കറുത്ത ഡാലിയ – 9 29അടിപൊളി 

ശ്രേയ ഒന്ന് നിർത്തി കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു, വീണ്ടും തുടർന്നു……

 

“മിത്രക്ക് എന്താണ് സംഭവിച്ചതെന്നും…. അവർ അവളെ എന്താ ചെയ്‌തതെന്നും അവൻ എന്നോട് വ്യക്തമായി പറഞ്ഞു…..മിത്രയുടെ കൈയിൽ അവർക്ക് എതിരായിട്ട് എന്തോ ഒരു solid evidence ഉണ്ടായിരുന്നു…… അതിനുവേണ്ടി അവളെ കെട്ടിയിട്ട് പലരും മാറി ഭോഗിച്ചു….കാര്യം നേടി ഒടുവിൽ കൊന്നുകളഞ്ഞു…….വേദികേം അമ്മയേം കൊന്നുകളയും എന്നുള്ള ഭീഷണിക്ക് വഴങ്ങിയാണ് ഞാൻ അവർക്ക് പിന്നാലെയുള്ള അന്വേഷണം നിർത്തിയത്……”

 

 

 

“വേദികക്ക് എന്തെങ്കിലും സംഭവിക്കും എന്നുള്ള ഭയം കാരണം ആണോ ചേച്ചി ഇന്നലെ ജിമ്മിൽ വന്ന് അങ്ങനെയൊക്കെ പറഞ്ഞത്….”

പ്രിയ ചോദിച്ചു

 

 

“അതും ഒരു കാരണം ആണ്….. വെറുമൊരു curiositi യുടെ പേരിൽ നീ നിന്റെ ജീവിതം കളയരുതെന്ന് ഓർത്താണ് ഞാനിന്ന് ഇത്രേടംവരെ വന്നത്…. എല്ലാം നീ അറിയട്ടെ എന്നുകരുതി….. അനാവശ്യമായ ഈ അന്വേഷണം ഇതോടെ നിർത്തട്ടെ എന്ന് കരുതി…. പക്ഷെ….. നിന്റെ അച്ഛൻ…. നിന്റെ അച്ഛൻ പോലീസ് അല്ലെ…. അദ്ദേഹം വിചാരിച്ചാൽ ഇവരെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പറ്റില്ലേ….”

ശ്രേയയുടെ നീരുവറ്റിയ കണ്ണുകളിൽ നിറം മങ്ങിയൊരു പ്രതീക്ഷ തെളിഞ്ഞു….സംരക്ഷിക്കേണ്ട നിയമം കൈവിട്ട ഒരു പെൺകുട്ടി…..ദേവപ്രിയ നെറ്റിയിൽ ചൂണ്ടുവിരലും പെരുവിരലുംകൊണ്ട് അമർത്തി തിരുമി…. എന്തൊക്കെയാ ഇത്…… എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നത്….. കോളേജിൽ ചെന്ന ആദ്യദിവസം തന്നെ പലരുടെയും മുഖം താൻ ശ്രദ്ധിച്ചതാണ്, ലഹരി ഉപയോഗിച്ച് ലെക്ക് തെറ്റിയ കണ്ണുകൾ…..അവർക്ക് പിന്നിൽ ഇത്രയും വലിയൊരു ഗ്രൂപ്പ്‌ ഉണ്ടെന്ന് താൻ അറിഞ്ഞില്ല…. മിത്രക്ക് സംഭവിച്ചതുപോലെ എത്ര പെൺകുട്ടികളുടെ ജീവിതം ഇവറ്റകൾ നശിപ്പിച്ചിട്ടുണ്ടാകും

 

“അച്ഛനും ഇപ്പൊ ബാംഗ്ലൂരാണ്…… അതുകൊണ്ട് direct ഒരു ഇൻവോൾവ് പ്രതീക്ഷിക്കണ്ട എങ്കിലും support ഉണ്ടാകും…..ഇവരെ പേടിച്ചാണോ വേദികയെ ബാംഗ്ലൂര് വിട്ടത്?….”

 

 

“വേദിക മാത്രമല്ല… അച്ഛനും, അമ്മയും ഇപ്പൊ ബാംഗ്ലൂരാണ്….. എന്റെ ഒരു സമാധാനത്തിന്…..”

 

 

 

“നല്ലത്…..നമുക്ക് ഇവരുടെ സാമ്രാജ്യം തകർക്കാൻ കഴിയും, അതിന് മീഡിയ സപ്പോർട്ട് മതി….. പിന്നെ കുറച്ച് എവിടൻസും…. അതിന് മുമ്പേ ദിവ്യ…. അവൾക്കെന്തായിരുന്നു പ്രശ്നം…. നിങ്ങൾ സംസാരിച്ചിട്ടില്ലേ…..”

 

 

 

“ഉണ്ട്….മിത്ര പോയതിനുശേഷം അവൾക്ക് ഉറക്കം ഇല്ലായിരുന്നു…..പലയിടത്തും മിത്രയുടെ രൂപം കാണുന്നു…. അവളുടെ ശബ്ദം കേൾക്കുന്നു… അങ്ങനെ അങ്ങനെ….. എന്നോട് സംസാരിക്കുമ്പോൾ അവളൊരു കാര്യം പറഞ്ഞിരുന്നു, മിത്ര ഒരിക്കലും തന്നോട് ക്ഷമിക്കില്ലെന്ന്……അവളെന്തോ തെറ്റ് മിത്രയോട് ചെയ്തിട്ടുണ്ടെന്ന്…..”

ശ്രേയ പറഞ്ഞതും ദേവപ്രിയ നന്ദുവിന്റെ മുഖത്തേക്ക് നോക്കി…. അവനെന്തോ ചിന്തയിലാണ്

 

“ആ തെറ്റ് എന്താണെന്ന് പറഞ്ഞില്ലേ?….”

മുന്നോട്ട് ആഞ്ഞിരുന്നുകൊണ്ട് പ്രിയ ചോദിച്ചു…

 

 

 

“ഇല്ല…. എത്രെയൊക്കെ ചോദിച്ചിട്ടും പറഞ്ഞില്ല…..”

 

 

 

 

“മ്മ്ഹ്ഹ്….. ഈ വിയസ്…. അവനെ കുറിച്ച് എന്തെങ്കിലും അറിയോ…..”… ദേവപ്രിയ ചോദിച്ചു

 

 

 

“വിയസ് ഒരു കോഡ് നെയിം ആണെന്ന് അറിയാം…. അല്ലാതെ ഒന്നും അറിയില്ല…. അയാളെ പിന്നെ ഞാൻ ഒരിടത്തും കണ്ടിട്ടുമില്ല….അന്വേഷിച്ചിട്ടും ഇല്ല…..പേടിയാണ് എനിക്ക്, ഒരാളെ നഷ്ടമായി…. മറ്റൊരു നഷ്ടംകൂടെ താങ്ങാൻ എനിക്ക് പറ്റില്ല്യ…..”

ശ്രേയ കണ്ണുകൾ തുടച്ചു, സ്വന്തം അനിയത്തിയുടെ ജീവൻ അപഹരിച്ചവർ കണ്മുന്നിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിസഹായയായി മാറിയ ആ പെൺകുട്ടിയെ നന്ദു അലിവോടെ നോക്കി…..ദേവപ്രിയയുടെ മനസ്സും കലങ്ങിമറിഞ്ഞിരുന്നു, ക്യൂരിയോസിറ്റി അവസാനിച്ചു,… നന്ദുവിന്റെ ഊഹം തെറ്റിയില്ല, ആ ചിത്രങ്ങളുടെ സ്രഷ്ടാവ് മിത്രതന്നെ ആയിരുന്നു….. ജീവൻ അവസാനിക്കുന്നതിനുമുമ്പേ ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി……

Leave a Reply

Your email address will not be published. Required fields are marked *