണ്ടുപേരും ഭക്ഷണം കഴിച്ചു…
പ്രിയദർശിനിയെ വിളിക്കാതെ കൈയിലുള്ള spare key ഉപയോഗിച്ച് വാതിൽ തുറന്ന് നന്ദുവും പ്രിയയും അകത്തേക്ക് കയറി, മുറിയിൽ എത്തിയതും നന്ദു ബെഡിലേക്ക് വീണു… അവനു നല്ല ക്ഷീണമുണ്ടായിരുന്നു… കോളേജിൽ വച്ച് വയറിൽ ഏറ്റ ചവിട്ടിന്റെ ചെറിയ വേദനയും കൂടെ കഴിച്ച ഗുളികകളുടെ സെടേഷനും!!….. ദേവപ്രിയ ബാത്‌റൂമിൽ കയറി, നേരം വൈകിയതുകൊണ്ട് തല നനയ്ക്കാതെ മേലുകഴുകി ഇറങ്ങി, അലമാരയിൽ നിന്നും നന്ദുവിന്റെ ഒരു ടീഷർട്ട് എടുത്ത് ധരിച്ചു…. അതിന് അവളുടെ തുടയുടെ പകുതിവരെ ഇറക്കുമുണ്ടായിരുന്നു
ഷെൽഫിൽ നിന്നുമെടുത്ത ലോഷൻ ശരീരത്തിൽ തേയ്ക്കുന്ന സമയം പ്രിയ നന്ദുവിനെ നോക്കി,… മിക്കവാറും അവനാകും ലോഷനിട്ട് തരാറ്, കൂടെ ചെറിയ മസ്സാജും….മിനുസവും മാംസളവുമായ കാലുകളിലൂടെ ലോഷൻ തേക്കുമ്പോൾ ദേവപ്രിയക്ക് ശരീരത്തിൽ വല്ലാത്തൊരു ചൂട് അനുഭവപ്പെട്ടു…… ഇടയ്ക്കിടെ ബെഡിൽ മയങ്ങുന്ന നന്ദുവിന്റെ ശരീരം തേടി പ്രിയയുടെ കണ്ണുകൾ സഞ്ചരിച്ചു…. ഈ ചെക്കൻ എന്റെ കണ്ട്രോൾ കളയും…. വർഷങ്ങളായി ഒന്നിച്ചൊരു മുറിയിൽ കഴിയുന്നവരായിട്ടുകൂടി ഓരോ ദിവസവും അവനോടുള്ള ആഗ്രഹം കൂടിയതല്ലാതെ ഒരിറ്റു കുറഞ്ഞിട്ടില്ല,….. ദിനംപ്രതി അവനോടുള്ള സ്നേഹത്തിന്റെ ഭാവം അനിയന്ത്രിതമായി പല തലങ്ങളിലേക്കും കടക്കുകയാണ്
ലൈറ്റ് ഓഫ് ചെയ്തതിനുശേഷം ദേവപ്രിയ നന്ദുവിന്റെ അരികിൽ വന്നുകിടന്നു…. അവന്റെ ഷർട്ടിൽ നിന്നും നേർത്ത വിയർപ്പിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു….
“നന്ദു…. ഡ്രസ്സ് മാറ്റീട്ട് കിടക്ക്….”
പ്രിയ പറഞ്ഞതും അവൻ ഉറക്കത്തിലൊന്ന് മൂളി അവളുടെ മേലേക്ക് ചാഞ്ഞു,
“എടാ തുണി മാറീട്ട് കിടക്കാൻ….”
“മ്മ്ഹ്…..!
ദേവപ്രിയയുടെ ചെവിക്കരികിൽ നന്ദു വീണ്ടും മൂളി…. അവൻ പാതി ഉറക്കമായെന്ന് പ്രിയക്ക് തോന്നി…..
“ഞാൻ ഊരിതരട്ടെ….”
“മ്മ്ഹ്ഹ്……”
പാതി ബോധത്തിൽ നന്ദുവിന്റെ ശബ്ദം…. പ്രിയ നന്ദുവിനെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി ബെഡിലേക്ക് കിടത്തി, അവന്റെ ടീഷർട്ട് അഴിച്ച് ബിന്നിലേക്ക് എറിഞ്ഞു…..മുറിയിലെ ഇരുട്ടിൽ ഹരിനന്ദന്റെ അരക്കുമേലെ നഗ്നമായി…. അവന്റെ ശരീരം കാണാൻ തോന്നിയതും ദേവപ്രിയ കൈയെത്തി ബെഡ് ലാമ്പ് ഓൺ ചെയ്തു…. മുറിയിൽ നേർത്ത വെളിച്ചം നിറഞ്ഞു…..ക്ഷീണം കാരണം നന്ദു ഉറക്കമായിരുന്നു…..ദേവപ്രിയ അവന്റെ അരികിൽ ഇരുന്നു , നന്ദുവിന്റെ ശരീരത്തിലാകെ നിറഞ്ഞു കിടക്കുന്ന മുറിവ് ഉണങ്ങിയ പാടുകളിലൂടെ പ്രിയയുടെ വിരലുകൾ ഓടി നടന്നു….കഴുത്തിലൂടെ വയറിലൂടെ അവളുടെ വിരൽതുമ്പ് താഴേക്ക് നീങ്ങി നന്ദുവിന്റെ പാന്റിന്റെ കെട്ട് അഴിച്ചു, അവളവന്റെ പാന്റും സാവധാനം ഊരിയെടുത്ത് ബിന്നിൽ ഇട്ടു….
നന്ദുവിന്റെ ശരീരം കാണെ പ്രിയയുടെ ഹൃദയം മിടിച്ചു…. അവന്റെ ശരീരത്തിൽ വസ്ത്രമെന്നുപറയാൻ ഒരു ബോക്സർ മാത്രമേ അവശേഷിക്കുന്നുള്ളൂ, പ്രിയ ദീർഘമായി ശ്വസിച്ചു അവന്റെ ശരീരത്തോട് ചേർന്നു കിടന്നു, വലതുകൈ നന്ദുവിന്റെ ചതവുപറ്റിയ വയറിൽ തലോടി….പഴകിയ മുറിവുകളുടെ അടയാളങ്ങൾ വയറിലും തെളിഞ്ഞു കാണാം….
നന്ദു അവന്റെ ചെറുപ്രായത്തിലെ dissociative identity എന്ന ഡിസോർഡർ ഉള്ളിൽ രൂപപെടുത്തിയിരുന്നു…. ഒരു കുഞ്ഞിന് അവന്റെ മനസ്സിന് താങ്ങാൻ കഴിയാത്ത പീഡനങ്ങൾ ഉണ്ടാകുമ്പോൾ ആ കൊടിയ വേദനകളിൽ നിന്നെല്ലാം രക്ഷപ്പെടാൻ തലച്ചോർ കണ്ടെത്തുന്ന അപകടമേറിയ, നരകതുല്യമായ ഒരു വഴിയാണ് ഡിസോസിയേഷൻ…. ശരീരത്തിലോ മനസ്സിലോ വേദനകൾ അനുഭവിക്കുന്ന സമയം “ഇത് സംഭവിക്കുന്നത് എനിക്കല്ല…. മറ്റാർക്കോ ആണ്, മാറ്റാരോ ആണ് ഇതൊക്കെ അനുഭവിക്കുന്നത്….താൻ വെറും കാഴ്ചക്കാരൻ ആണ്…”എന്ന രീതിയിലുള്ള ചിന്തകളിലൂടെ കുഞ്ഞ് തന്റെ ഉൾബോധത്തെ ശരീരത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും വേർപെടുത്തുന്നു….മനസ്സിന്റെ ഒരു കോണിലേക്ക് ഭയപെടുത്തുന്ന ഓർമ്മകളെല്ലാം തള്ളിയിടുന്നു…. ഈ ഓർമ്മകളാണ് പിന്നെ dissociative identity disorder ആയി മാറുന്നത്…..നന്ദുവിന്റെ കാര്യത്തിൽ ഈ പ്രക്രിയ കുറച്ചുകൂടെ ഭയാനകം ആയിരുന്നു….. അവനു നേരിട്ട പീഡനങ്ങളെല്ലാം അവൻ ഏറ്റവും സ്നേഹിച്ച സ്ത്രീയിൽ നിന്നുമായിരുന്നു….നന്ദു പാവമാണ്…. ഒന്നിനും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധു…..ഓരോ തവണ വേദനകൾ നേരിടുമ്പോഴും മനസ്സിൽ ഉറഞ്ഞുകൂടുന്ന കടുത്ത വേദനകളും വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കാൻ കഴിയാതെ ഹരിനന്ദൻ മനസ്സിന്റെ ഒരു കോണിലിട്ട് അടച്ചുപൂട്ടി….. അവിടെ നിന്നുമാണ് 𝐄𝐈𝐃𝐎𝐋𝐎𝐍 ന്റെ ജനനം……യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനാണ് ഒരു മനസ്സ് മറ്റൊരു ഐഡന്റിറ്റി രൂപപെടുത്തുന്നത്, ഇവിടെ 𝐄𝐈𝐃𝐎𝐋𝐎𝐍 ഒരു രക്ഷകനാണ്…. നന്ദു അപകടത്തിലാകുമ്പോഴെല്ലാം തല ഉയർത്തുന്ന രക്ഷകൻ…
