കറുത്ത ഡാലിയ – 9 29അടിപൊളി 

.

.

.

.

 

ഉച്ചയോട് അടുത്ത സമയം ശ്രീലയത്തിന്റെ മുറ്റത്തേക്ക് ഒരു ആക്ടിവ വന്നുനിന്നു….. അതിൽ നിന്നും ശ്രേയ ഇറങ്ങി ഹെൽമെറ്റ്‌ ഊരി മിററിൽ തൂക്കിയിട്ടു…. ഒരു ബ്ലൂ ജീൻസും ഷർട്ടും ആയിരുന്നു അവളുടെ വേഷം… കാളിങ് ബെൽ അമർത്തി അല്പനേരം കഴിഞ്ഞതും ശ്രീലയത്തിന്റെ ഉമ്മറവാതിൽ തുറന്ന് പ്രിയദർശിനി പുറത്തേക്ക് ഇറങ്ങിവന്നു…..

 

“ശ്രേയ അല്ലെ?….”

മുറ്റത് നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിയോടെ ദർശിനി ചോദിച്ചു

 

“അതെ….”

 

 

“അകത്തേക്ക് വരു…. പ്രിയ പറഞ്ഞിരുന്നു കുട്ടി വരൂന്ന്…..”

 

പ്രിയദർശിനി ശ്രേയയെ കൂട്ടി ആ വലിയ വീടിന്റെ അകത്തേക്ക് കയറി….

 

 

“മോള് ഇരിക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം….”

 

പ്രിയദർശിനി അടുക്കളയിലേക്ക് പോയതും ശ്രേയ ഹാളിലെ സോഫയിലേക്ക് ഇരുന്നു…. കണ്ണുകൾ ഹാളിലെ ചുവരിൽ കടുപ്പിച്ചിരുന്ന ചിത്രങ്ങളിലൂടെ സഞ്ചരിച്ചു… ഹരിനന്ദന്റെയും ദേവപ്രിയയുടെയും ചിത്രങ്ങളാണ് കൂടുതൽ….ഏതൊരു ഫോട്ടോയിലും നന്ദന്റെ മുഖത്തെ ഭാവം വരണ്ടതായിരുന്നു…. ക്ഷീണിച്ച കണ്ണുകളും ദുഃഖം നിഴലിക്കുന്ന മുഖവും….. തകർന്ന മനുഷ്യന്റെ രൂപം

 

 

ചുവരിലെ ചിത്രങ്ങൾ നോക്കിയിരിക്കുന്ന ശ്രേയയെ കണ്ടുകൊണ്ടാണ് ദേവപ്രിയ സ്റ്റെപ് ഇറങ്ങി വന്നത്…. പിന്നാലെ ഹരിനന്ദനുമുണ്ട്… അവന്റെ മുഖത്ത് നന്നേ ഇരുളിച്ച ബാധിച്ചിരുന്നു, ഇടയ്ക്കിടെ കണ്ണുകൾ പിന്നിലേക്ക് നീണ്ടു, തങ്ങൾക്ക് പുറകെ ഇറങ്ങി വരുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു….ഒരു കഴുമരംപോലെ ആ സത്വം അവന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു,… മിത്ര,…. കറുത്ത ഗൗൺ ധരിച്ചിരുന്ന അവളുടെ മുഖവും വരണ്ട് വിളറിയിരിക്കുന്നത് നന്ദൻ കണ്ടു…

 

ഹാളിലേക്ക് വന്ന പ്രിയയും നന്ദുവും ശ്രേയക്ക് എതിരെ കിടന്ന കസേരകളിൽ ഇരുന്നു….പ്രിയദർശിനി ജ്യൂസ് കൊണ്ടുവന്നതും ശ്രേയ അതുവാങ്ങി, നന്ദുവിനും പ്രിയക്കും ഓരോ ഗ്ലാസ്സ് കൊടുത്തു അമ്മ അടുക്കളയിലേക്ക് തിരിച്ചുപോയി

 

 

“ചേച്ചിക്ക് ഒരു അനിയത്തി കൂടെ ഉണ്ടല്ലേ….”

പ്രിയ ചോദിച്ചതും ശ്രേയ കൈയിലിരുന്ന ജ്യൂസിന്റെ ഗ്ലാസ്സ് മുന്നിലെ ചില്ല് ടേബിളിൽ വച്ചു

 

“ഉവ്വ്…. വേദിക…”

 

 

“എന്ത് ചെയ്യുന്നു, പഠിക്കുവാണോ….”

 

 

 

“Sslc കഴിഞ്ഞു…..”

 

 

 

 

 

“ഇപ്പൊ നാട്ടിൽ ഇല്ലാല്ലേ ?…. ”

 

 

 

 

“എന്നെകുറിച്ച് പ്രിയ നല്ലോണം അന്വേഷിച്ചിട്ടുണ്ടല്ലോ……..”ശ്രേയ ചിരിയോടെ ചോദിച്ചു….

 

 

 

“കുറച്ച്….. ഇനി ചേച്ചി പറ… മിത്രക്ക് എന്താ സംഭവിച്ചത്…..?”

 

 

 

 

“മരിച്ചു…..”

ശ്രേയയുടെ ഒറ്റ വാക്കിലുള്ള ഉത്തരംകേട്ട് നന്ദു ഒന്നേങ്ങി….. കണ്ണുകൾ ശ്രേയയുടെ പിന്നിൽ നിൽക്കുന്ന മിത്രയുടെ രൂപത്തിലേക്ക് നീണ്ടു…. അതിന്റെ കണ്ണുകളിൽ ബലഹീനമായ ഭാവമായിരുന്നു…

 

 

“മരിച്ചു എന്നെനിക്ക് അറിയാം….. ആര്…. എന്തിന്….. എങ്ങനെ….”

 

 

“അത് നിനക്കെങ്ങനെ അറിയാം?….”ശ്രേയക്ക് അത്ഭുതം തോന്നി…. കാരണം തനിക്കും അവളുടെ മരണത്തിനു കാരണക്കാർ ആയവർക്കും അല്ലാതെ മറ്റാർക്കും മിത്ര മരിച്ചു എന്ന വിവരം അറിയില്ല… അവളിന്നും മിസ്സിംഗ്‌ ആണ്…..

 

 

“ഏയ്‌… അത് ഇന്നലെ ദിവ്യയുടെ കാര്യം പറഞ്ഞപ്പോ ചേച്ചിയുടെ നാവിലെന്ന് വീണതാ….. ഞാനത് ശ്രദ്ധിച്ചു….”

 

 

“ഓഹ്…..”

 

 

 

“പറയ്…. അവളുടെ മരണത്തിന് ഒരു കാരണം ഉണ്ടാവും….ഒരു കാരണക്കാരനും ഉണ്ടാവും….. അവൾക്കെന്താ പറ്റിയത്…..”

 

പ്രിയയുടെ മുഖം ഗൗരവത്തിൽ ആഴുന്നത് ശ്രേയ ശ്രദ്ധിച്ചു, കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ച, മുഖത്തെ ദൃഡമായ ഭാവം….

 

“ഇവിടെ വരുന്നതുവരെ നിന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് കരുതിയിരുന്നു….. മിത്രയെ അന്വേഷിക്കുന്നത് അപകടം ആണ്…..നീ പറഞ്ഞതുപോലെ അവളുടെ മരണത്തിന് ഒരു കാരണക്കാരനുണ്ട്…ന്റെ കുട്ടിയെ കൊന്ന് കളഞ്ഞതാണ്….”

Leave a Reply

Your email address will not be published. Required fields are marked *